യ്യോ എന്താ പറഞ്ഞേ? ജീവിതം ഒരു ട്രെയിന്‍ പോലെയാണെന്ന് വിശ്വസിക്കുന്നുണ്ടോ?അതേ അങ്ങനെയാണ്.ചിലര്‍ കയറിവരും, ചിലര്‍ ഇറങ്ങിപ്പോകും ചിലപ്പോ ഒരു long break പ്രതീക്ഷിക്കാം. ചിലരെല്ലാം എന്തൊക്കെയോ പറയും ചിലതെല്ലാം നാം കാതോര്‍ക്കും.ചിലതെല്ലാം വിട്ടു കളയും,അപ്പോള്‍ എന്തു ചോദിക്കും? " യ്യോ.... എന്താ പറഞ്ഞേ.........?" അതേ സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍ വരുന്ന ഒരു കുസൃതി ചോദ്യം ഉത്തരം പറയാന്‍ തയ്യാറല്ലേ?
Monday, January 25, 2016
കപടം!
ചുറ്റിലും പടര്‍ന്ന ഇരുട്ടിനെ
നോക്കി പല്ലിളിച്ചതിനാലാ
ണോ നിങ്ങളവനെ തെമ്മാടി
കുഴിയിലേക്ക് എറിഞ്ഞത്?
അങ്ങനെയെങ്കിൽ ഒന്നറിയുക
മർത്ത്യരെ, നിങ്ങളവിടെ
എത്തിയതിനു ശേഷം മാത്രമേ
അവനവിടെയെത്താൻ അർഹതയുള്ളൂ!
വിശുദ്ധ മറിയാതെ സംശയ-
കണ്ണുകളോടെ ഉറ്റു നോക്കിയ നിങ്ങളെ
ങ്ങനെ പുണ്യാള്ളൻമാരായി?
നിങ്ങളുടെതല്ലേ ചോരപുരണ്ട കൈകൾ?
കപട സദാചാരത്തിന്റെ ഭൂതകണ്ണാടി
വച്ച് നോക്കി നിങ്ങളവനെ തെമ്മടികുഴി-
യിലെറിയുക....അവിടെ കിടന്നും അവൻ
നിങ്ങളെ നോക്കി പല്ലിളിക്കും,കൊഞ്ഞനം കുത്തും!
Subscribe to:
Post Comments (Atom)
മുറിവ്
പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....
-
അന്ന് അവള് പതിവിലും സുന്ദരിയായി കാണപ്പെട്ടു. "എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി അവള് ഭംഗിയായി ചിരി...
-
ആസിഫിന്റെ ചേച്ചിടെ കല്യാണം!ആസിഫിന്റെ ചേച്ചിന്നു പറഞ്ഞാ ഞമ്മന്റെ ചേച്ച്യാ പോയെ പറ്റു...സാധാരണ നടത്താറുള്ള പെര്‍ഫോമന്‍സ് ഒക്കെ നടത്തി വീട്ടീ...
-
കരിമഷി കണ്ണില്‍ മനസ്സ് മൂടി വച്ച പെണ്ണ് അതായിരുന്നു നീ മാത്രമറിയുന്ന ഞാന്‍! പ്രണയം പറയാതെ നാം പ്രണയിച്ചപ്പോഴും,പരസ്പരം അപരിചിതരായി അറി...
ങ്ഹേ, ആരോടാണീ കോപം!!
ReplyDeleteback to action, finally...
ReplyDeletenow keep going...
and bother not about the whitewashed tombs