Thursday, July 12, 2012

ഉറക്കം?

ഇനിയും മുഴങ്ങാത്തതെന്തു നീ?
വിശപ്പിന്റെ വിളി ഓടിയെത്തി
വാച്ചിലെ സൂചികള്‍ക്ക് അനക്കമില്ലേ?
അതോ പാതിയടഞ്ഞ എന്റെ
കണ്ണുകളില്‍ അക്കങ്ങള്‍ തെളിയാത്തതോ?
ണിം!സഹനത്തിന്റെ നിമിഷങ്ങള്‍ക്ക്
വിട!സ്വപ്നത്തില്‍ നിന്നു ഞെട്ടി-
യെണീറ്റപ്പോള്‍ തഴുകിയത് ഇളം
കാറ്റായിരുന്നു.........ഒരു
കുഞ്ഞിലയും സമ്മാനിച്ച്......!






9 comments:

  1. വിശപ്പിന്റെ വിളിയെത്തിക്കഴിഞ്ഞാല്‍ വാച്ചിന്റെ സൂചികള്‍ക്ക് സ്ലോ മോഷന്‍ ആണല്ലേ മോളെ? എനിക്കും വിശന്നുകഴിഞ്ഞാല്‍ അങ്ങിനെ തന്നെയാണ് തോന്നുക.

    ReplyDelete
    Replies
    1. വിശപ്പും ഉറക്കോം കെമിസ്ട്രിയും കൂടി വന്നാല്‍ പിന്നെ പറയേം വേണ്ട...... :)

      Delete
  2. ആ ഇലയാണോ ബ്ലോഗിന്റെ ബാക്ക് ഗ്രൗണ്ടില്‍ കാണുന്നത് ??

    ReplyDelete
  3. :) അങ്ങനേം പറയാം ഒരു മുളടെ ഇല തന്നെയാ വന്നു വീണത്.

    ReplyDelete
  4. എങ്ങനെയാ ഡയ്യോഡ് വർക്ക് ചെയ്യുന്നെ? പറഞ്ഞേ..

    ReplyDelete
    Replies
    1. ഒരു diode ഇല്‍ p region ഉം n region ഉം ഉണ്ടാവും.p region ഇല്‍ positive charge ഉള്ള holes ഉണ്ടാവും.n region ഇല്‍ negative charge ഉള്ള electrons ഉണ്ടാവും.electrons n holes get attracted then they combine to become neutral.ഇത് ഒരു equilibrium ത്തില്‍ എത്തുന്ന വരെ continue ചെയ്യും.അപ്പോ ഈ p region ന്റ്റെമ് n region ന്റ്റെമ് എടെല്‍ neutral charge ഉള്ള depletion layer form ചെയ്യും.ഈ layer ആണ് junction diode ന്റ്റെ ഉള്ളില്‍ resistance ഉണ്ടാവാന്‍ കാരണം.പിന്നെ diode ഒരു unidirectional,semiconductor device ആണ്.ഒരു side കൂടെ മാത്രേ conduct ചെയ്യൂ............

      ഇപ്പോ ഇത്രേം മതി :)

      Delete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....