Thursday, May 17, 2012

ഓടിയോ?ഇല്ലല്ലോ....

"ഞായറാഴ്ച വീട്ടില്‍ ഇരുന്നാല്‍ പഠിക്ക് പഠിക്ക് മന്ത്രം കേട്ടു മടുക്കും"തിങ്കളാഴ്ച സ്കൂളില്‍ ചെന്നാല്‍ കേക്കുന്ന ആദ്യത്തെ ഡയലോഗ് ഇതാണ്.ഇതുവരെ എന്നോടു ആരും ഇങ്ങനെ പറഞ്ഞിട്ടില്ല[ഇനി പറഞ്ഞോളും].അത് ഞാന്‍ വല്യ പഠിപ്പിസ്റ്റ് ആയോണ്ടൊന്നും അല്ല.ഞാന്‍ എല്‍‌കെ‌ജിയില്‍ പടിക്കുമ്പോ തന്നെ എന്നെ കൊണ്ട്പോയി പാട്ട് ക്ലാസിനും ഡാന്‍സ് ക്ലാസിനും ചേര്‍ത്തു.കുറച്ചു കാലം കഴിഞ്ഞപ്പോഴാ ഇതിന്റെ ഗുണം മനസിലായത്.

ഞാനും കൃഷ്ണയും ഹരിതേച്ചിയും കൂടി രാവിലെ വീട്ടീന്നെറങ്ങും.ആദ്യം പാട്ട് ക്ലാസ്സിന്.വഴിയില്‍ ആരേലും ചോദിക്കും "എവിടെക്കാ മക്കളെ പോണത് ന്നു.....""പാട്ടിനാ....."പാട്ട് ക്ലാസ്സില്‍ ഞാനും കൃഷ്ണയും പുലികള്‍ ആയിരുന്നു[പാടുന്നതില്‍ അല്ല]നേരത്തെ ക്ലാസ്സ് കഴിഞ്ഞാലും അതും ഇതും പറഞ്ഞു അവിടെ തട്ടീം മുട്ടീം നീക്കും.ഒരു മണി കഴിഞ്ഞിട്ടേ വീട്ടിക്ക് വരൂ.വന്നു  ഭക്ഷണം കഴിച്ചാ പിന്നെ ഇറങ്ങി ഓടും  ഡാന്‍സിന്.അവിടെയും ഇതേ ഗാങ് തന്നെയാണ്.മെയിന്‍ റോഡിലൂടെ പോവില്ല.കുറെ ഊടുവഴികള്‍ ഉണ്ട്.ഞാനും കൃഷ്ണയും ഒരേ പ്രായക്കാര്‍ അയോണ്ട് ഞങ്ങള്‍ കുറെ വല്യ കാര്യങ്ങള്‍ പറഞ്ഞാ നടക്ക.അപ്പോ ഹരിതേച്ചി പറയും പൊട്ടതികള്‍ പൊട്ടത്തരോം വിളിച്ചു പറഞ്ഞു നടക്കാ.....എനിക്കു നാണകേടാ......ഓ പിന്നെ വല്യ ഒരു ആള് വന്നിരിക്കുന്നു.ഞാനും കൃഷ്ണയും ബൂലോക മടിചികളാ പ്രാക്ടീസ് ചെയ്യില്ല.അതോണ്ട് ഞങ്ങള്ക്ക് 2 പേര്‍ക്കും എല്ലാ ആഴ്ചയും മാഷാടെന്ന് അടി  ഉറപ്പാ....:)

അങ്ങനെ ഒരു ദിവസം ഞങ്ങളെല്ലാരും കൂടി പോവാ.....പാടത്തിന്റെ അടുത്തുകൂടി ഉള്ള വഴിയാ....അതാ വരുന്നു കുരച്ചു ചാടി കൊണ്ട് കുറെ എണ്ണം......പിന്നെ ഒരു ഓട്ടം അത് മാത്രേ ഓര്‍മയുള്ളൂ.നേരെ ചെന്നു നിന്നത് ഉണ്ണി കുട്ടന്‍റേം മണി കുട്ടന്‍റേം വീട്ടിലാ.സാധാരണ ക്ലാസ്സ് കഴിഞ്ഞു വരുമ്പോ ചായ കുടിക്കാനാ അവിടെ കേറാര്‍.അവിടത്തെ അച്ഛമ്മ ചോദിച്ചു "എന്തേ മക്കളെ?"
"നായ....നായാ....വെള്ളം...."
ഹരിതേച്ചി പറഞ്ഞു.അച്ഛമ്മ വെള്ളം തന്നു.നായ ഓടിച്ചോ...?
"ആ "
"അപ്പോ ഒരു കല്ലെടുത്ത് ഏറിയണ്ടേ?അല്ലാണ്ട ഓടരുത് ട്ടാ."
"ന്നാ പോട്ടെ....തൊടങ്ങാനായെ..."
അങ്ങനെ ഡാന്‍സ് ക്ലാസ്സില്‍ എത്തി.അവടെ വാതില്‍ അടച്ചിട്ടിരിക്കാ.അടുത്ത വീട്ടില്ലേ ചേച്ചി വന്നു പറഞ്ഞു "ഇന്ന് ക്ലാസ്സ് ഇല്ല മക്കളെ......"
"സന്തോഷം കൊണ്ടെന്നിക്ക് നീക്കാന്‍ വയ്യെ.................."
അങ്ങനെ തിരിച്ചു നടന്നു.ഉണ്ണിയുട്ടനും മണികൂട്ടനും ഉമ്മറത്ത് നിക്കുന്നുണ്ട്.
"അല്ല ചേച്ചിമാരെ നിങ്ങള്‍ കുറെ നായക്കളെ ഓടിച്ചു ന്നു കേട്ടു"
"എ ഞങ്ങളോ?"
"ന്റ്റെ പോന്നു ഹരിതെച്ചിയെ....ഈ രണ്ടു മരപ്പട്ടികളെ കണ്ടിട്ടു നായ പേടിച്ചു കാണും"
"അയ്യോ ന്റ്റെ പോന്നു കൂട്ടമാര....കണ്ടോടി പിള്ളേര്‍ക്ക് കണ്ണു കാണാം"
"അപ്പോ ചേച്ചി ആരാ?"
"എന്താ ഇത്ര ചോദിക്കാന്‍?ഈനാംപീച്ചി!"കുട്ടന്‍മാരുടെ fantastic റിപ്ലൈ!
പിന്നെ കുട്ടന്‍മാര്‍ വേറെ എന്തൊക്കെയോ ആയത് ഞാനും കൃഷ്ണയും കേട്ടു.നല്ലൊരു ചായേം കുടിച്ചിട്ടു തിരിച്ചു പോന്നു.

Thursday, May 10, 2012

പിറന്നാള്‍ സമ്മാനം

പിറന്നാള്‍ എന്നു കേക്കുമ്പോ ആദ്യം ഓര്‍മ വരാ രേഷ്മയുടെ ഡയലോഗ് ആണ്
"നമ്മുടെ ആയുസ്സ് കുറയുന്നതലേ നമ്മള്‍ എല്ലാര്‍ക്കും മിട്ടായി കൊടുത്തു ആഘോഷിക്കുന്നെ?"


8ഇല്‍ എത്തിയെപിന്നെ മിട്ടായി വിതരണം ഒക്കെ അങ്ങ് നിര്‍ത്തി.ഏറ്റവും അടുത്ത ഫ്രണ്ട്സിന് മാത്രം diary milk വാങ്ങി കൊടുക്കും.


അങ്ങനെ 10ഇലെ പിറന്നാള്‍ വന്നു.കയീന്നു പൈസ ചിലവാവാണ്ടന്നു വച്ച് ആരോടും പറഞ്ഞിരുന്നില്ല.രാവിലെ സ്കൂളില്‍ ചെന്നു.ശ്യാമക്കും ജൌഹറക്കും diary milk വാങ്ങി കൊടുത്തു.2 പേരും രാവിലെ തുടങ്ങിയതാ ഒരു ചുറ്റികളി എന്താന്നു ഒരു എത്തും പിടിയും കിട്ടുന്നുമില്ല.ചോദിക്കാന്‍ തുടങ്ങുംബോളേക്കും സ്യ്റന്‍ മുഴങ്ങി.സുരേഷ് ഗോപിയുടെ "ദേ പോയി ദാ വന്നു" അപ്പോ നിലവില്ലാതോണ്ട് ബൈ പറഞ്ഞു ഞാനും ശ്യാമയും 10 ബിയിലേക്കും ജൌഹറ 10 എയിലേക്കും പോയി.ടീച്ചര്‍മാര്‍ portions തീര്‍ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് തൊണ്ട പൊട്ടിച്ച് ക്ലാസ്സ് എടുക്കുമ്പോ ഞങ്ങളുടെ ബുക്കില്‍ bingo കളിയും പാട്ടിന്റെ വരികളും നിറയും..............

ഇനി ദീപ്തി ടീച്ചര്‍ക്കും കൂടി മിട്ടായി കൊടുക്കാന്‍ ഉണ്ട്.ചെന്നു നോക്കിയപ്പോ ആളവിടെ  ഇല്ല.ന്നാ പോട്ടെ ലഞ്ച് ബ്രേക് നു കൊടുക്കാം.പിന്നേം ദാ രണ്ടും കൂടി ഒരു കള്ളത്തരം.ഇനി അത് പൊളിച്ചിട്ടു തന്നെ ബാകി കാര്യം."മര്യാദക്ക് പറഞ്ഞോ എന്താ കാര്യം?"ഞാന്‍ ഇപ്പോ വരാം ന്നു പറഞ്ഞു ശ്യാമ ഓടി.എന്തൊക്കെയോ സംസാരത്തിന്റെ എടെല്‍ കള്ളത്തരം പൊളിക്കുന്ന കാര്യം മറക്കെം ചെയ്തു.കുറച്ചു കഴിഞ്ഞപ്പോ കയ്യില്‍ പേള്‍ സിറ്റി ഡേ കവര്‍ഉം പിടിച്ചു ശ്യാമ വന്നു."ഇത് വാങ്ങിക്കേടി"
"എന്തൊന്നാ?"
"വാങ്ങി നോക്ക് പിന്നെ ഇപ്പോ തുറക്കണ്ട"
"അയ്ക്കോട്ടെ"
താങ്ക്സ് പറഞ്ഞു ഫോര്‍മാലിറ്റി കാണിച്ചാ ചവിട്ട് കിട്ടും ന്നു അറിയാണോണ്ട് മിണ്ടാതിരുന്നു.പക്ഷേ മനസില്‍ ഉണ്ടായിരുന്ന സന്തോഷത്തിന് അതിരില്ലായിരുന്നു.ന്തായാലും ഇവളുമാരുടെ ഓര്‍മ ശക്തി അപാരം തന്നെ.അത് കഴിഞ്ഞു നേരെ നടന്നത് എലക്ട്രോണിക്സ് ലാബില്‍ക്ക് ആണ്.നിറഞ്ഞ ചിരിയുമായി അവിടെ ദീപ്തി ടീച്ചര്‍ ഉണ്ടായിരുന്നു."ഹാപ്പി ബര്‍ത്ഡേ"
"അല്ലാ അതിപ്പോ എങ്ങനെ ഇവിടെ എത്തി?"
"ഞങ്ങള്‍ മൂന്നുപേരായിരുന്നു മോളെ പ്ലാന്‍ ചെയ്തത്"
"അത് തുറക്ക്"ദീപ്തി ടീച്ചര്‍ പറഞ്ഞു.
ഒരു കുഞ്ഞ് പൂവും കമ്മലും ക്ലിപ്പും പിന്നെ നമ്മുടെ സ്വന്തം diary milk ഉം.................."
ഇനിയിപ്പോ ബര്‍ത്ഡേ എന്നാന്നു മറന്നു പോയാലും ഈ ഗിഫ്റ്റ് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. :)

Friday, May 4, 2012

എന്റെ പോന്നു പ്രിന്‍സിപ്പാളെ !

പ്രീ മോഡല്‍ എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം.Electronics ആയിരുന്നു അന്ന്.കഷ്ടപ്പെട്ട് പഠിച്ചിട്ടു കിട്ടിയത് വൃത്തികെട്ട ക്വസ്റ്റ്യന്‍ പേപ്പര്‍.അപ്പുറത്തിരിക്കുന്നവര്‍ക്കും ഇപ്പുറത്തിരിക്കുന്നവര്‍ക്കും ഒന്നും ആന്‍സര്‍ അറിയില്ല.അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നതിനിടയില്‍ കുറെ അന്തകേടുകള്‍ എന്നോടു ഉത്തരം ചോദിക്കുന്നു.നമ്മുക്ക് വലതും അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു കൊടുക്കാന്‍?ന്നാലും അറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തിട്ടും എഴുതിയിട്ടും പാസ്സ് മാര്‍കിനുള്ളത് ഒപ്പിച്ചു.പിന്നെ പ്രീ മോഡല്‍ അല്ലേ?ഒരു വിലയും ഇല്ല.


ഈ പരീക്ഷ കഴിഞ്ഞാല്‍ റിവിഷന്‍ ന്നും പറഞ്ഞു ആളെ കിടത്തി ഉറക്കുന്ന ഒരു പരുപാടി ഉണ്ട്.ടീച്ചര്‍ ക്ലാസ്സില്‍ വന്നിട്ട് പറയും മിണ്ടാതിരി ന്നു.അപ്പോ അത് അനുസരിച്ചൊണം.അന്നാണേല്‍ എനിക്കു ഈ ബോറന്‍ പരുപാടിക്ക് നിക്കാന്‍ പറ്റില്ല.ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ഉല്‍സവമായിരുന്നേ.രാവിലെ തന്നെ അച്ഛനെ കൊണ്ട് ലെറ്റര്‍ ഒക്കെ sign ചെയ്യിച്ചിട്ടു ഇരിക്ക.പരീക്ഷ കഴിഞ്ഞതും ശരുനേം വിളിച്ചു  സ്റ്റാഫ് റൂമിലേക്ക് ഓടി.കാല് പിടിച്ചു ക്ലാസ്സ് ടീച്ചര്‍മാരുടെ ഒപ്പ് ഒപ്പിച്ചു.



ഇനി പ്രിന്‍സി മാഡംത്തിന്റെ ഒപ്പ് കൂടി വേണം.എന്തിനും ഒടക്ക് പറയുന്ന ഞങ്ങടെ സ്വന്തം മാഡത്തിന്റെ റൂം ലക്ഷ്യമാകി നടന്നു.കഞ്ചാവു അവിടെ നിക്കുന്നുണ്ട്.പൂരത്തിന് പോവാന്‍ വേണ്ടി ഇല്ലാത്ത ടീച്ചര്‍ടെ ഇല്ലാത്ത കല്യാണം ഉണ്ടെന്ന് പറഞ്ഞു പ്രിന്‍സിയുടെ സെന്‍റീമേന്‍റ്സ് ഏറ്റു sign വാങ്ങി.അടുത്തത് എന്റെ ഊഴം.പൊട്ടിയില്ലേ പടക്കം.

"താന്‍ ഇപ്പോ ടെന്‍ത്ത് അല്ലേ?എന്നിട്ടാണൊ പൂരത്തിന്നൊക്കെ പറഞ്ഞു ലീവ് എടുക്കുന്നെ?തനിക്ക് റിവിഷന്‍ ക്ലാസ്സ് ഒന്നും വേണ്ടേ?"
"മാം റിവിഷന്‍ ക്ലാസ്സ് ഇല്ലാന്നു പറഞ്ഞു"
"ഇത് sign ചെയ്തു തരാന്‍ പറ്റില്ലാ"


ശരണ്യക്കും ഇതേ അനുഭവം തന്നെ ഉണ്ടായി
ഞങ്ങള്‍ രണ്ടാളും സ്കൂളിനടുത്തുള്ള കോയിന്‍ ബൂത്തില്‍ പോയി വീടില്‍ വിളിച്ചു കാര്യം പറഞ്ഞു.
പേരെന്‍റ്സ് വിളിച്ചു request ചെയ്തെങ്കിലും ഒന്നും നടന്നില്ല.
ഞാനും ശരണ്യയും വീണ്ടും ചെന്നു.
"മാം ഞങ്ങള്‍ ഫുഡ് കൊണ്ട് വന്നിട്ടില്ല"
"അത് എന്റെ കുറ്റം ആണോ?"

ഇനി അടുത്ത സ്റ്റെപ്പ് ഓഫീസില്‍ ചെന്നു ഫിറോസ്ക്കാനോടും ചന്ദ്രേറ്റനോടും സെന്റി അടിക്കുക്ക.അതും ചെയ്തു നോക്കി.അവര്‍ പറഞ്ഞിട്ടും പ്രിന്‍സിക്ക് അനക്കമില്ല.ആവശ്യകാരന് ഔചിത്യമില്ലാത്തത് കാരണം ഞാന്‍ പിന്നേം കാല് പിടിക്കാന്‍ പോയി.അപ്പോ കിട്ടി 3.30നു പോവാന്‍ ഉള്ള അനുമതി.ദേഷ്യം എന്റെ കൂടെ പിറപ്പായത് കൊണ്ട് ഞാന്‍ പിന്നെ sign വാങ്ങാന്‍ ഒന്നും നിന്നില്ല.തിരിച്ചു വിളിച്ചു മുപത്യര് ഇട്ടു തന്നു.

സമയം 3.30 കഷ്ടപ്പെട്ട് നെല്ലിശ്ശേരി വരെ നടന്നു.അവിടുന്ന് ബസ് കിട്ടി എടപ്പാള്‍ എത്തി പിന്നെ വീടില്‍ എത്തിയപ്പോഴേക്കും വെള്ളപ്പൊക്കം കഴിഞ്ഞു വെള്ളം ഇറങ്ങീട്ട് പാലം കെട്ടാന്‍ പോയവരുടെ അവസ്ഥയായി!ഒരു വിധം എല്ലാ പൂര പരുപാടികളും കഴിഞ്ഞിരുന്നു. :(
അങ്ങനെ ആ പൂരം പ്രിന്‍സിയുടെ അനുഗ്രഹത്താല്‍ കുളമായി കിട്ടി!

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....