വീണ്ടും ഒരു മഴകാലം കൂടി!നഷ്ടങ്ങളില്‍ നിന്നു ഊര്‍ജം കൈകൊണ്ടു അവള്‍ വീണ്ടു പോവുകയാണ്.....ചില്ലറ പൈസക്കായി ആ കൈകള്‍ തിരഞ്ഞു......ഒന്ന്,രണ്ട്,മൂന്ന്,..........,പത്ത്.അയ്യോ ഒരു രൂപേം കൂടി വേണം.....എടപ്പാളില്‍ വണ്ടി കാത്തു നിക്കുമ്പോ വരണ ഉമ്മയ്ക്ക് കൊടുക്കാനാ അത്....വിഫലം എങ്കിലും റഫ് ബൂകിന്റെ അവസാന പേജില്‍ എഴുതിയ ടൈം ടേബിള്‍ ഒന്ന് നോക്കി.പതിവ് പോലെ തന്നെ മുഷിപ്പന്‍ പീരിയഡ്ഉകള്‍!അവ അവളുടെ നേരെ ഒരു വിജയിയുടെ ഭാവത്തില്‍ കൊഞ്ഞനം കാട്ടിയോ? എയ്....തോന്നിയതാവും.അല്ലെങ്കിലും പ്പോ ഇങ്ങനെ ഓരോ തോന്നലുകള്‍ ആണല്ലോ......
ഇനി ബസ് സ്റ്റോപ്പിലേക്ക്.പോണ വഴിയില്‍ ചാഞ്ഞു നീക്കണ തെങ്ങ് കണ്ടപ്പോള്‍ വിനു അന്ന് പറഞ്ഞത് ഓര്‍മ വന്നു.'തെങ്ങിന്റെ ഓലേടെ ചെറിയ കഷ്ണം ആരും കാണാതെ മൂടീടെ എടെല്‍ ഒളിപ്പിച്ചു വച്ചാ അന്ന് ടീച്ചര്‍മാരാരും ചോദ്യം ചോയ്കില്യത്രെ....'ഒന്ന് പരീക്ഷിച്ചു നോക്കണോ?വല്യ ചിലവൊന്നും ഇല്ലല്ലോ.നോക്കാം!അധികം നീളമില്ലാത്തതെങ്കിലും തന്റെ മുടിയില്‍ അവള്‍ ആ ഓല ഒളിപ്പിച്ചു വച്ച്....
ക്ലാസ്സില്‍ എത്തി.വല്യ ഒരു രഹസ്യം തന്റെ മനസില്‍ ഉണ്ടെന്ന തിരിച്ചറിവോടെ അവളിരുന്നു.ടീച്ചര്‍ വന്നു.ബുക്ക് അടയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.ആദ്യ ചോദ്യം അവളോടു തന്നെ......!കഷ്ടിച്ച് ഉത്തരം പറഞ്ഞത് കൊണ്ട് ഇരിക്കാന്‍ പറ്റി."ഓരോ വിശ്വാസങ്ങള്‍....ഹും![ആത്മഗതം].ക്ലാസ്സ് തുടങ്ങിയിട്ടും അവള്‍ വേറെ ലോകത്തായിരുന്നു.തനിക്ക് പറയാനുള്ള ഉത്തരങ്ങള്‍ക്ക് ഇവിടെ ചോദ്യങ്ങളില്ല!തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ഇല്ല.അവസാന മണിയും മുഴങ്ങി.ഏറ്റാന്‍ പറ്റുന്നതിനെക്കാള്‍ ഭാരമുള്ള പുസ്തക കെട്ടു ചുമ്മക്കുമ്പോഴും അവളുടെ മനസില്‍ ഇരുന്നു ആരോ ചോദിക്കുന്നു "എന്താ ഇങ്ങനെ?"

അയ്യോടി മോളെ, വിനു നിന്നെ പറ്റിച്ചതല്ലേ? തെങ്ങിന്റെ ഓലേടെ കഷണമല്ല തേങ്ങയാണ് മുടിയുടെയകത്ത് ഒളിപ്പിക്കേണ്ടത്. ഒന്ന് പരീക്ഷിച്ച് നോക്കൂ. ഫലം കിട്ടിയാല്‍ പൈസ തന്നാല്‍ മതി
ReplyDeleteഅയ്യോ എനിക്കങ്ങനെ ഉള്ള അന്തവിശ്വാസം ഒന്നും ഇല്ലേ......ഞാന്‍ ഓല വച്ചിട്ടും ഇല്ല..... :)
ReplyDeleteഎന്താ ഇങ്ങനെ ?.... മനസ്സില്‍ നിറയെ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടങ്കില്‍ നല്ല വിദ്യാര്‍ത്ഥിയായി.
ReplyDelete:)
Deleteആക്കിയതല്ലേല്‍ :)
ReplyDeleteഉത്തരമില്ലാത്ത ചോദ്യങ്ങളാണധികവും, ചോദ്യങ്ങളില്ലാത്ത ഒരു പാട് ഉത്തരങ്ങളും.
ReplyDeleteനന്നായി.
:) നന്ദി
Delete