Thursday, May 17, 2012

ഓടിയോ?ഇല്ലല്ലോ....

"ഞായറാഴ്ച വീട്ടില്‍ ഇരുന്നാല്‍ പഠിക്ക് പഠിക്ക് മന്ത്രം കേട്ടു മടുക്കും"തിങ്കളാഴ്ച സ്കൂളില്‍ ചെന്നാല്‍ കേക്കുന്ന ആദ്യത്തെ ഡയലോഗ് ഇതാണ്.ഇതുവരെ എന്നോടു ആരും ഇങ്ങനെ പറഞ്ഞിട്ടില്ല[ഇനി പറഞ്ഞോളും].അത് ഞാന്‍ വല്യ പഠിപ്പിസ്റ്റ് ആയോണ്ടൊന്നും അല്ല.ഞാന്‍ എല്‍‌കെ‌ജിയില്‍ പടിക്കുമ്പോ തന്നെ എന്നെ കൊണ്ട്പോയി പാട്ട് ക്ലാസിനും ഡാന്‍സ് ക്ലാസിനും ചേര്‍ത്തു.കുറച്ചു കാലം കഴിഞ്ഞപ്പോഴാ ഇതിന്റെ ഗുണം മനസിലായത്.

ഞാനും കൃഷ്ണയും ഹരിതേച്ചിയും കൂടി രാവിലെ വീട്ടീന്നെറങ്ങും.ആദ്യം പാട്ട് ക്ലാസ്സിന്.വഴിയില്‍ ആരേലും ചോദിക്കും "എവിടെക്കാ മക്കളെ പോണത് ന്നു.....""പാട്ടിനാ....."പാട്ട് ക്ലാസ്സില്‍ ഞാനും കൃഷ്ണയും പുലികള്‍ ആയിരുന്നു[പാടുന്നതില്‍ അല്ല]നേരത്തെ ക്ലാസ്സ് കഴിഞ്ഞാലും അതും ഇതും പറഞ്ഞു അവിടെ തട്ടീം മുട്ടീം നീക്കും.ഒരു മണി കഴിഞ്ഞിട്ടേ വീട്ടിക്ക് വരൂ.വന്നു  ഭക്ഷണം കഴിച്ചാ പിന്നെ ഇറങ്ങി ഓടും  ഡാന്‍സിന്.അവിടെയും ഇതേ ഗാങ് തന്നെയാണ്.മെയിന്‍ റോഡിലൂടെ പോവില്ല.കുറെ ഊടുവഴികള്‍ ഉണ്ട്.ഞാനും കൃഷ്ണയും ഒരേ പ്രായക്കാര്‍ അയോണ്ട് ഞങ്ങള്‍ കുറെ വല്യ കാര്യങ്ങള്‍ പറഞ്ഞാ നടക്ക.അപ്പോ ഹരിതേച്ചി പറയും പൊട്ടതികള്‍ പൊട്ടത്തരോം വിളിച്ചു പറഞ്ഞു നടക്കാ.....എനിക്കു നാണകേടാ......ഓ പിന്നെ വല്യ ഒരു ആള് വന്നിരിക്കുന്നു.ഞാനും കൃഷ്ണയും ബൂലോക മടിചികളാ പ്രാക്ടീസ് ചെയ്യില്ല.അതോണ്ട് ഞങ്ങള്ക്ക് 2 പേര്‍ക്കും എല്ലാ ആഴ്ചയും മാഷാടെന്ന് അടി  ഉറപ്പാ....:)

അങ്ങനെ ഒരു ദിവസം ഞങ്ങളെല്ലാരും കൂടി പോവാ.....പാടത്തിന്റെ അടുത്തുകൂടി ഉള്ള വഴിയാ....അതാ വരുന്നു കുരച്ചു ചാടി കൊണ്ട് കുറെ എണ്ണം......പിന്നെ ഒരു ഓട്ടം അത് മാത്രേ ഓര്‍മയുള്ളൂ.നേരെ ചെന്നു നിന്നത് ഉണ്ണി കുട്ടന്‍റേം മണി കുട്ടന്‍റേം വീട്ടിലാ.സാധാരണ ക്ലാസ്സ് കഴിഞ്ഞു വരുമ്പോ ചായ കുടിക്കാനാ അവിടെ കേറാര്‍.അവിടത്തെ അച്ഛമ്മ ചോദിച്ചു "എന്തേ മക്കളെ?"
"നായ....നായാ....വെള്ളം...."
ഹരിതേച്ചി പറഞ്ഞു.അച്ഛമ്മ വെള്ളം തന്നു.നായ ഓടിച്ചോ...?
"ആ "
"അപ്പോ ഒരു കല്ലെടുത്ത് ഏറിയണ്ടേ?അല്ലാണ്ട ഓടരുത് ട്ടാ."
"ന്നാ പോട്ടെ....തൊടങ്ങാനായെ..."
അങ്ങനെ ഡാന്‍സ് ക്ലാസ്സില്‍ എത്തി.അവടെ വാതില്‍ അടച്ചിട്ടിരിക്കാ.അടുത്ത വീട്ടില്ലേ ചേച്ചി വന്നു പറഞ്ഞു "ഇന്ന് ക്ലാസ്സ് ഇല്ല മക്കളെ......"
"സന്തോഷം കൊണ്ടെന്നിക്ക് നീക്കാന്‍ വയ്യെ.................."
അങ്ങനെ തിരിച്ചു നടന്നു.ഉണ്ണിയുട്ടനും മണികൂട്ടനും ഉമ്മറത്ത് നിക്കുന്നുണ്ട്.
"അല്ല ചേച്ചിമാരെ നിങ്ങള്‍ കുറെ നായക്കളെ ഓടിച്ചു ന്നു കേട്ടു"
"എ ഞങ്ങളോ?"
"ന്റ്റെ പോന്നു ഹരിതെച്ചിയെ....ഈ രണ്ടു മരപ്പട്ടികളെ കണ്ടിട്ടു നായ പേടിച്ചു കാണും"
"അയ്യോ ന്റ്റെ പോന്നു കൂട്ടമാര....കണ്ടോടി പിള്ളേര്‍ക്ക് കണ്ണു കാണാം"
"അപ്പോ ചേച്ചി ആരാ?"
"എന്താ ഇത്ര ചോദിക്കാന്‍?ഈനാംപീച്ചി!"കുട്ടന്‍മാരുടെ fantastic റിപ്ലൈ!
പിന്നെ കുട്ടന്‍മാര്‍ വേറെ എന്തൊക്കെയോ ആയത് ഞാനും കൃഷ്ണയും കേട്ടു.നല്ലൊരു ചായേം കുടിച്ചിട്ടു തിരിച്ചു പോന്നു.

3 comments:

  1. ഫന്റാസ്റ്റിക് റിപ്ലൈ...അങ്ങിനെ തന്നെ വേണം. പിള്ളമനസ്സില്‍ കള്ളമില്ലെന്ന് എനിക്ക് പണ്ടേ അറിയാം

    ReplyDelete
  2. പാവം നായ.. :)

    അച്ചടിപ്പിശാച് പലയിടത്തും ശല്യം ചെയ്യുന്നുണ്ട് കേട്ടോ

    ReplyDelete
    Replies
    1. ഞങ്ങളല്ലേ പാവങ്ങള്‍?
      അച്ചടിപ്പിശാചിനെ ശ്രദ്ധിച്ചോളാം :)

      Delete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....