Skip to main content

Posts

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു.
"കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....മുറിവ് വേഗം ഉണങ്ങും....."അവൾ പറഞ്ഞു.
ആ വാക്കുകൾ വിശ്വാസമുണ്ടായിട്ടും വിട്ടുകൊടുക്കാൻ ഭാവമില്ലാതെ അവൻ പരിഹസിച്ചു:
"ഓ ഒരു വല്യ ഡോക്ടർ വന്നിരിക്കുന്നു....ഇതിപ്പോ ആർക്കാ അറിയാത്തെ..?"
പരിഭവം ഭാവിച്ചു അവൾ നടന്നു.

അവർക്കിടയിലെ പരിഭവങ്ങൾക്കു ഒരു രാവിനപ്പുറം ആയുസ്സുണ്ടാവാറില്ല.
കളിയും ചിരിയും പിണക്കവും ഇണക്കവും തുടർന്നു...കമ്മ്യൂണിസ്റ്റു പച്ചയ്ക്കു പകരം ഓയിന്മെന്റ് ആണ് ഇപ്പൊ മുറിവുണങ്ങാൻ ഉപയോഗിക്കാറുള്ളത്.
ഓരോ വട്ടവും പിണങ്ങിപോവുന്നതിനിടയിലും അവൾ തിരിഞ്ഞു നോക്കി ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട്....പക്ഷെ അത് ഉണ്ടാവാറില്ല...
കാലം കടന്നുപോയി...
.
.
.
ഡ്യൂട്ടി കഴിയാറായപ്പോഴാണ് ലിസ സിസ്റ്റർ ഓടി വന്നത്.
"ഒരു ആക്സിഡന്റ് കേസ് ഉണ്ട്...മാഡം ഒന്ന് അറ്റൻഡ് ചെയ്‌താൽ സ്റ്റിച്ച് ഇടലൊക്കെ ഞങ്ങൾ ആയിക്കൊള്ളാം"അവർ പറഞ്ഞു.
"ഓ അതിനെന്താ മൈനർ കേസ് അല്ലെ...കുഴപ്പമില്ല....."അവൾ പറഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അയാളുടെ അടുത്തേക്ക്…
Recent posts

ചുവപ്പ്

ചുവപ്പ്:
ഉത്തര കടലാസിലെ ശരികളും
തെറ്റുകളും തരംതിരിച്ചെടുത്ത്
അതില്‍ വീണ കണ്ണീര്‍കൊണ്ട്
പടര്‍ന്ന്, കണ്ണീര്‍ തുടയ്ക്കുവാ-
നെത്തിയ കൈതട്ടി ഇരുഹൃദയ-
ങ്ങളെ ഒന്നു ചേര്‍ക്കുന്ന നിറം!

കപടം!

ചുറ്റിലും പടര്ന്ന ഇരുട്ടിനെ നോക്കി പല്ലിളിച്ചതിനാലാ ണോ നിങ്ങളവനെ തെമ്മാടി കുഴിയിലേക്ക് എറിഞ്ഞത്? അങ്ങനെയെങ്കിൽ ഒന്നറിയുക മർത്ത്യരെ, നിങ്ങളവിടെ എത്തിയതിനു ശേഷം മാത്രമേ അവനവിടെയെത്താൻ അർഹതയുള്ളൂ! വിശുദ്ധ മറിയാതെ സംശയ- കണ്ണുകളോടെ ഉറ്റു നോക്കിയ നിങ്ങളെ ങ്ങനെ പുണ്യാള്ളൻമാരായി? നിങ്ങളുടെതല്ലേ ചോരപുരണ്ട കൈകൾ? കപട സദാചാരത്തിന്റെ ഭൂതകണ്ണാടി വച്ച് നോക്കി നിങ്ങളവനെ തെമ്മടികുഴി- യിലെറിയുക....അവിടെ കിടന്നും അവൻ നിങ്ങളെ നോക്കി പല്ലിളിക്കും,കൊഞ്ഞനം കുത്തും!

മുടന്തൻ പല്ലി

മീര: അന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി, നിഷ്കളങ്ക! ഇന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പരിഹാസം, സ്ഥായി ഭാവം രൗദ്രം! ഉമ്മറം: മുത്തശ്ശി ഉമ്മറകോലായിലിരുന്നു നാമം ചൊല്ലുകയായിരുന്നു.മഴ പെയ്തു തോർന്ന ഇറയത്ത്‌, ഇൻകാൻഡസെന്റിന്റെ മഞ്ഞ വെളിച്ചത്തിനു ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. പലതും ചിറകറ്റു നിലത്ത് വീഴുന്നുമുണ്ടായിരുന്നു. അത് നോക്കിയിരുന്ന മീരയുടെ അടുത്ത് മുത്തശ്ശി പറഞ്ഞു: " ഈയാം പാറ്റകൾക്ക് അല്പായുസ്സാ കുട്ട്യേ..." പെട്ടന്നാണ് ഒരു പല്ലി പള്ളയടിച്ചു താഴെ വീണത് വീഴ്ചയോടെ പല്ലി മുടന്തനായി! എങ്കിലും അത് വീറോടെ പാഞ്ഞ് ഒരു പാറ്റയെ വായക്കിടയിലാക്കി! മൃഗാധിപർക്കു നാളത്തെ പത്രത്തിൽ കൊടുക്കാൻ ഒരു വാർത്തയായി: "മുടന്തൻ പല്ലി പാറ്റയെ പീഡിപ്പിച്ചു കൊന്നു." ഒരു മുഖപ്രസംഗം കൂടിയായാൽ ഉഷാറായി!ഓർത്തപ്പോൾ അവൾക്കു ചിരി വന്നു. നാമം ചൊല്ലൽ അവസാനിപ്പിച്ച് എത്തിയ മുത്തശ്ശി ചോദിച്ചു: "എന്താ കുട്ട്യേ വെറുതെ ഇരുന്നു ചിരിക്കണത്?" "ഓരോന്ന് ആലോചിച്ചിട്ടാ മുത്തശ്ശ്യെ...ഈ കാണുന്ന ഈയാമ്പാറ്റകളെ പോലെയല്ലേ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ?ചിറകു മുളച്ച് പറന്നു ത…

കാല്പാടുകൾ

അന്ന് രാത്രി ഏറെ വൈകിയിരുന്നെങ്കിലും അവൾക്കു ഉറക്കം വന്നില്ല. മനസ്സിൽ മുഴുവൻ അമ്മയായിരുന്നു. ചുവപ്പിന്മേൽ കറുപ്പുകരയുള്ള കോട്ടണ്‍ സാരിയും വട്ടപൊട്ടും നെറ്റിയിൽ ഒരിറ്റു കുങ്കുമവും നിറഞ്ഞ പുഞ്ചിരിയും എല്ലാം കണ്മുന്നിലെന്നപോലെ കാണാമായിരുന്നു. കുളിച്ച്, തലതോർത്താതെ ഇറങ്ങി ഓടുമ്പോൾ പിന്നാലെ വന്ന് വഴക്ക് പറഞ്ഞ്,തലതോർത്തി രാസനാദി പൊടി തിരുമ്മി തന്ന് ആരോടെന്നില്ലാതെ പരിഭവിച്ചു പോവുന്ന അമ്മ!മനപൂർവമോ അല്ലാതെയോ മറന്ന ചോറ്റുംപാത്രവുമായി സ്കൂൾ വരാന്തയിൽ കാത്തു നില്ക്കുന്ന ആ മുഖം...... മഴ കൊണ്ട് നനഞ്ഞ് വിറക് കത്താതെ വരുമ്പോളും തോറ്റുകൊടുക്കാതെ എങ്ങനെയൊക്കെയോ അടുപ്പ് കത്തിച്ച് കൃത്യസമയത്ത് ഭക്ഷണം വിളമ്പാനുള്ള കഴിവ്, ഇതൊക്കെ തന്റെ മാത്രമല്ല, ലോകത്തുള്ള എല്ലാ അമ്മമാരുടെയും കഴിവാണ്......എങ്കിലും അവൾ കണ്ടു വളർന്ന ഉരുക്കുവനിത അവളുടെ അമ്മയാണ്. ജീവിതയാത്രയിൽ സ്വന്തം വഴി തിരഞ്ഞെടുത്തപ്പോൾ പലരും പരിഹസിച്ചു ചിരിച്ചു.അന്ന് ധൈര്യം തന്നിരുന്നത് അമ്മയുടെ വാക്കുകൾ മാത്രമായിരുന്നു. "പെട്ടന്ന് മഴക്കാർ കാണുമ്പോൾ അമ്മ മഴയെ ജയിച്ചു ഉണക്കാനിട്ട തുണികൾ എടുത്തു കൊണ്ടുവരാറില്ലേ? അതിനേക്കാൾ ബുദ്ധിമുട്ടൊന്നും ഇല്ല…

അർപിത

നേരം ഒരുപാട് കഴിഞ്ഞിരുന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സില് മുഴുവൻ അവളായിരുന്നു!അർപിത.......വിടർന്ന കണ്ണുകളും വാതോരാതെയുള്ള സംസാരവും അതാണ്‌ അവളിലേക്ക്‌ എല്ലാവരെയും അടുപിച്ചത്.എന്താണെന്നറിയില്ല അവളെ പരിചയപ്പെട്ടത് മുതലുള്ള ഓരോ നിമിഷവും ഒരു ചിത്രത്തിലേതെന്ന പോലെ മനസ്സിലൂടെ കടന്നു പോയ്‌കൊണ്ടിരുന്നു. അവളെ ആദ്യമായി കാണുന്നത് ഒരു വെള്ളിയാഴ്ചയാണ്.അന്നവൾ നിർത്താതെ പെയ്യുന്ന മഴയെക്കുറിച്ചും പെയ്യാൻ മറന്നു പോയ മഴയെക്കുറിച്ചും വാചാലയായി.അത് അവളുടെ അമ്മയുടെയും നഷ്ടപെട്ട അച്ഛന്റെയും സ്നേഹത്തെ ക്കുരിച്ചാണെന്നു മനസ്സിലാക്കുവാൻ അധികനാൾ വേണ്ടി വന്നില്ല.ഒരു കവിത പോലെ മനോഹരമായി സംസാരിക്കുന്ന അവളുടെ ഓരോ ഭാവത്തിലും നൂറു അർത്ഥങ്ങൾ വായിച്ചെടുക്കുവാൻ കഴിയും. ചിരിയും കളിയും കൊച്ചുപിണക്കങ്ങളും ഞങ്ങളുടെ സായാഹ്നങ്ങളുടെ ദൈർഘ്യം കുറച്ചു,ഉമ്മറങ്ങളും ഇടവഴികളും ബഹളമയമായി തീർന്നു.എന്നാൽ ദിശാബോധമില്ലാത്ത കാറ്റിനെ പോലെയായിരുന്നു അവന്റെ കടന്നു വരവ്.പിടിച്ചു നില്കാനാവാതെ അവളുടെ അമ്മയുടെ മനസ്സ് ആടിയുലഞ്ഞു.കാൻസർ വാർഡിലൂടെ വിറയാർന്ന കാലുകളുമായി അമ്മ അർപിതയുടെ കൂടെ കേറിയിറങ്ങി. പിന്നീടുള്ള ദിവസങ്ങള് പ്രതീക്ഷയുടെയും പ്ര…

ഭ്രാന്തി

"നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....