Skip to main content

മുറിവ്


പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു.
"കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....മുറിവ് വേഗം ഉണങ്ങും....."അവൾ പറഞ്ഞു.
ആ വാക്കുകൾ വിശ്വാസമുണ്ടായിട്ടും വിട്ടുകൊടുക്കാൻ ഭാവമില്ലാതെ അവൻ പരിഹസിച്ചു:
"ഓ ഒരു വല്യ ഡോക്ടർ വന്നിരിക്കുന്നു....ഇതിപ്പോ ആർക്കാ അറിയാത്തെ..?"
പരിഭവം ഭാവിച്ചു അവൾ നടന്നു.

അവർക്കിടയിലെ പരിഭവങ്ങൾക്കു ഒരു രാവിനപ്പുറം ആയുസ്സുണ്ടാവാറില്ല.
കളിയും ചിരിയും പിണക്കവും ഇണക്കവും തുടർന്നു...കമ്മ്യൂണിസ്റ്റു പച്ചയ്ക്കു പകരം ഓയിന്മെന്റ് ആണ് ഇപ്പൊ മുറിവുണങ്ങാൻ ഉപയോഗിക്കാറുള്ളത്.
ഓരോ വട്ടവും പിണങ്ങിപോവുന്നതിനിടയിലും അവൾ തിരിഞ്ഞു നോക്കി ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട്....പക്ഷെ അത് ഉണ്ടാവാറില്ല...
കാലം കടന്നുപോയി...
.
.
.
ഡ്യൂട്ടി കഴിയാറായപ്പോഴാണ് ലിസ സിസ്റ്റർ ഓടി വന്നത്.
"ഒരു ആക്സിഡന്റ് കേസ് ഉണ്ട്...മാഡം ഒന്ന് അറ്റൻഡ് ചെയ്‌താൽ സ്റ്റിച്ച് ഇടലൊക്കെ ഞങ്ങൾ ആയിക്കൊള്ളാം"അവർ പറഞ്ഞു.
"ഓ അതിനെന്താ മൈനർ കേസ് അല്ലെ...കുഴപ്പമില്ല....."അവൾ പറഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അയാളുടെ അടുത്തേക്ക് അവൾ ചെന്നു.
പ്രാഥമിക അന്വേഷണങ്ങൾക്കും പരിശോധനയ്ക്കും ശേഷം അവകാശമെന്നോണം ആ മുറിവ് സ്റ്റിച്ച് ചെയ്തുകൊടുത്തു.വേദനസംഹാരി കുറിച്ച അയാളുടെ കൂടെയുണ്ടായിരുന്ന ഭാര്യയുടെ കയ്യിൽ കൊടുത്തു.

തിരിഞ്ഞു നടക്കുമ്പോൾ അവൾ ഒരു വിളി കേട്ടു...
"ഉണ്ണിമായേ........"
ഇരുമ്പുകട്ടിലിൽ കിടക്കുന്ന അയാളെയും ശേഷം കയ്യിലുള്ള വാച്ചും നോക്കി അവൾ പറഞ്ഞു:
"സമയം വൈകിപ്പോയി.........."

Comments

Popular posts from this blog

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!

ഭ്രാന്തി

"നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്…