Skip to main content

Posts

Showing posts from March, 2012

ഇത് താന്‍ THSLC

അങ്ങനെ ഇത്രേം കാലം കൊട്ടിഘോഷിച്ചോണ്ട് നടന്ന THSLC എന്ന മഹാസംഭവം അവസാനിച്ചു...എക്സാം ഒരു ആഘോഷമാക്കി മാറ്റി എന്നു പറയുന്നതാവും സത്യം.തെറ്റിദ്ധാരണകളെല്ലാം മാറി ക്ലാസ്സ് അടിപൊളിയായപ്പോഴേക്കും ഒരു രസംകൊല്ലിയായിട്ടാണ് എക്സാം കടന്നു വന്നത്.ന്നാലും ടെന്‍ത്തിലെ അവസാന ദിവസങ്ങള്‍ അടിപൊളിയാക്കാതിരിക്കാന്‍ പറ്റോ?ഇനി result നു വേണ്ടിയുള്ള കാത്തിരുപ്പ്.3 വര്ഷം കൊണ്ട് ഐ‌എച്ച്‌ആര്‍‌ഡി എന്ന ഈ വിദ്യാലയം ഞങ്ങളെ എന്തൊക്കെയോ പഠിപ്പിച്ചു.ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിച്ചു.അതുപോലെ ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമിക്കാനും....അങ്ങനെ സംഭവബഹുലങ്ങളായ മൂന്നു വര്ഷങ്ങള്‍ അവസാനിച്ചിരിക്കുന്നു....high school ജീവിതത്തിന് വിരാമമിട്ട THSLC അനുഭവങ്ങള്‍ ഇവിടെ കുറിക്കട്ടെ......... 


 പരീക്ഷാ തലേന്ന് [11/03/2012]
------------------------------
-------------
  രാവിലെ കുറച്ചു നേരം പഠിച്ചു.മലയാളല്ലേന്നുള്ള ധൈര്യത്തില്‍ കുറെ തെക്കുവടക്ക് നടന്നു.പരീക്ഷാ തലേന്ന് പതിവിലും അധികം ഫോണ്‍ കാളുകള്.Teachers നേ എങ്ങോന്നൊക്കെ ഇംപ്രെസ് ചെയ്യാം എന്ന ഉപദേശം കേട്ടു ബോര്‍ അടിച്ചിരിക്കുംബോഴാണ് ആ ഫോണ്‍ കോള്‍.എങ്ങനൊക്കെ…

മഴയ്ക്കായി.....

എത്ര എഴുതിയാലും മതിയാവില്ല..............മഴയെ കുറിച്ച്.......കൊടും ചൂടില്‍ തണുപ്പായി....ഇളം കാറ്റിനോടോത്ത്  അവള്‍ വരുമ്പോള്‍ അറിയാതെ ഹൃദയമിടിപ്പിന് ശക്തി കൂടും...ഇതിന്റെ കാരണം ഒരുപാട് ആലോചിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല....ഇടിവെട്ടുമായി വരുന്ന വേനല്‍ മഴയായി.....മനസ്സിനെ തലോടുന്ന ചാറ്റല്‍ മഴയായി.....ഉറക്കമില്ലാത്ത രാത്രികളില്‍ ഒരു കൂട്ടായി എത്തുന്ന രാത്രിമഴയായി......തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയിലും.....കൊടുംകാറ്റിനോടൊപ്പം ആര്‍ത്തിരമ്പിയും.....അങ്ങനെ അങ്ങനെ വിവിധ ഭാവങ്ങള്‍ കൈകൊണ്ടു അവള്‍ വരുന്നു......

“The richness of the rain made me feel safe and protected; I have always considered the rain to be healing -- a blanket -- the comfort of a friend. Without at least some rain in any given day, or at least a cloud or two on the horizon, I feel overwhelmed by the information of sunlight and yearn for the vital, muffling gift of falling water.”
  എന്നു Douglas coupland പറഞ്ഞിരിക്കുന്നു.....
പലരും പറയുന്നത് കേള്‍ക്കാം ഏകാന്തതയെ ഇഷ്ടപ്പെടുന്നവര്‍ക്കാനണു മഴയെ കുറിച്ച് വാചാലര…

INDIAN RAILWAYയും ELECTRICAL TECHNOLOGYയും ?

എട്ടാം ക്ലാസ്സ് തട്ടീം മുട്ടീം പാസ്സായി ഒമ്പതില്‍ എത്തിയ ഞങ്ങളെ വരവേറ്റത് shuffling ആയിരുന്നു. mark കണ്ടു സന്തോഷം കൊണ്ട് വട്ടായി പോയ പലര്‍ക്കും അതൊരു shock treatment ആയിരുന്നു.പല ഗാങ്ങുകളും പൊളിക്കാന്‍ വേണ്ടി ചെയ്ത shuffling പല പുതിയ ഗാങ്ങുകളുടെയും രൂപീകരണത്തിലേക്ക് വഴിവച്ചു.ഇതിന്റെ കൂടെ seniors ആയെന്റെ അഹങ്കാരം കൂടി കേറി വന്നപ്പോ ക്ലാസ്സ് ഉഷാറായി.
                   ഒമ്പതിലാണ് technical subjects ആയ electronics ഉം electrical ഉം introduce ചെയ്യുന്നെ.Electrical പഠിപ്പിക്കാന്‍ എത്തിയത് Harilal sir ആയിരുന്നു.9.ബി യിലെ ഞങ്ങടെ friends പറഞ്ഞു ആളെ കുറിച്ച് ഏതാണ്ടൊരു idea കിട്ടിയിരുന്നു.[അവര്‍ടെ ക്ലാസ്സിക്കാ sir ആദ്യം പോയേ]ക്ലാസ്സില്‍ sir വന്.
"എന്റെ പേരെന്താ ന്നു അറിയോ?"
"ഹരിലാല്‍"[ഭൂരിപക്ഷം വിളിച്ചു പറഞ്ഞു]
"ചേ suspense ആക്കി വച്ചതായിരുന്നു"
ഇതും പറഞ്ഞു ക്ലാസ്സ് എടുക്കാന്‍ തുടങ്ങി 'voltage source and current source' switch ഇട്ടാല്‍ bulb കത്തും ന്നു മാത്രം അറിയണ ഞങ്ങളോട ഇത് പറയുന്നെ എന്നും കൂടി ഓര്‍ക്കണേ..........അടുത്ത ദിവസം ബോര്‍ഡില്‍ ചിത്രം വരച്ചു ഉദാഹരണ സഹ…

മഞ്ഞുപോലെ .........

സൌഹൃദം എന്താണെന്ന് പഠിക്കാന്‍
പത്താണ്ടെടുത്ത ഒരു
മഹതിയുടെ മുരടിച്ച മനസ്സിന്‍
ജാലകം തുറക്കട്ടെ....
കാണാ കിളിവാതിലുകള്‍ തുറന്ന്
അറിയാ അത്ഭുത ലോകത്തെത്തിയ
പാവമാ മഹതി അത്ഭുതങ്ങളില്‍ വീണു പോയി
വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തെപ്പോല്‍...
ഒരു നാള്‍ അവളും......
അന്ന് പഠിച്ച മഹാത്സത്യങ്ങളിലൊന്നാണ്
സുഹൃത്തേ യഥാര്ത്ഥ സൌഹൃദം.
അത് എരിയുന്ന കനലിനെ തണുപ്പിക്കുന്ന

ചാറ്റല്‍മഴയായി,തുള്ളിമഞ്ഞയി പൊഴിയും........!


tnx devu

ന്റെ ഒരു ധൈര്യേ

നിക്ക് ഭയങ്കര ധൈര്യാണേ..............അത് ന്റ്റെ നാട്ടില്‍ ഭയങ്കര ഫേമസ് ഉം ആണ്....ന്താ ചെയ്യ.......?വീടിന്റെ അപ്പര്‍ത്തുള്ള ഉഷേച്ചീടെ വീട്ടീ പൊണെങ്കില്‍ ഒരു പറമ്പു കടക്കണേ....അവിടെയാണെല്ലോ പൂച്ചണ്ടാവും നിക്ക് പൂച്ചേ തീരെ പേടില്‍യതോണ്ട് വടുക്കോറത്ത് എത്തുമ്പോഴേ നീട്ടി വിളിക്കും "ചേച്ചിയമ്മേ................."ഉഷെച്ചി ഡേ അമ്മയാ ചേച്ചിയമ്മ.അപ്പോ അവ്ടുന്നു ആരേലും വന്നു പൂച്ചയെ ഓടിക്കും.ന്നിട്ടെ ഞാന്‍ വീടിന്റെ ഗെയ്റ്റ് കടക്കൂ...ഇത് പ്പോ നിക്ക് പൂച്ചയെ പെടിയായിട്ടോണുമല്ലേ...നിക്ക് ഇഷ്ടല്ലാഞ്ഞിട്ടാ അതിപ്പോ ഇവരാരും സമതിച്ചു തരില്ലെ.........

                                അങ്ങനെ ഒരീസം ഞാന്‍ സ്കൂള്‍ ന്നു വന്നു ബസ് സ്റ്റോപ്പില്‍ എറങ്ങി.കുറച്ചങ്ങട് നടന്നപ്പോണ്ട് കുറെ നായക്കള് നീക്കുണു.നിക്ക് ന്തായാലും റോഡ് ക്രോസ്സ് ചെയ്യണേ അതോണ്ട് നായെടെ അടുത്ത് പോയി റിസ്ക് എടുക്കണ്ടാന്നു വിചാരിച്ചു വേഗം ക്രോസ്സ് ചെയ്തു.ന്തു പറയാനാ......?പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പാതിരാത്രീലും പട ന്നു പറഞ്ഞ പോലെയായി ന്റെ അവസ്ഥ.ക്രോസ്സ് ചെയ്തു ഒരിത്തിരി നടന്നതെ ഉള്ളൂ.അതാ വഴിമുടക്കി കെടക്കുണു രണ്ടെണ്ണം.പിന്നേം ഞാന…