Skip to main content

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്പി ബര്‍ത്ഡേ....അല്ലാ ഈ സ്കൂളില്‍ 700 കുട്ടികള്‍ പഠിക്കുന്നുണ്ട്.ഒരു 300 ഗേള്‍സ് നേ കൂട്ടാം.അവര്‍കൊകെ  ഉണ്ടോ ചോക്ലേറ്റ്?"
"ഇല്ലാ...എനിക്കു ഇയാളോട് ഒരു കാര്യം പറയാന്‍ ഉണ്ട്.ഒന്നു മാറി തരോ?"
അവന്‍ അവള്‍ക്ക് നേരെ മുഖം തിരിച്ചു.
"ഇവര്‍ക്കും കൂടി കേക്കാന്‍ പറ്റുന്ന കാര്യമാണെല്‍ പറഞ്ഞാ മതി"
ഹോ....സകല സിനിമ-സീരിയല്‍ നടികളും പറഞ്ഞു മടുത്ത same dialogue repeat ചെയ്യാന്‍ ലവള്‍ക്ക് നാണമില്ലേ...........?[ആത്മഗതം]


"എനിക്കു ഇയാളെ ഇഷ്ടാ"
അയ്യോടാ........കിളി.....പ്രേമമല്ലേ...........ക്ഷമിക്കാം..ഫസ്റ്റ് approach അയ്യോണ്ടാവും[soliloquy]
"സോറി എനിക്കു താല്പര്യം ഇല്ലാ"എടുത്തടിച്ച പോലത്തെ reply!
new generation വളരെ fast ആണ്, ഒരു ബോധം ഇല്ലാതെയാ തീരുമാനം എടുക്കുന്നത് എന്നൊക്കെ എടയ്ക്ക് ചിലരൊക്കെ പറയുന്നത് വെറുതെ അല്ലാ ല്ലേ?ഇവടെ കണ്ടില്ലേ ഒരു അലവലാതി ഒന്നും ആലോയ്ക്കാതെ കേറി അങ്ങ് no പറഞ്ഞിരിക്കുന്നത്?ഇപ്പോ വന്നവന് ന്താ ഒരു കോയപ്പം?
ഗ്ലാമര്‍ ഉണ്ട് നല്ല സ്വഭാവം.......[പിന്നേം ആത്മഗതം]


"എന്താടോ ഇങ്ങനെ....ഇന്നെന്റെ b'day അല്ലേ?ഇന്നൊരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരണ്ടേ?please...........please...................please.............. "
"പോടാ പറ്റില്യാന്നു പറഞ്ഞില്ലേ?"
http://nivasblog4her.files.wordpress.com/2012/05/your-soul.jpg
"ഇഷ്ടാന്നു പറഞ്ഞു ന്നു വിചാരിച്ചു ടാ പോടാ ന്നൊക്കെ വിളിച്ചാണ്ടല്ലോ......വല്ലാതെ ജാഡ കാണിക്കല്ലേ........എന്നെ ഇഷ്ടാന്നു അങ്ങട്ട് പറഞ്ഞാ പോരേ?"
                                            ---------
"അത് പൊളിച്ചുട്ടാ.....ടി മോളുട്ട്യേ തിരിച്ചറിയാന്‍ പറ്റാതെ പോയ പ്രണയം മനസ്സിന്റെ വിങ്ങലാണ്...."
"തിരിച്ചു കിട്ടാത്ത സ്നേഹം അല്ലേ മനസ്സിന്റെ വിങ്ങല്‍........?"
"ചക്കാന്നു പറയുമ്പോ മാങ്ങാന്നു പറഞ്ഞാ അന്റെ തലേല്‍ ഞമ്മള്‍ തേങ്ങ ഒടയ്ക്കും.ന്തായാലും വിങ്ങലല്ലെ?ഒരു പാവം പയ്യന്‍ ഇവടെ വിങ്ങി നീക്കണത് കണ്ടിട്ടു അണക്കൊരു വിങ്ങലും ഇല്ലേ?നിനക്കു ഇവനെ ഇഷ്ടാന്നു നിന്റെ കണ്ണുകള്‍ പറയുന്നുണ്ട്"
"നീ ആരാടി ophthalmologist ഓ?"
"ഓ പിന്നേ ഒരാളുടെ കണ്ണുകളില്‍ നോകിയാ അറിയാം അയാള്‍ക്ക് പ്രണയം ഉണ്ടോ ഇല്ലെയോ ന്നു"
"ഇയ്യെ പഠിച്ചിട്ടു എം‌ബി‌ബി‌എസ് ഡോക്ടര്‍ ആയാ മതി അല്ലാതെ ഡോ.ലവ് ആവണ്ടാ"
"ഇപ്പളും നിന്റെ കണ്ണില്‍ കാണുന്നുണ്ട് പ്രണയം!"
അവള്‍ കണ്ണടക്കുന്നു."ഇനി ഇയ്യ് കാണില്ലല്ലോ?"
"യ്യേ ഇത് തന്നെയാ ഏറ്റവും വല്യ തെളിവ് യുറേക്കാ................!"
"അന്നെയൊക്കെ ഇവടത്തെ quarry ലു പാറ പൊട്ടിക്കാന്‍ വിടണം...പാറ പോലത്തെ ന്റ്റെ മനസ്സ് വരെ മാറ്റിയില്ലേ.......?ദുഷ്ടത്തി............"
"ഇപ്പോ അങ്ങനായ?ന്നാ വേണ്ട നിനക്കു ഇഷ്ടമല്ലല്ലോ..."
"അയ്യോ അങ്ങനെയൊന്നും ഇല്ലാ നിങ്ങള്‍ എല്ലാരും പറഞ്ഞതല്ലെ?"
"എങ്ങനെ എങ്ങനെ...............?മോനേ രോഹിതേ കമ്മിഷന്‍ ഇല്ലാതെ ഇത് ആദ്യായിട്ടാ പറഞ്ഞില്ലാ ന്നു വേണ്ടാ...."
നിറഞ്ഞ ചിരി...............
"കണ്ണും കണ്ണും............."
ഈ സീന്‍ നു ഒരു മറ്റോം ഇല്ലാ ല്ലേ?
"യ്യേ.................."
                       ************************
"ടിം ടിം ടിടിടി ടിം......................." 
"ഹോ അവളൊട്ടു ണീക്കെം ഇല്ലാ..........മറ്റുള്ളോരുടെ ഉറക്കം കളയാനായിട്ടു പാതിരാത്രീല് പഠിക്കാനാന്നും പറഞ്ഞു അലാറം വാച്ചോളും.....ണീക്കേടി............."
"അമ്മാ.....അവള്‍........ചോക്ലേറ്റ്..............മരം..."
"പോയിരുന്നു പഠിക്കേടി....എക്സാം ആ..........."
അയ്യോ അപ്പോ അത് സ്വപ്നേരുന്നോ..........?ആദ്യം പോയി ഇത് എഴുതി വക്കട്ടെ.......എല്ലാര്‍ക്കും പറഞ്ഞു കൊടുക്കണ്ടേ.......?"

[[dairy milk നു വേണ്ടി എഴുതിയ കഥ!]]

Comments

 1. കൊള്ളാം...! വായിക്കാൻ രസമുണ്ടായിരുന്നു.ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വീണ്ടും വരണം :)

   Delete
 2. ച്ഛെ...വെറും സ്വപ്നമായിരുന്നോ...
  യൂ മീന്‍ ഡ്രീം..!!??

  ReplyDelete
  Replies
  1. ya it was jst a dream
   എല്ലാ പോസ്റ്റും വായിച്ചു കമെന്‍റ് ചെയ്യുന്നതിന് നന്ദി :)

   Delete
 3. ഇതാണോ ന്യൂ ജനറേഷന്‍ പ്രണയം. കലക്കി മോനെ.

  ReplyDelete
 4. Nice....Nannaittund..Ineeem Ezhthanam**


  ** Conditions Apply

  ReplyDelete
  Replies
  1. conditions ഒക്കെ മ്മക്ക് ശെരിയാക്കാം :)

   Delete
 5. സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..

  ReplyDelete
 6. വായിച്ചു.നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി ഇനിയും ഇതിലെ വരുമല്ലോ?

   Delete
 7. വായിച്ചു... നന്നായിട്ടുണ്ട് മാളു.....

  പിന്നേ ഈ പാവത്തിന്റെ പേരും രോഹിത് എന്നാണെ .....

  ReplyDelete
  Replies
  1. നന്ദി വീണ്ടും വരികാ :)
   പിന്നെ പാവത്തിനെ അല്ലാട്ടോ ഉദ്ദേശിച്ചത്

   Delete
 8. സ്വപ്നത്തിന് കണ്ണും കാതുമില്ല... പ്രണയവുമതുപോലെയാണെന്നുള്ളതാണ് പരമാര്‍ത്ഥം


  - Anto Koshy T. Panicker (NC)*

  *New Comer

  ReplyDelete
  Replies
  1. welcome new comer
   ഇനിയും വരണം!
   ആശംസകള്‍!

   Delete
 9. മനസ്സിലെ ആഗ്രഹങ്ങളാണ് സ്വപ്നമായി വരികയെന്ന് കേട്ടിട്ടുണ്ട്...... വല്ലാത്ത പൂതി തന്നെ .....

  ReplyDelete
  Replies
  1. അതിന്റെ അടിയില്‍ എഴുതീത് കണ്ടില്ലേ?ഡയറി മില്‍ക്ക് നു വേണ്ടി എഴുതിയ കഥയാ...

   Delete
 10. This comment has been removed by the author.

  ReplyDelete
 11. മാളവികാ ,ഇതൊരു പഴയ പോസ്റ്റ്‌ ആണ് എന്ന് അറിയാം. പണ്ട് മനസ്സിൽ പതിഞ്ഞതാണ്. ഒന്ന് തിരിച്ചു വന്നു എന്ന് മാത്രം :)

  ReplyDelete

Post a Comment

Popular posts from this blog

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!

ഭ്രാന്തി

"നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....