Skip to main content

Posts

Showing posts from 2015

മുടന്തൻ പല്ലി

മീര: അന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി, നിഷ്കളങ്ക! ഇന്ന്: സുന്ദരി, ചുണ്ടിൽ നിറഞ്ഞ പരിഹാസം, സ്ഥായി ഭാവം രൗദ്രം! ഉമ്മറം: മുത്തശ്ശി ഉമ്മറകോലായിലിരുന്നു നാമം ചൊല്ലുകയായിരുന്നു.മഴ പെയ്തു തോർന്ന ഇറയത്ത്‌, ഇൻകാൻഡസെന്റിന്റെ മഞ്ഞ വെളിച്ചത്തിനു ചുറ്റും പാറി കളിക്കുന്നുണ്ടായിരുന്നു. പലതും ചിറകറ്റു നിലത്ത് വീഴുന്നുമുണ്ടായിരുന്നു. അത് നോക്കിയിരുന്ന മീരയുടെ അടുത്ത് മുത്തശ്ശി പറഞ്ഞു: " ഈയാം പാറ്റകൾക്ക് അല്പായുസ്സാ കുട്ട്യേ..." പെട്ടന്നാണ് ഒരു പല്ലി പള്ളയടിച്ചു താഴെ വീണത് വീഴ്ചയോടെ പല്ലി മുടന്തനായി! എങ്കിലും അത് വീറോടെ പാഞ്ഞ് ഒരു പാറ്റയെ വായക്കിടയിലാക്കി! മൃഗാധിപർക്കു നാളത്തെ പത്രത്തിൽ കൊടുക്കാൻ ഒരു വാർത്തയായി: "മുടന്തൻ പല്ലി പാറ്റയെ പീഡിപ്പിച്ചു കൊന്നു." ഒരു മുഖപ്രസംഗം കൂടിയായാൽ ഉഷാറായി!ഓർത്തപ്പോൾ അവൾക്കു ചിരി വന്നു. നാമം ചൊല്ലൽ അവസാനിപ്പിച്ച് എത്തിയ മുത്തശ്ശി ചോദിച്ചു: "എന്താ കുട്ട്യേ വെറുതെ ഇരുന്നു ചിരിക്കണത്?" "ഓരോന്ന് ആലോചിച്ചിട്ടാ മുത്തശ്ശ്യെ...ഈ കാണുന്ന ഈയാമ്പാറ്റകളെ പോലെയല്ലേ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ?ചിറകു മുളച്ച് പറന്നു ത…

കാല്പാടുകൾ

അന്ന് രാത്രി ഏറെ വൈകിയിരുന്നെങ്കിലും അവൾക്കു ഉറക്കം വന്നില്ല. മനസ്സിൽ മുഴുവൻ അമ്മയായിരുന്നു. ചുവപ്പിന്മേൽ കറുപ്പുകരയുള്ള കോട്ടണ്‍ സാരിയും വട്ടപൊട്ടും നെറ്റിയിൽ ഒരിറ്റു കുങ്കുമവും നിറഞ്ഞ പുഞ്ചിരിയും എല്ലാം കണ്മുന്നിലെന്നപോലെ കാണാമായിരുന്നു. കുളിച്ച്, തലതോർത്താതെ ഇറങ്ങി ഓടുമ്പോൾ പിന്നാലെ വന്ന് വഴക്ക് പറഞ്ഞ്,തലതോർത്തി രാസനാദി പൊടി തിരുമ്മി തന്ന് ആരോടെന്നില്ലാതെ പരിഭവിച്ചു പോവുന്ന അമ്മ!മനപൂർവമോ അല്ലാതെയോ മറന്ന ചോറ്റുംപാത്രവുമായി സ്കൂൾ വരാന്തയിൽ കാത്തു നില്ക്കുന്ന ആ മുഖം...... മഴ കൊണ്ട് നനഞ്ഞ് വിറക് കത്താതെ വരുമ്പോളും തോറ്റുകൊടുക്കാതെ എങ്ങനെയൊക്കെയോ അടുപ്പ് കത്തിച്ച് കൃത്യസമയത്ത് ഭക്ഷണം വിളമ്പാനുള്ള കഴിവ്, ഇതൊക്കെ തന്റെ മാത്രമല്ല, ലോകത്തുള്ള എല്ലാ അമ്മമാരുടെയും കഴിവാണ്......എങ്കിലും അവൾ കണ്ടു വളർന്ന ഉരുക്കുവനിത അവളുടെ അമ്മയാണ്. ജീവിതയാത്രയിൽ സ്വന്തം വഴി തിരഞ്ഞെടുത്തപ്പോൾ പലരും പരിഹസിച്ചു ചിരിച്ചു.അന്ന് ധൈര്യം തന്നിരുന്നത് അമ്മയുടെ വാക്കുകൾ മാത്രമായിരുന്നു. "പെട്ടന്ന് മഴക്കാർ കാണുമ്പോൾ അമ്മ മഴയെ ജയിച്ചു ഉണക്കാനിട്ട തുണികൾ എടുത്തു കൊണ്ടുവരാറില്ലേ? അതിനേക്കാൾ ബുദ്ധിമുട്ടൊന്നും ഇല്ല…