Skip to main content

Posts

Showing posts from May, 2012

ഓടിയോ?ഇല്ലല്ലോ....

"ഞായറാഴ്ച വീട്ടില്‍ ഇരുന്നാല്‍ പഠിക്ക് പഠിക്ക് മന്ത്രം കേട്ടു മടുക്കും"തിങ്കളാഴ്ച സ്കൂളില്‍ ചെന്നാല്‍ കേക്കുന്ന ആദ്യത്തെ ഡയലോഗ് ഇതാണ്.ഇതുവരെ എന്നോടു ആരും ഇങ്ങനെ പറഞ്ഞിട്ടില്ല[ഇനി പറഞ്ഞോളും].അത് ഞാന്‍ വല്യ പഠിപ്പിസ്റ്റ് ആയോണ്ടൊന്നും അല്ല.ഞാന്‍ എല്‍‌കെ‌ജിയില്‍ പടിക്കുമ്പോ തന്നെ എന്നെ കൊണ്ട്പോയി പാട്ട് ക്ലാസിനും ഡാന്‍സ് ക്ലാസിനും ചേര്‍ത്തു.കുറച്ചു കാലം കഴിഞ്ഞപ്പോഴാ ഇതിന്റെ ഗുണം മനസിലായത്.

ഞാനും കൃഷ്ണയും ഹരിതേച്ചിയും കൂടി രാവിലെ വീട്ടീന്നെറങ്ങും.ആദ്യം പാട്ട് ക്ലാസ്സിന്.വഴിയില്‍ ആരേലും ചോദിക്കും "എവിടെക്കാ മക്കളെ പോണത് ന്നു.....""പാട്ടിനാ....."പാട്ട് ക്ലാസ്സില്‍ ഞാനും കൃഷ്ണയും പുലികള്‍ ആയിരുന്നു[പാടുന്നതില്‍ അല്ല]നേരത്തെ ക്ലാസ്സ് കഴിഞ്ഞാലും അതും ഇതും പറഞ്ഞു അവിടെ തട്ടീം മുട്ടീം നീക്കും.ഒരു മണി കഴിഞ്ഞിട്ടേ വീട്ടിക്ക് വരൂ.വന്നു  ഭക്ഷണം കഴിച്ചാ പിന്നെ ഇറങ്ങി ഓടും  ഡാന്‍സിന്.അവിടെയും ഇതേ ഗാങ് തന്നെയാണ്.മെയിന്‍ റോഡിലൂടെ പോവില്ല.കുറെ ഊടുവഴികള്‍ ഉണ്ട്.ഞാനും കൃഷ്ണയും ഒരേ പ്രായക്കാര്‍ അയോണ്ട് ഞങ്ങള്‍ കുറെ വല്യ കാര്യങ്ങള്‍ പറഞ്ഞാ നടക്ക.അപ്പോ ഹരിതേച്ചി പറയും പൊട്ടതികള്‍ പ…

പിറന്നാള്‍ സമ്മാനം

പിറന്നാള്‍ എന്നു കേക്കുമ്പോ ആദ്യം ഓര്‍മ വരാ രേഷ്മയുടെ ഡയലോഗ് ആണ്
"നമ്മുടെ ആയുസ്സ് കുറയുന്നതലേ നമ്മള്‍ എല്ലാര്‍ക്കും മിട്ടായി കൊടുത്തു ആഘോഷിക്കുന്നെ?"


8ഇല്‍ എത്തിയെപിന്നെ മിട്ടായി വിതരണം ഒക്കെ അങ്ങ് നിര്‍ത്തി.ഏറ്റവും അടുത്ത ഫ്രണ്ട്സിന് മാത്രം diary milk വാങ്ങി കൊടുക്കും.


അങ്ങനെ 10ഇലെ പിറന്നാള്‍ വന്നു.കയീന്നു പൈസ ചിലവാവാണ്ടന്നു വച്ച് ആരോടും പറഞ്ഞിരുന്നില്ല.രാവിലെ സ്കൂളില്‍ ചെന്നു.ശ്യാമക്കും ജൌഹറക്കും diary milk വാങ്ങി കൊടുത്തു.2 പേരും രാവിലെ തുടങ്ങിയതാ ഒരു ചുറ്റികളി എന്താന്നു ഒരു എത്തും പിടിയും കിട്ടുന്നുമില്ല.ചോദിക്കാന്‍ തുടങ്ങുംബോളേക്കും സ്യ്റന്‍ മുഴങ്ങി.സുരേഷ് ഗോപിയുടെ "ദേ പോയി ദാ വന്നു" അപ്പോ നിലവില്ലാതോണ്ട് ബൈ പറഞ്ഞു ഞാനും ശ്യാമയും 10 ബിയിലേക്കും ജൌഹറ 10 എയിലേക്കും പോയി.ടീച്ചര്‍മാര്‍ portions തീര്‍ക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് തൊണ്ട പൊട്ടിച്ച് ക്ലാസ്സ് എടുക്കുമ്പോ ഞങ്ങളുടെ ബുക്കില്‍ bingo കളിയും പാട്ടിന്റെ വരികളും നിറയും..............

ഇനി ദീപ്തി ടീച്ചര്‍ക്കും കൂടി മിട്ടായി കൊടുക്കാന്‍ ഉണ്ട്.ചെന്നു നോക്കിയപ്പോ ആളവിടെ  ഇല്ല.ന്നാ പോട്ടെ ലഞ്ച് ബ്രേക് നു കൊടുക്കാം.പിന്നേം…

എന്റെ പോന്നു പ്രിന്‍സിപ്പാളെ !

പ്രീ മോഡല്‍ എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം.Electronics ആയിരുന്നു അന്ന്.കഷ്ടപ്പെട്ട് പഠിച്ചിട്ടു കിട്ടിയത് വൃത്തികെട്ട ക്വസ്റ്റ്യന്‍ പേപ്പര്‍.അപ്പുറത്തിരിക്കുന്നവര്‍ക്കും ഇപ്പുറത്തിരിക്കുന്നവര്‍ക്കും ഒന്നും ആന്‍സര്‍ അറിയില്ല.അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നതിനിടയില്‍ കുറെ അന്തകേടുകള്‍ എന്നോടു ഉത്തരം ചോദിക്കുന്നു.നമ്മുക്ക് വലതും അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു കൊടുക്കാന്‍?ന്നാലും അറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തിട്ടും എഴുതിയിട്ടും പാസ്സ് മാര്‍കിനുള്ളത് ഒപ്പിച്ചു.പിന്നെ പ്രീ മോഡല്‍ അല്ലേ?ഒരു വിലയും ഇല്ല.


ഈ പരീക്ഷ കഴിഞ്ഞാല്‍ റിവിഷന്‍ ന്നും പറഞ്ഞു ആളെ കിടത്തി ഉറക്കുന്ന ഒരു പരുപാടി ഉണ്ട്.ടീച്ചര്‍ ക്ലാസ്സില്‍ വന്നിട്ട് പറയും മിണ്ടാതിരി ന്നു.അപ്പോ അത് അനുസരിച്ചൊണം.അന്നാണേല്‍ എനിക്കു ഈ ബോറന്‍ പരുപാടിക്ക് നിക്കാന്‍ പറ്റില്ല.ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ഉല്‍സവമായിരുന്നേ.രാവിലെ തന്നെ അച്ഛനെ കൊണ്ട് ലെറ്റര്‍ ഒക്കെ sign ചെയ്യിച്ചിട്ടു ഇരിക്ക.പരീക്ഷ കഴിഞ്ഞതും ശരുനേം വിളിച്ചു  സ്റ്റാഫ് റൂമിലേക്ക് ഓടി.കാല് പിടിച്ചു ക്ലാസ്സ് ടീച്ചര്‍മാരുടെ ഒപ്പ് ഒപ്പിച്ചു.ഇനി പ്രിന്‍സി മാഡംത്തിന്റെ ഒപ്പ് കൂടി വേണം.…