Skip to main content

Posts

Showing posts from August, 2012

കണ്ണീര്‍ മഴ

കണ്ടുകൊണ്ടിരുന്ന സിനിമ മുഴുവനാക്കാന്‍ കലുഷമായ മനസ്സ് സമ്മതിച്ചില്ലാ.ലാപ് ഓഫ് ആക്കി കിടന്നു.നീല സീറോ ബള്‍ബിന്റെ അരണ്ട വെളിച്ചം അന്ന് എന്റെ കണ്ണുകളെ കുത്തി നോവിക്കുന്ന പോലെ തോന്നി.കിടക്ക കാണുംബോഴേക്കും ഉറങ്ങുന്ന ഞാന്‍ തന്നെയാണോ ഇത്???ഇന്നിനി ഉറക്കം ഇല്ലാ.....കിടക്കയില്‍ നിന്നെഴുന്നേറ്റ് നടന്നു....എന്റെ മുറിയിലേക്ക്!ജനാലക്കരുകില്‍ എത്തി.കര്‍ട്ടന്‍ മെല്ലെ നീക്കി.

നേരം ഒരു മണിയോട് അടുത്തിരുന്നെങ്കിലും റോഡില്‍ വണ്ടികളുടെ പാച്ചിലിന് ഒരു കുറവും ഇല്ലാ....കൂടണയാന്‍ വെമ്പുന്ന പക്ഷികളായി....ഓരോരുത്തരും...ഇത് പോലുള്ളൊരു പാച്ചിലിനിടയില്‍ ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്!സ്കൂള്‍ വിട്ടു എടപ്പാളില്‍ എത്തി.കോഴിക്കോട് റോഡില്‍ എനിക്കു പോവാനുള്ള ബസ് കണ്ടതും ഓരോട്ടമായിരുന്നു."മുഖത്ത് കണ്ണില്ലേ?വെറുതെ പണി ഉണ്ടാക്കല്ലേ......"എന്നു തുടങ്ങി പതിവായി കേട്ടു പോരുന്ന ശകാരവര്‍ഷങ്ങള്‍ക്ക് അന്നും മറുപടിയൊന്നും കൊടുത്തില്ലാ...ഓടിയെത്തിയിട്ടും സി‌ടിക്കാരോട് അലര്‍ജിയുള്ള ബസ് എന്നെ കേറ്റാതെ പോയി.ആ നിരാശയില്‍ അവടെ നിക്കുമ്പോഴാണ് ഉഷ ടീച്ചറെ കണ്ടത്.ടീച്ചറുമായി അങ്ങനെ സംസാരിച്ചു നിക്കുമ്പോഴാണ് ഏകദേശം എന്റെ മനൂന്റ…

ഇനി ഇല്ലാ

എക്സാം ടൈം ടേബിള്‍ മാറി വന്നതും ഞാനും ശ്രീലക്ഷ്മിയും പഠിക്കാന്‍ പുതിയ ടൈം ടേബിള്‍ ഉണ്ടാക്കിയതെല്ലാം വളരെ പെട്ടന്നായിരുന്നു.വിവേക് സാറിന്റെ മഹാമനസ്കത!സാര്‍ ക്ലാസ്സ് എടുക്കാത്തത് കൊണ്ടാണല്ലോ ടൈം ടേബിള്‍ rearranging നടന്നത്.
"ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റാന്‍"എന്നപോലെ ഒരൊറ്റ നോട്ടിസ് മതി നിങ്ങടെ പ്ലാനിംഗ് കല്ലത്താവാന്‍.ലാസ്റ്റ് പീരിയഡ് ലാസ്റ്റ് മിനിട്ടില്‍ നോട്ടിസ് ബോംബ് പൊട്ടി!സ്പെഷ്യല്‍ ക്ലാസ്സ്!!!ആകെ കൂടെ മാസത്തില്‍ കിട്ടുന്ന ഒരു അവധിയാണ് സെക്കന്‍ഡ് സാറ്റര്‍ഡേ.അന്ന് സ്പെഷ്യല്‍!അതും മാത്സ്,ബോട്ടണി,സുവോളജി കഴിഞ്ഞു എല്ലാം കഴിഞ്ഞു!എല്ലാരും മുഖത്തോട് മുഖം നോക്കി....ദേഷ്യവും സങ്കടവും ഏതൊക്കെ റൂട്ടില്‍ കൂടെയാ വന്നേ ന്നു ഒരു പിടിയും ഇല്ലാ....
അമ്മേടടുത്ത് പറഞ്ഞു നാളെ സ്പെഷ്യല്‍ ണ്ടു പോണോ?സ്പെഷ്യല്‍ ആണേല്‍ ന്തായാലും പൊയ്ക്കൊ ന്നു അമ്മ.ഹോ ആ expectation പോയി കിട്ടി.സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി!
കൂടെ ഉള്ള ടീംസിനോട് എപ്പോ എത്തണം ന്നു പറഞ്ഞിട്ടില്ലാ.തലേല്‍ ബള്‍ബ് മിന്നി! ന്തായാലും രണ്ടു ചാപ്റ്റര്‍ പഠിച്ചു കഴിഞ്ഞാ ശ്രീനെ വിളിക്കണം ഇനി അവള്‍ടെയാ കഴിഞ്ഞതുച്ചാ ന്നെ വിളിക്കും.അ…

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്…