Skip to main content

Posts

Showing posts from 2012

പരീക്ഷ

ഹാള്‍ നിശബ്ദം
തിരിയുന്ന ഫാനും
വാച്ചും മാറി മാറി നോക്കിയിരിക്കുന്നു
മഹാത്മാക്കള്‍!
പിന്നില്‍ തിരിഞ്ഞും മുന്നില്‍ കരഞ്ഞും
പാസ്‌ ആവാനുള്ള തത്രപാടുകള്‍!
തിരുവതിരകാറ്റിന്നു നന്ദി!
ആന്‍സര്‍ പേപ്പര്‍ പാറി നടത്തിയല്ലോ...
സൈലെന്‍സ് മന്ത്രം ഉരുവിട്ട് മടുത്തവര്‍ക്ക്
പ്രണാമം!
ക്ലാസ്സിലെ ചുവരുകളില്‍ ടെക്സ്റ്റ്‌ ബുക്ക്‌ പകര്‍ത്തിയവര്‍ക്കു
ആശംസകള്‍!

മംഗലം കൂടാന്‍ ഞമ്മളുമുണ്ട്....!

ആസിഫിന്റെ ചേച്ചിടെ കല്യാണം!ആസിഫിന്‍റെ ചേച്ചിന്നു പറഞ്ഞാ ഞമ്മന്റെ ചേച്ച്യാ പോയെ പറ്റു...സാധാരണ നടത്താറുള്ള പെര്‍ഫോമന്‍സ് ഒക്കെ നടത്തി വീട്ടീന്ന് സമ്മതം വാങ്ങി!വ്യാഴാഴ്ച കല്യാണം!

രാവിലെ പത്തരയ്ക്ക് എടപ്പാള്‍ എത്തി.ബസ്‌ ഇറങ്ങിയപ്പോ അഭിരാമിനെ കണ്ടു.
"എല്ലാരും അമനമാളിന്റെ അവടെ ഉണ്ട് അങ്ങട്ട് നടന്നോ"
അല്ലാ അതിപ്പോ എങ്ങനെയാ ശരിയാവ?എന്നോട് പേള്‍ സിറ്റിടെ മുന്നില്‍ നിക്കാനല്ലെ പറഞ്ഞത്?അവടെ തന്നെ നിക്കാം.നേരം പതിനൊന്നു മണിയായിട്ടും ഒരെണ്ണത്തെ പോലും കാണാനില്ലാ.ഫോണെടുത്തു ശരുമോള്‍ക്ക് കുത്തി...ലവള്‍കൊക്കെ എന്തോന്നിനാ ഫോണ്‍?????????????പിന്നേം ആ നില്പ് നിന്നു..അപ്പൊ ആദിത്യ വന്നു പിന്നാലെ ശ്രീലക്ഷ്മിയും വര്‍ഷയും എത്തി!ഇനിയെന്ത്?????എല്ലാര്‍ക്കും ഭയങ്കര ദാഹം!അത് അല്ലെങ്കിലും പുറത്തിറങ്ങിയാ കൂടുമല്ലോ.സിറ്റി ബാകെസില്‍ കേറി ഒരു 7up  വാങ്ങി 30 രൂപ ഭും!അതൊരു വിധമാകിയിട്ടും ആരും അവടന്ന് അനങ്ങുന്ന ലക്ഷണം കാണാനില്ലാ.എന്താന്നു അറിയില്ലാ ആ ജങ്ക്ഷനില്‍ വെറുതെ കത്തിയടിച്ചു നിക്കാന്നു പറഞ്ഞാ ഒരു സുഖം തന്നെയാ.അപ്പൊ ആദിത്യേടെ തലേല് ബള്‍ബ്‌ മിന്നി!നിഷ്മയെ വിളിച്ചു നോക്കാം.അവളും ഉണ്ട് കല്യാണത്തിന്.സന്തോഷാ…

സ്ക്രാച്ചും ബസ്സും പിന്നെ ഞാനും!

ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം,'survival of the fittest' എന്‍ട്രന്‍‌സിനു ഒരുങ്ങുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്,ഛെ ആള് മാറിപ്പോയി ബസില്‍ കേറാന്‍ പോകുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്!വീട്ടിലെത്താന്‍ എല്ലാര്‍ക്കും ലിമിറ്റഡ് റിസ്സോര്‍സസ്സ് ആയോണ്ട് ബസ് കാണുമ്പോ തന്നെ struggle for existence  തുടങ്ങും!അവസാനം survival of the fittest!(തീയറി മനസ്സിലായില്ലേ?)അല്ലാ...ഇതിപ്പോ കയ്യൂക്കുള്ളവന്‍ കാര്യകാരന്‍ ന്നു പറഞ്ഞാപോരെ?എന്തിനാപ്പോ നീട്ടി പരത്തി പറഞ്ഞു ആളെ വെറുപ്പിക്കണത്?ആ............?വിചാരിച്ച പോലെ പെന്‍സില്‍ അങ്ങട്ട് നീങ്ങിണില്‍യാ....അതൊക്കെ പോട്ടെ.
                                        പതിവ് പോലെ ലൊക്കേഷന്‍ എടപ്പാള്‍ ജംക്ഷന്‍!ആര്‍ട്സ് പ്രമാണിച്ചു ക്ലാസ്സിപ്പോ നേര്‍ത്തേ തീരും.പിന്നെ പ്രാക്ടീസ് പീരിയഡ് ആണ്.റിഹേഴ്സല്‍ ഇല്ലാതെ സ്റ്റേജില്‍ കേറിയാലേ ഐറ്റത്തിനു പെര്‍ഫെക്ഷന്‍ കിട്ടൂ എന്ന ഐഡിയോളജിയില്‍  ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് ഒരൊറ്റ മൂങ്ങലായിരുന്നു!
 പിന്നെ സ്ഥിരം കാത്തുനില്‍പ്പ്.തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുള്ള ആള്‍ക്കാരുണ്ടെങ്കിലും പരിചയമുള്ള ഒരെണ്ണം പോലും കൂട്ടത്തില്‍ ഇല…

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!

കണ്ണീര്‍ മഴ

കണ്ടുകൊണ്ടിരുന്ന സിനിമ മുഴുവനാക്കാന്‍ കലുഷമായ മനസ്സ് സമ്മതിച്ചില്ലാ.ലാപ് ഓഫ് ആക്കി കിടന്നു.നീല സീറോ ബള്‍ബിന്റെ അരണ്ട വെളിച്ചം അന്ന് എന്റെ കണ്ണുകളെ കുത്തി നോവിക്കുന്ന പോലെ തോന്നി.കിടക്ക കാണുംബോഴേക്കും ഉറങ്ങുന്ന ഞാന്‍ തന്നെയാണോ ഇത്???ഇന്നിനി ഉറക്കം ഇല്ലാ.....കിടക്കയില്‍ നിന്നെഴുന്നേറ്റ് നടന്നു....എന്റെ മുറിയിലേക്ക്!ജനാലക്കരുകില്‍ എത്തി.കര്‍ട്ടന്‍ മെല്ലെ നീക്കി.

നേരം ഒരു മണിയോട് അടുത്തിരുന്നെങ്കിലും റോഡില്‍ വണ്ടികളുടെ പാച്ചിലിന് ഒരു കുറവും ഇല്ലാ....കൂടണയാന്‍ വെമ്പുന്ന പക്ഷികളായി....ഓരോരുത്തരും...ഇത് പോലുള്ളൊരു പാച്ചിലിനിടയില്‍ ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്!സ്കൂള്‍ വിട്ടു എടപ്പാളില്‍ എത്തി.കോഴിക്കോട് റോഡില്‍ എനിക്കു പോവാനുള്ള ബസ് കണ്ടതും ഓരോട്ടമായിരുന്നു."മുഖത്ത് കണ്ണില്ലേ?വെറുതെ പണി ഉണ്ടാക്കല്ലേ......"എന്നു തുടങ്ങി പതിവായി കേട്ടു പോരുന്ന ശകാരവര്‍ഷങ്ങള്‍ക്ക് അന്നും മറുപടിയൊന്നും കൊടുത്തില്ലാ...ഓടിയെത്തിയിട്ടും സി‌ടിക്കാരോട് അലര്‍ജിയുള്ള ബസ് എന്നെ കേറ്റാതെ പോയി.ആ നിരാശയില്‍ അവടെ നിക്കുമ്പോഴാണ് ഉഷ ടീച്ചറെ കണ്ടത്.ടീച്ചറുമായി അങ്ങനെ സംസാരിച്ചു നിക്കുമ്പോഴാണ് ഏകദേശം എന്റെ മനൂന്റ…

ഇനി ഇല്ലാ

എക്സാം ടൈം ടേബിള്‍ മാറി വന്നതും ഞാനും ശ്രീലക്ഷ്മിയും പഠിക്കാന്‍ പുതിയ ടൈം ടേബിള്‍ ഉണ്ടാക്കിയതെല്ലാം വളരെ പെട്ടന്നായിരുന്നു.വിവേക് സാറിന്റെ മഹാമനസ്കത!സാര്‍ ക്ലാസ്സ് എടുക്കാത്തത് കൊണ്ടാണല്ലോ ടൈം ടേബിള്‍ rearranging നടന്നത്.
"ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റാന്‍"എന്നപോലെ ഒരൊറ്റ നോട്ടിസ് മതി നിങ്ങടെ പ്ലാനിംഗ് കല്ലത്താവാന്‍.ലാസ്റ്റ് പീരിയഡ് ലാസ്റ്റ് മിനിട്ടില്‍ നോട്ടിസ് ബോംബ് പൊട്ടി!സ്പെഷ്യല്‍ ക്ലാസ്സ്!!!ആകെ കൂടെ മാസത്തില്‍ കിട്ടുന്ന ഒരു അവധിയാണ് സെക്കന്‍ഡ് സാറ്റര്‍ഡേ.അന്ന് സ്പെഷ്യല്‍!അതും മാത്സ്,ബോട്ടണി,സുവോളജി കഴിഞ്ഞു എല്ലാം കഴിഞ്ഞു!എല്ലാരും മുഖത്തോട് മുഖം നോക്കി....ദേഷ്യവും സങ്കടവും ഏതൊക്കെ റൂട്ടില്‍ കൂടെയാ വന്നേ ന്നു ഒരു പിടിയും ഇല്ലാ....
അമ്മേടടുത്ത് പറഞ്ഞു നാളെ സ്പെഷ്യല്‍ ണ്ടു പോണോ?സ്പെഷ്യല്‍ ആണേല്‍ ന്തായാലും പൊയ്ക്കൊ ന്നു അമ്മ.ഹോ ആ expectation പോയി കിട്ടി.സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി!
കൂടെ ഉള്ള ടീംസിനോട് എപ്പോ എത്തണം ന്നു പറഞ്ഞിട്ടില്ലാ.തലേല്‍ ബള്‍ബ് മിന്നി! ന്തായാലും രണ്ടു ചാപ്റ്റര്‍ പഠിച്ചു കഴിഞ്ഞാ ശ്രീനെ വിളിക്കണം ഇനി അവള്‍ടെയാ കഴിഞ്ഞതുച്ചാ ന്നെ വിളിക്കും.അ…

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്…

പെന്‍സില്‍:നിര്‍വചനം?

എഴുതാനായി വിധിക്കപ്പെട്ടവന്‍
യാത്രക്കൊടുവില്‍ ഒരു കുഞ്ഞി-
കയ്യില്‍ എത്തി ചേര്‍ന്നു
ലാളനയും സ്നേഹവും ഏറ്റു വാങ്ങി...
മൂര്‍ച്ഛയേറിയ ബ്ളേഡുകള്‍ മേനി
തഴുകിയപ്പോള്‍ വല്ലാതെ നൊന്തു!
അതിനേക്കാള്‍ മൂര്‍ച്ഛയേറിയ വാക്കുകള്‍
കുറിച്ച് ആ നോവകറ്റി...അഥവാ
അതിന്റെ സുഖം തിരിച്ചറിഞ്ഞു!
തേഞ്ഞ് തേഞ്ഞ് ഇല്ലാതായപ്പോള്‍
അവന്റെ സ്ഥാനം ചവറ്റു കൊട്ട...
വെട്ടിയും തിരുത്തിയും കുത്തിവരഞ്ഞും
മുന്നേറുമ്പോള്‍ നിറംകെട്ട് തുടങ്ങിയ
താളുകളില്‍ നിറയുന്ന അവന്റെ വാക്കുകളെ,
അവനെ ആരും സ്മരിക്കുന്നില്ലാ.....!

[**കൂട്ടുകാരിയുടെ പെന്‍സിലിനേക്കാള്‍ വലുപ്പം വേണം ന്റെ പെന്‍സില്‍നു ന്നും വിചാരിച്ചു പെന്‍സില്‍ ചെത്തി ചെറുതാകിയത് ഓര്‍ക്കുന്നു :) ]

ഉറക്കം?

ഇനിയും മുഴങ്ങാത്തതെന്തു നീ?
വിശപ്പിന്റെ വിളി ഓടിയെത്തി
വാച്ചിലെ സൂചികള്‍ക്ക് അനക്കമില്ലേ?
അതോ പാതിയടഞ്ഞ എന്റെ
കണ്ണുകളില്‍ അക്കങ്ങള്‍ തെളിയാത്തതോ?
ണിം!സഹനത്തിന്റെ നിമിഷങ്ങള്‍ക്ക്
വിട!സ്വപ്നത്തില്‍ നിന്നു ഞെട്ടി-
യെണീറ്റപ്പോള്‍ തഴുകിയത് ഇളം
കാറ്റായിരുന്നു.........ഒരു
കുഞ്ഞിലയും സമ്മാനിച്ച്......!


"എന്താ ഇങ്ങനെ?"

വീണ്ടും ഒരു മഴകാലം കൂടി!നഷ്ടങ്ങളില്‍ നിന്നു ഊര്‍ജം കൈകൊണ്ടു അവള്‍ വീണ്ടു പോവുകയാണ്.....ചില്ലറ പൈസക്കായി ആ കൈകള്‍ തിരഞ്ഞു......ഒന്ന്,രണ്ട്,മൂന്ന്,..........,പത്ത്.അയ്യോ ഒരു രൂപേം കൂടി വേണം.....എടപ്പാളില്‍ വണ്ടി കാത്തു നിക്കുമ്പോ വരണ ഉമ്മയ്ക്ക് കൊടുക്കാനാ അത്....വിഫലം എങ്കിലും റഫ് ബൂകിന്റെ അവസാന പേജില്‍ എഴുതിയ ടൈം ടേബിള്‍ ഒന്ന് നോക്കി.പതിവ് പോലെ തന്നെ മുഷിപ്പന്‍ പീരിയഡ്ഉകള്‍!അവ അവളുടെ നേരെ ഒരു വിജയിയുടെ ഭാവത്തില്‍ കൊഞ്ഞനം കാട്ടിയോ? എയ്....തോന്നിയതാവും.അല്ലെങ്കിലും പ്പോ ഇങ്ങനെ ഓരോ തോന്നലുകള്‍ ആണല്ലോ......

ഇനി ബസ് സ്റ്റോപ്പിലേക്ക്.പോണ വഴിയില്‍ ചാഞ്ഞു നീക്കണ തെങ്ങ് കണ്ടപ്പോള്‍ വിനു അന്ന് പറഞ്ഞത് ഓര്‍മ വന്നു.'തെങ്ങിന്റെ ഓലേടെ ചെറിയ കഷ്ണം ആരും കാണാതെ മൂടീടെ എടെല്‍ ഒളിപ്പിച്ചു വച്ചാ അന്ന് ടീച്ചര്‍മാരാരും ചോദ്യം ചോയ്കില്യത്രെ....'ഒന്ന് പരീക്ഷിച്ചു നോക്കണോ?വല്യ ചിലവൊന്നും ഇല്ലല്ലോ.നോക്കാം!അധികം നീളമില്ലാത്തതെങ്കിലും തന്റെ മുടിയില്‍ അവള്‍ ആ ഓല ഒളിപ്പിച്ചു വച്ച്....

ക്ലാസ്സില്‍ എത്തി.വല്യ ഒരു രഹസ്യം തന്റെ മനസില്‍ ഉണ്ടെന്ന തിരിച്ചറിവോടെ അവളിരുന്നു.ടീച്ചര്‍ വന്നു.ബുക്ക് അടയ്ക്കാനുള്ള ഉത്തരവും…