Skip to main content

Posts

Showing posts from April, 2012

നാളെയാണത്.........! :(

ഉറക്കം പൂര്‍ണമായും എന്നെ വിട്ടു പോയിരുന്നില്ല.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ഇങ്ങനൊരു വാര്‍ത്ത പറയാനാണെന്നു............അപ്രതീക്ഷിതമായി അത് കേട്ടപ്പോള്‍ നടുങ്ങി പോയി.....എന്നായാലും വേണ്ടത് തന്നെ പക്ഷേ ഇത്ര പെട്ടന്ന്.......മൂന്നു വര്‍ഷത്തെ ഹൈ സ്കൂള്‍ പഠനം അവസാനിച്ചു.....ഇതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്താ:
"നാളെ എസ്‌എസ്‌എല്‍‌സി റിസല്‍റ്റ്......."

അതേ നാളെയാണത്! :) :(
ആദ്യത്തെ പ്രേമലേഖനം

പ്രേമ ലേഖനം ന്നു കേക്കുമ്പോ എല്ലാര്‍ക്കും ഒരു പരിഹാസമാ.ഇ-യുഗത്തില്‍ 21-ആം നൂറ്റാണ്ടില്‍ പ്രേമ ലേഖനമോ? മൊബൈല്‍ എടുത്തു ഒരു എസ്‌എം‌എസ് അയക്കണം അല്ലേല്‍ ഒരു മെയില്‍.....അല്ല പിന്നെ!ഇനി പറയാന്‍ പോണത് ഈ സാധനങ്ങളൊന്നും അത്ര പ്രചാരത്തില്ലാത്ത സമയത്തെ കഥയാണ്.[ഉണ്ടോ എന്നു എനിക്കു ശരിക്ക് ഓര്‍മയില്ല.ന്തായാലും ഞങ്ങളുടെല്ലൊന്നും ഉണ്ടായിരുന്നില്ല]


ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തി.ഞങ്ങള്ക്ക് എല്ലാ വെള്ളിയാഴ്ചയും കളര്‍ ഡ്രസ് ആണ്.വ്യാഴാഴ്ച വൈകുന്നേരം പി ടി ഉണ്ടാവും അപ്പോ ഗേള്‍സ് എല്ലാരും കൂടി ചൂട് പിടിച്ച ചര്‍ച്ചയില്‍ ആവും നാളെ ഏത് ഡ്രസ് ഇടും എന്നു.പറഞ്ഞുറപ്പിച്ച പോലെ തന്നെ എല്ലാരും വരും.അങ്ങനെ ഒരു വെള്ളിയാഴ്ച!ഇന്‍റര്‍വെല്‍ സമയം.നമ്മുടെ gang members എല്ലാം എവിടൊക്കെയോ പോയി.ക്ലാസ്സില്‍ പെണ്‍കുട്ടിയായി ഞാന്‍ മാത്രം!അപ്പോളതാ വരുന്നു നമ്മുടെ കഥാനായകന്‍!എന്റെ റാങ്ക് ഒരുപ്രാവശ്യം അടിച്ചു മാറ്റിയ അവനോടു പുറമെ കാണിച്ചില്ലെങ്കിലും എനിക്കു നല്ല ദേഷ്യമുണ്ടായിരുന്നു[അന്ന് പഠിച്ചിരുന്നത് റാങ്ക് നു വേണ്ടിയായിരുന്നു]

 "ഇതൊന്നു വാങ്ങിക്കൊ?"
അവന്‍ വിറയുന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു.
"എന്താത്?"
"ഒ…

ബലി മൃഗങ്ങളോ?

പതിവിലാതെ അവന്‍ അടുത്തു വന്നിരുന്നപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്.ഓഫീസില്‍ നിന്നു വന്നാല്‍ പിന്നെ laptopഇന്റെ മുന്നില്‍ ഇരിക്കുന്ന അവള്‍ക്കും അവനും ഇതെന്തു പറ്റി?ഇന്നലെ എന്നെ ഡോക്ടര്‍ ഉടെ അടുത്തു കൊണ്ടുപോയി വന്നപ്പോള്‍ മുതല്‍ ഉണ്ട് ഈ മാറ്റം.അമ്മ അച്ഛന്‍ ഇങ്ങനെ രണ്ടു ജീവാത്മാക്കള്‍ വീട്ടിലുണ്ടെന്ന് പോലും അവര്‍ ഓര്‍ത്തിരുന്നില്ല.പണചിലവിലാതെ അവരുടെ കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്ന വേലക്കാര്‍ അത് മാത്രമായിരുന്നു ഇന്നലെ വരെ ഞങ്ങള്‍!


                                   കുറച്ചു ദിവസമായി ചുമ തുടങ്ങിയിട്ടു......മകന്റെയും മരുമകളുടെയും കൂട്ടുകാരോ മേലുദ്യോഗസ്ഥരോ വന്നാല്‍ വയസായ എന്റെ ഒച്ച പുറത്തു കേട്ടാല്‍ നാണകേടലെ?അത് കൊണ്ടാവാം എന്നെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്!


                                   ഒരു ചാരിറ്റി ട്രൂസ്റ്റിന് വേണ്ടി ഞങ്ങളുടെ കയ്യില്‍ നിന്നു അവന്‍ അമ്പത്തിനായിരം രൂപ അവന്‍ വാങ്ങി.പിറ്റേന്ന് ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അവന്‍ കാറില്‍ കയറ്റി.കാര്‍ "സ്നേഹസദനം"എന്നു പേരെഴുതിയ ഒരു കെട്ടിടത്തിന് മുന്നില്‍ ചെന്നു നിന്നു."ഇനി മുതല്‍ നിങ്ങള്‍ രണ്ടാളു…

പാവം ജീവിചോട്ടെ!

മലയാളിക്കു സുപ്രീം കോടതിയുടെ നല്ല ഒന്നാന്തരം വിമര്‍ശനമാണ് വിഷു കൈനീട്ടമായി കിട്ടിയത്.നീയമം ലംഘിക്കുവാന്‍ മലയാളിക്ക് tendency കൂടുതലാണത്രെ!എന്തെങ്കിലും പറഞ്ഞാല്‍ ചുമ്മാ അത് കേറി അനുസരിക്കാന്‍ പറ്റുമോ?അതിനെ കുറിച്ച് മനസിലാകിയല്ലേ അനുസരിക്കാന്‍ പറ്റൂ?അത് കൊണ്ടാണ് ഞങ്ങള്‍ എപ്പോളും why? എന്നു ചോദിക്കുന്നത്.പിന്നെ എന്തിനേയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ കേരളീയര്‍ തന്നെയാണ് ഏറ്റവും അധികം നീയമം അനുസരിക്കുന്നതും എന്നു തോന്നുന്നു.ആര് വിമര്‍ശിച്ചാലും വേണ്ടില്ല വേഗം സാധനം കിട്ടിയാല്‍ പോവായിരുന്നു എന്ന മട്ടിലുള്ള നിലപാണ് കണ്ടനകം ബിവറേജിനു മുന്നില്‍.പിന്നെ മലയാളിയുടെ ഒരു ഇഷ്ട വിനോദം ആളെ പറ്റിക്കുക എന്നതാണല്ലോ!ഇത്രേം വായിച്ചു ബോര്‍ അടിച്ച സ്ഥിതിക്ക് ഇനി സംഭവം പറയാം.വിഷു തലേന്ന് ഉണ്ടായ ഒരു തമാശ!


ട്രിണിം ട്രിണിം
 "ഹലോ "
"എടീ നീ ടി‌വി കാണാണോ?"
"ആ ഞാന്‍ ബ്യുട്ടീഫുള്‍ ഇട്ടിരിക്കാ.....എന്തേ?"
"ന്യൂസ് ഒന്നു വച്ച് നോക്കിയേ..."
"പുതിയ ഡി‌എ ഒന്നും പ്രഖ്യാപിച്ചിട്ടില്ല....ഞാന്‍ ഇപ്പോ മാറ്റിയിട്ടേ ഉള്ളൂ"
"അതല്ലെടി....നീ ഒന്ന്‍ വച്ച് നോക്ക്"
"ന്താ …

ഒന്നു പറയട്ടെ....?

"ഹലോ"
"ഹായ്"
"ടി നീ എവിടെ പോയി കിടക്കാ?സ്കൂള്‍ ഉണ്ടായിരുന്നപ്പോ പോലും എന്നും online ഇല്‍ വന്നിരുന്ന ആള്‍ക്ക് vacation ആയപ്പോ എന്നാ ഒരു തിരക്കാ?നിന്നാകെന്നതാ അവിടെ പണി?"
"ഹി ഹി ഹി ഞാന്‍ ഇവിടെ എല്ലാടത്തും കറങ്ങി നടക്കാ....നീയോ?"
"അവള്‍ടെ ഒരു കറക്കം.ഞാന്‍ full time ഓണ്‍ലൈന്‍ ഉണ്ടാവും അല്ലെങ്ങില്‍ ടി‌വി ടെ മുന്നില്‍"

സ്കൂള്‍ പൂട്ടിയിട്ടു 3 ദിവസമായിട്ടേ ഉള്ളൂ.എന്നെ വിളിച്ച എല്ലാ friends ഉം ഏതാണ്ട് ഇത് പോലത്തെ reply ആണ് തന്നത്.എല്ലാരും നെറ്റിന്റെമ് ടി‌വിടേം മുന്നില്‍.കാലത്ത് ജോലിക്കു പോകുന്ന അച്ഛന്‍ അമ്മമാര്‍.ഒരുപാട് ദൂരെയുള്ള അമ്മമ്മ മുത്തശ്ശന്‍ അച്ഛമ്മ........ആരുമില്ലാത്തപ്പോള്‍ കൂട്ട് computer
ഉം  ടി‌വിയും തന്നെ.പക്ഷേ നമ്മുക്ക് തന്നെ ഇതില്‍ നിന്നൊന്ന് മാറി ചിന്തിചൂടേ?

                          മരം കേറിയും,മാങ്ങ പറിച്ചും,അണ്ണാറകണ്ണനോട് കിന്നാരം പറഞ്ഞും കളിച്ചിരുന്ന ബാല്യത്തെ പറ്റി നമ്മള്‍ ഒരുപാട് വായിച്ചിട്ടുണ്ടാവും.അല്ലെങ്കില്‍ നമ്മുടെ തന്നെ അച്ഛനും അമ്മയും അവര്ക്കു കിട്ടിയ അങ്ങനെയൊരു സുവര്‍ണ കാലത്തെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടാവും."ഓ അവള്…