Sunday, April 15, 2012

പാവം ജീവിചോട്ടെ!

മലയാളിക്കു സുപ്രീം കോടതിയുടെ നല്ല ഒന്നാന്തരം വിമര്‍ശനമാണ് വിഷു കൈനീട്ടമായി കിട്ടിയത്.നീയമം ലംഘിക്കുവാന്‍ മലയാളിക്ക് tendency കൂടുതലാണത്രെ!എന്തെങ്കിലും പറഞ്ഞാല്‍ ചുമ്മാ അത് കേറി അനുസരിക്കാന്‍ പറ്റുമോ?അതിനെ കുറിച്ച് മനസിലാകിയല്ലേ അനുസരിക്കാന്‍ പറ്റൂ?അത് കൊണ്ടാണ് ഞങ്ങള്‍ എപ്പോളും why? എന്നു ചോദിക്കുന്നത്.പിന്നെ എന്തിനേയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ കേരളീയര്‍ തന്നെയാണ് ഏറ്റവും അധികം നീയമം അനുസരിക്കുന്നതും എന്നു തോന്നുന്നു.ആര് വിമര്‍ശിച്ചാലും വേണ്ടില്ല വേഗം സാധനം കിട്ടിയാല്‍ പോവായിരുന്നു എന്ന മട്ടിലുള്ള നിലപാണ് കണ്ടനകം ബിവറേജിനു മുന്നില്‍.പിന്നെ മലയാളിയുടെ ഒരു ഇഷ്ട വിനോദം ആളെ പറ്റിക്കുക എന്നതാണല്ലോ!ഇത്രേം വായിച്ചു ബോര്‍ അടിച്ച സ്ഥിതിക്ക് ഇനി സംഭവം പറയാം.വിഷു തലേന്ന് ഉണ്ടായ ഒരു തമാശ!


ട്രിണിം ട്രിണിം
 "ഹലോ "
"എടീ നീ ടി‌വി കാണാണോ?"
"ആ ഞാന്‍ ബ്യുട്ടീഫുള്‍ ഇട്ടിരിക്കാ.....എന്തേ?"
"ന്യൂസ് ഒന്നു വച്ച് നോക്കിയേ..."
"പുതിയ ഡി‌എ ഒന്നും പ്രഖ്യാപിച്ചിട്ടില്ല....ഞാന്‍ ഇപ്പോ മാറ്റിയിട്ടേ ഉള്ളൂ"
"അതല്ലെടി....നീ ഒന്ന്‍ വച്ച് നോക്ക്"
"ന്താ കാര്യം ന്നു പറ"
"ജഗതിക്കു എങ്ങന്നുണ്ട് എന്നു നോക്കിയേ...."
"അതൊന്നും കാണികിണില്ല്യ....ആര്യാടന്‍ രാജിക്കൊരുങ്ങി ആന്‍റണി തടഞ്ഞു ഇതേ ഉള്ളൂ ഇപ്പോ"
"എടീ ജഗതി മരിച്ചുത്രേ......"
"എന്റെ ഈശ്വരാ ഞാന്‍ അഞ്ചു മിനിട് മുമ്പുകൂടി ന്യൂസ് കണ്ടതാണല്ലോ"
"നീ വച്ച് നോക്കിയിട്ട് വിളിക്ക്"
"ആ"
*******************
"ആരാ മാളൂ വിളിച്ചത്?"
"അമ്മമ്മടെ മോളാ"
"എന്തേ ഓഫീസില്‍ പണി ഇല്ലെങ്കി ഇങ്ങട്ട് വരാന്‍ പറയ്"
"അതല്ല അമ്മമ്മേ ജഗതി മരിച്ചുത്രേ"
"ഇപ്പഴല്ലെ നീ ന്യൂസ് മാറ്റി അപ്പോ ഇമ്മാളൊന്നും കണ്ടില്ലല്ലോ"
"ന്തായാലും ഒന്നൂടെ ന്യൂസ് വച്ച് നോക്കാം"
"വല്ലൊരും പറ്റിച്ചതാവും"
"എടീ ആ സിനിമ മാറ്റണ്ടേ?"
"ഓ ഞാന്‍ വച്ച് തരം ന്റെ അമ്മമ്മേ"
അപ്പോഴത്തെ breaking ന്യൂസ്:
ഷാരൂക് നേ അമേരിക്കയില്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചു.

***********************
"ആ ഞാനാ"
"ന്തായി?"
"ജഗതിക്കു ഒരു കുഴപ്പോം ഇല്ല.ഇതെവിടുന്നു കിട്ടിയതാ?"
"അതിവിടുത്തെ ബാജീവ് സര്‍നു മെസേജ് വന്നതാ"

http://mobilenews.omio.com/wp-content/text-message.jpg

"മെസേജ് ഇന്റെ date നോക്കാന്‍ പറഞ്ഞോക്കു ഏപ്രില് 1നു ആവും"
"ആ ന്ന ശെരി ഞാന്‍ വൈനേരം നേര്‍ത്തേ വരാം"
"ആ ആ"
**************
ട്രിണിം ട്രിണിം
"എന്തേ?"
"നീ പറഞ്ഞത് ശെരിയാ"
"എന്തു?"
"ഏപ്രില് 1 നു വന്ന മെസേജ് ആ ഇന്നാ നോക്കുന്നത്"
"ന്നാലും എല്ലാരും കൂടി ആ പാവം മനുഷ്യനെ കോന്നിലേ?"
"ഹി ഹി ഹി"
"ന്നാലും ന്റെ അമ്മേ ഇത്രേം മണ്ടതി ആയി പോയല്ലോ..."
"പോടീ പോടീ"
*******************************

ഇതാണ് മലയാളി.ആളെ വടിയാക്കാന്‍ കിട്ടുന്ന അവസരം ഒന്നും പാഴാകില്ല! എന്തായാലും ഒരു അപകടത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്ന മനുഷ്യനെ കൊല്ലേണ്ടിയിരുന്നില്ല.എന്തിനേയും പ്രശംസിക്കാന്‍ ഒന്നു മടിയുള്ള നമ്മളില്‍ 80%പേരും ഒരുപോലെ അംഗീകരിച്ച  ആ പ്രതിഭയുടെ ആയുസിനായി പ്രാര്‍ഥിക്കാം!

No comments:

Post a Comment

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....