Wednesday, August 15, 2012

കണ്ണീര്‍ മഴ

കണ്ടുകൊണ്ടിരുന്ന സിനിമ മുഴുവനാക്കാന്‍ കലുഷമായ മനസ്സ് സമ്മതിച്ചില്ലാ.ലാപ് ഓഫ് ആക്കി കിടന്നു.നീല സീറോ ബള്‍ബിന്റെ അരണ്ട വെളിച്ചം അന്ന് എന്റെ കണ്ണുകളെ കുത്തി നോവിക്കുന്ന പോലെ തോന്നി.കിടക്ക കാണുംബോഴേക്കും ഉറങ്ങുന്ന ഞാന്‍ തന്നെയാണോ ഇത്???ഇന്നിനി ഉറക്കം ഇല്ലാ.....കിടക്കയില്‍ നിന്നെഴുന്നേറ്റ് നടന്നു....എന്റെ മുറിയിലേക്ക്!ജനാലക്കരുകില്‍ എത്തി.കര്‍ട്ടന്‍ മെല്ലെ നീക്കി.

നേരം ഒരു മണിയോട് അടുത്തിരുന്നെങ്കിലും റോഡില്‍ വണ്ടികളുടെ പാച്ചിലിന് ഒരു കുറവും ഇല്ലാ....കൂടണയാന്‍ വെമ്പുന്ന പക്ഷികളായി....ഓരോരുത്തരും...ഇത് പോലുള്ളൊരു പാച്ചിലിനിടയില്‍ ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്!സ്കൂള്‍ വിട്ടു എടപ്പാളില്‍ എത്തി.കോഴിക്കോട് റോഡില്‍ എനിക്കു പോവാനുള്ള ബസ് കണ്ടതും ഓരോട്ടമായിരുന്നു."മുഖത്ത് കണ്ണില്ലേ?വെറുതെ പണി ഉണ്ടാക്കല്ലേ......"എന്നു തുടങ്ങി പതിവായി കേട്ടു പോരുന്ന ശകാരവര്‍ഷങ്ങള്‍ക്ക് അന്നും മറുപടിയൊന്നും കൊടുത്തില്ലാ...ഓടിയെത്തിയിട്ടും സി‌ടിക്കാരോട് അലര്‍ജിയുള്ള ബസ് എന്നെ കേറ്റാതെ പോയി.ആ നിരാശയില്‍ അവടെ നിക്കുമ്പോഴാണ് ഉഷ ടീച്ചറെ കണ്ടത്.ടീച്ചറുമായി അങ്ങനെ സംസാരിച്ചു നിക്കുമ്പോഴാണ് ഏകദേശം എന്റെ മനൂന്റെ അത്രയും പ്രായം തോന്നിക്കുന്ന ഒരു കുട്ടി അടുത്തു വന്നു കൈ നീട്ടിയത്.കയ്യില്‍ കിട്ടിയ രണ്ടു രൂപ അവനെടുത്തു കൊടുത്തു.അത് വാങ്ങീച്ച ശേഷം അവന്‍  ടീച്ചര്‍ടെ നേരെ തിരിഞ്ഞു.അപ്പോഴാണ് ഞാന്‍ അവന്റെ മുഖം ശ്രദ്ധിച്ചത്.അതില്‍ നിറയെ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു.ടീച്ചര്‍ അവന് പൈസയൊന്നും കൊടുത്തില്ല.അവന്‍ നടന്നു നീങ്ങിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു"ഇവര്‍ക്കൊന്നും  പൈസ കൊടുക്കരുത്.അവന്റെ അച്ഛനും അമ്മെം അപ്പര്‍ത്ത് നിക്ക്ണ്ട്.പിള്ളേരെ കൊണ്ട് പിച്ചയെടുപ്പിക്കാ....കൊടുക്കാന്‍ നിന്നെ പോലെ കുറെ പേരും.."
"ടീച്ചറേ അവന്റെ മുഖത്ത് ആകെ പൊളിയ പാടാ"
"അത് അവന്റെ അച്ഛനും അമ്മെം തന്നെ ചെയ്തതാവും"
"ഏയ്...അച്ഛനും അമ്മെം അങ്ങനൊക്കെ ചെയ്യോ...?
"ചിലപ്പോ അവനെ തട്ടി കൊണ്ട് വന്നതാണെങ്കിലോ?അല്ലെങ്കില്‍ അവര്‍ തന്നെയാവും അവന്റെ അച്ഛനും അമ്മയും...പറയാന്‍ പറ്റില്ല മാളു...പൈസക്കു വേണ്ടി എന്തും ചെയ്യുന്ന കാലാ...അപ്പോ കുറച്ചൊക്കെ സെന്‍റിമെന്‍റ്സ് നമ്മളും കുറക്കണം..."
ടീച്ചര്‍ടെ ബസ് വന്നു.ടീച്ചര്‍ പോയി!
അമ്മയും അച്ഛനും!അതങ്ങനെ മനസ്സില്‍ കിടന്നു.
ഞാന്‍ വീട്ടില്ലെത്തി എന്നു വിളിച്ചു പറയുമ്പോള്‍ മുതല്‍ ഓഫീസിലെ ക്ലോക്കില്‍ അഞ്ചു മണിയാവുന്നതും നോക്കി ഇരിക്കുന്ന അമ്മ!അത്യാവശ്യം വാശിക്കും കുരുതകേടിനുമൊക്കെ കൂട്ട് നിന്നു സ്വാതന്ത്രം തരുന്ന അച്ഛന്‍!എന്റെയും അവന്റെയും ജീവിതം രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍...അത് തമ്മിലുള്ള വൈരുധ്യങ്ങളെ കുറിച്ച് ആലോചിച്ചങ്ങനെ നിന്നു പോയി....ഒരു സ്വപ്നത്തിലെന്നോണം.
പെട്ടന്ന് പിന്നില്‍ നിന്നൊരു വിളി കേട്ടു"മാളൂട്ട്യേ......"ജാന്‍സി ചേച്ചിയായിരുന്നു.
"ഇന്ന് ഇവിടോന്നും അല്ലല്ലോ എന്താടാ പറ്റിയത്?"
"ഏയ് ഒന്നുല്യാ...പോവണ്ടേ?"
"ഇന്ന് സ്നേഹേച്ചി ഇല്ല...മ്മക്ക് ഫുള്‍ കൊടുക്കാട്ടോ"
"ഉം"
രക്ത ബന്ധമൊന്നും ഇല്ലെങ്കിലും എന്റെ ചേച്ചിയാ ജാന്‍സി ചേച്ചി!ഇത് പോലെ എത്ര ചേച്ചിമാരും ഏട്ടന്‍മാരും ഉണ്ടെന്നിക്ക്....നേരത്തെ കണ്ട മോനോ....?അവന് ആരൊക്കെ ഉണ്ടാവും.....?ഇനി അവനെ ടീച്ചര്‍ പറഞ്ഞ പോലെ വല്ലടത്ത് നിന്നും തട്ടി കൊണ്ട് വന്നതാണെങ്കില്‍ അവന്നെയോര്‍ത്ത് വിഷമിക്കുന്ന എത്ര പേരുണ്ടാവും......?അവനെ കണ്ട ആദ്യ ദിവസം ഇത് മാത്രമായിരുന്നു ചിന്ത!

പലപ്പോഴും ഞാനവനെ കണ്ടു.കയ്യില്‍ ഉള്ള പൈസ കൊടുക്കും.അവനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കൂടെയുള്ള സാമൂഹ്യ[ബുദ്ധി]ജീവികളുടെ വിലക്കുള്ളതു കൊണ്ട് ഒന്നും ചോദിച്ചില്ല.പക്ഷേ കാണുമ്പോഴൊക്കെ ദുഖം കലര്‍ന്ന ഒരു പുഞ്ചിരി എനിക്കവന്‍ സമ്മാനിച്ചിരുന്നു.

പിന്നീടൊരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍ കാണുന്നത് റോഡ് ബ്ലോക്ക് ആണ്."ആക്സിഡെന്‍റ്...."ആരോ വിളിച്ചു പറയുന്നത് കേട്ടു....അങ്ങോട്ടു നോക്കിയില്ലാ...ചേച്ചിമാര്‍ വന്നു.വീട്ടിലേക്ക് നടക്കും മുമ്പു ഒരു നിമിഷം തിരിഞ്ഞു നോക്കി...തരിച്ചു നിന്നു പോയി....അതവനായിരുന്നു....അവന്റെ അച്ഛന്റെ സ്ഥാനം കല്പിച്ചു നല്കിയ ആ വ്യെക്തി പറയുന്നത് കേട്ടു "ചെറുക്കന്‍റെ മുഖം നാശാക്കാന്‍ വാങ്ങി സിഗരട്ടിന്‍റെ പൈസ നഷ്ടം"

വീട്ടിലെത്തി അമ്മയുടെ നിര്‍ബന്ധം കൊണ്ട് മാത്രം തൃപ്രങ്ങോട് അമ്പലത്തിലേക്ക് പോവാന്‍ പുറപ്പെട്ടു.അവടെ കാലനെ കൊന്നു ശിവ ഭഗവാന്‍ ത്രിശൂലം കഴുകി എന്നു വിശ്വസിക്കുന്ന സ്ഥലത്ത് ഒരു അച്ഛനും അമ്മയും എന്നോളം വരുന്ന ഒരു അവരുടെ മകളും നില്‍ക്കുന്നുണ്ടായിരുന്നു.ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒന്നും ചോദിക്കാതെ തന്നെ ആ കുട്ടി എന്നോടു പറഞ്ഞു:"എന്റെ അനിയനെ കാണാതായിട്ടു കുറച്ചു മാസങ്ങളായി.ഇന്ന് അമ്മയ്ക്ക് അവന്‍ ഞങ്ങളെ വിട്ടു പോവാന്നൊരു തോന്നല്‍.അവനെ കൊണ്ടോവരുതേ എന്നു പറയാന്‍ വന്നതാ ഇവടെ..."
അത് പറയുമ്പോള്‍ അവളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
ഞാന്‍ ഒന്നും ചോദിക്കാതെ ആ കുട്ടി എന്തിനാണിതെല്ലാം എന്നോടു പറഞ്ഞത്?പെട്ടന്ന് ആ മോനുവിന്റെ  മുഖം മനസ്സില്‍ തെളിഞ്ഞു.അത്രയും നേരം ഒന്നും പ്രാര്‍ഥിച്ചിട്ടുണ്ടായിരുന്നില്ലാ....എന്നാല്‍ ആ നിമിഷം അറിയാതെ വിളിച്ചു പോയി"ദൈവമേ....."എന്റെ കൂടെ നിന്നിരുന്ന മനുവിനെ ചേര്‍ത്ത് നിര്‍ത്തി.
മഴ പെയ്യാന്‍ തുടങ്ങി....ഇപ്പോള്‍ നേരം ഏറെ വൈകിയിട്ടും മഴ നിന്നിട്ടില്ലാ..ചാറ്റല്‍ മഴ..!അത് തന്റെ പ്രിയരേ കാണുമ്പോ ഒന്നു വിങ്ങി പൊട്ടാന്‍ അവന്‍ കരയാന്‍ ബാക്കി വച്ച കണ്ണുനീരാണോ?

15 comments:

  1. ഇങ്ങനെയൊക്കെ സംഭവിക്കാം അല്ലേ?
    ദുഷ്ടമനുഷ്യര്‍ മേയുന്ന കാടാണ് കേരളം

    ReplyDelete
  2. വായിച്ചു നിര്‍ത്തിയിട്ടും മനസ്സിലെവിടെയോ ഒരു നൊമ്പരം ബാക്കിയായി....ആശംസകള്‍!!

    ReplyDelete
  3. തകർപ്പൻ രചന മോളൂസ്..
    മനസ്സിലൊരു വല്ലാത്ത വിങ്ങൽ, കണ്ണുകളെ ഈറനണിയിക്കാനും മാത്രം ശക്തിയുള്ള ഏറ്റവും മികച്ച രചന.. ഇനിയും മുകളിലേക്കാവട്ടെ ഈ ഗ്രാഫ്..
    പിന്നെ മലയാളിയുടെ സഹതാപത്തിനു പത്തു മിനുട്ടിന്റെ ആയുസ്സേ ഉള്ളൂന്നാ.. :(

    ReplyDelete
    Replies
    1. ഗ്രാഫ് മോളിലോട്ടാവന്‍ ശ്രമിക്കാം :)

      Delete
  4. ഇത് അനുഭവം ആണോ ? നന്നായി എഴുതി മോളെ ? ഒരുപാട് ഒരുപാട് ഇഷ്ടായി !!

    ReplyDelete
  5. കുറച്ചു ഭാഗം അനുഭവം!
    നന്ദി ചേച്ചി :)

    ReplyDelete
  6. വളരെ മനസ്സിനെ സ്പര്‍ശിച്ചു.. ആശംസകള്‍ ...

    ReplyDelete
  7. Hridayathe thottunarthunna vaaakkukal.....

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....