Tuesday, September 11, 2012

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgckmxTPcnzapH_iTjI7Kz_5TAvrmdu71JlX-z-_wnWr7e2AXEJaMVBpfd2OnqvUHaudWPopozxiEAcUdk4m4okxpfoqHPQK3V_1bUeMkg_gl1E7i8GY1OcWvZrsaFcIyWOHdHKTeqnuM3E/s400-r/rain_cloud.jpg

16 comments:

  1. മാളൂ എനിക്കിതിഷ്ടായി.. ഇതേ പോലെക്കെ എനിക്കെന്നാണോ എഴുതാൻ കഴിയുക..

    ##ഇടനെഞ്ചു പോട്ടിത്തേങ്ങുന്ന മഴക്കുട്ടിക്ക് കൂട്ട് നെഞ്ചിനിട്ടിടിക്കുന്ന മേഘത്താനും മിന്നൽക്കുഞ്ഞുങ്ങളും ..###

    ReplyDelete
    Replies
    1. "ഇടനെഞ്ചു പോട്ടിത്തേങ്ങുന്ന മഴക്കുട്ടിക്ക് കൂട്ട് നെഞ്ചിനിട്ടിടിക്കുന്ന മേഘത്താനും മിന്നൽക്കുഞ്ഞുങ്ങളും"
      ഇതിന്റെ അത്രയൊന്നും എന്റെ മഴമേഘം വരില്ലാ :)

      Delete
  2. കലക്കിട്ടാ.......
    "സ്നേഹം പറയാന്‍ വയ്യാതെ
    തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
    മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
    മഴമേഘങ്ങളായി നമ്മള്‍ ഇരുവരും..."

    വരി മുറിക്കലുകള്‍ക്കിടയില്‍ ഒരു പൂര്‍ണ വിരാമമിടാന്‍ ശ്രമിക്കുക വായനക്കാരനെ വെറുതെ ബുധിമുട്ടിക്കണ്ടല്ലോ...

    കണ്ണേട്ടന്‍റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു....
    "ഇതേ പോലെക്കെ എനിക്കെന്നാണോ എഴുതാൻ കഴിയുക.. "

    ReplyDelete
    Replies
    1. പൂര്‍ണവിരാമം ആക്കാം അടുതേലു :) അസൌകര്യത്തിന് ക്ഷമ ചോദിക്കുന്നു

      Delete
    2. അപ്പോളജീസ്‌ ആക്സപ്റ്റഡ്:)ഇവടെ ഇന്നലത്തെ ഒരു മഴെടെ ഹാങ്ങ്‌ ഓവര്‍ മാറീട്ടില്ല...എഫ് ബി ല് നിര്‍ത്താതെ ഉള്ള മഴ അപ്പ്‌ഡേറ്റ് കണ്ടു സഹികേട്ട് പലരും നിരാശാകാമുകന്‍..,വിഷാദ രോഗി എന്ന്‍ വരെ വിളിക്കാന്‍ തുടങ്ങി.....മഴബോധമില്ലത്തവന്‍മാര്‍.....

      Delete
    3. ശെരിയാ എഫ്‌ബിയിലുള്ളവര്‍ക്ക് മഴ ബോധം ഇത്തിരി കുറവാ എന്നു തന്നെയാ എനിക്കും തോന്നുന്നേ....പിന്നെ ഞാന്‍ നന്നാകിയാ നന്നാവണ teams ഒന്നും ഇല്ലാ എന്താ ചെയ്യാ????സഹിക്കെന്നെ :)

      Delete
  3. കവിത ഇനിയും പെയ്യട്ടെ..

    ReplyDelete
  4. പ്രിയപ്പെട്ട മാളവിക,

    എല്ലാം നല്ലതിന് !മഴമേഘങ്ങള്‍ വീണ്ടും പ്രിയനെ കണ്ടുമുട്ടാന്‍ സാക്ഷിയാകട്ടെ.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി ചേച്ചി. ഇനിയും വരണേ

      Delete
  5. മാളൂ, മഴമേഘങ്ങള്‍ കലക്കീട്ടോ...ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു ...ആശംസകളോടെ ..

    ReplyDelete
    Replies
    1. അനോണി ഇനി വരുമ്പോ പേര് പറയണേ...നന്ദി

      Delete
  6. കവിത നന്നായിട്ടുണ്ട് മാളു... :)

    "പ്രണയം പറയാതെ നാം
    പ്രണയിച്ചപ്പോഴും,പരസ്പരം
    അപരിചിതരായി അറിഞ്ഞപ്പോഴും
    സാക്ഷിയായത് മഴമേഘങ്ങള്‍"

    ReplyDelete
  7. നന്നായിട്ടുണ്ട് ട്ടോ... ഒപ്പം എഴുതാന്‍ കവിതയൊന്നും വരണില്ല ... എന്തായാലും ആശംസകള്‍ ....

    ReplyDelete
    Replies
    1. ആശംസകള്‍ ഉണ്ടല്ലോ അത് മതി

      Delete
  8. മാളൂ , മഴ മേഘങ്ങള്‍ അസ്സലായിരിക്കുന്നു ട്ടോ ...ആശംസകള്‍ :)

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....