Thursday, October 4, 2012

സ്ക്രാച്ചും ബസ്സും പിന്നെ ഞാനും!

ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം,'survival of the fittest' എന്‍ട്രന്‍‌സിനു ഒരുങ്ങുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്,ഛെ ആള് മാറിപ്പോയി ബസില്‍ കേറാന്‍ പോകുന്നവര്‍ക്ക് ബൈബിള്‍ വചനം പോലെയാണ്!വീട്ടിലെത്താന്‍ എല്ലാര്‍ക്കും ലിമിറ്റഡ് റിസ്സോര്‍സസ്സ് ആയോണ്ട് ബസ് കാണുമ്പോ തന്നെ struggle for existence  തുടങ്ങും!അവസാനം survival of the fittest!(തീയറി മനസ്സിലായില്ലേ?)അല്ലാ...ഇതിപ്പോ കയ്യൂക്കുള്ളവന്‍ കാര്യകാരന്‍ ന്നു പറഞ്ഞാപോരെ?എന്തിനാപ്പോ നീട്ടി പരത്തി പറഞ്ഞു ആളെ വെറുപ്പിക്കണത്?ആ............?വിചാരിച്ച പോലെ പെന്‍സില്‍ അങ്ങട്ട് നീങ്ങിണില്‍യാ....അതൊക്കെ പോട്ടെ.
                                        പതിവ് പോലെ ലൊക്കേഷന്‍ എടപ്പാള്‍ ജംക്ഷന്‍!ആര്‍ട്സ് പ്രമാണിച്ചു ക്ലാസ്സിപ്പോ നേര്‍ത്തേ തീരും.പിന്നെ പ്രാക്ടീസ് പീരിയഡ് ആണ്.റിഹേഴ്സല്‍ ഇല്ലാതെ സ്റ്റേജില്‍ കേറിയാലേ ഐറ്റത്തിനു പെര്‍ഫെക്ഷന്‍ കിട്ടൂ എന്ന ഐഡിയോളജിയില്‍  ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് ഒരൊറ്റ മൂങ്ങലായിരുന്നു!
 പിന്നെ സ്ഥിരം കാത്തുനില്‍പ്പ്.തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുള്ള ആള്‍ക്കാരുണ്ടെങ്കിലും പരിചയമുള്ള ഒരെണ്ണം പോലും കൂട്ടത്തില്‍ ഇല്ലാ...വളരെ നന്നായി!കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പി.എ.കടന്നു വന്നു!ഫുള്‍ കൊടുത്തു കേറാം ന്നു വിചാരിച്ചു.ഡോറിന്റെ അടുത്തു പോയി നിന്നു.തിരകൊക്കെ കേറിയാ മതിയല്ലോ...ശ്രീശാന്തിന്റെ ബോള്‍ പോലെ പെട്ടന്നായിരുന്നു ഒരു ഉമ്മാന്റെ എന്‍ട്രി!എന്റെ കൈ പിടിച്ചു അങ്ങ് വലിച്ചതും കൈ ബസിമ്മെ ഉരഞ്ഞതും ഓര്‍മയുണ്ട്.പിന്നെ ഉമ്മെടെ ഒരു കമ്മേന്‍റും "ഈ പിള്ളേരൊക്കെ ന്തിനാ പ്പോ കേറുന്നെ?"ഹലാകിലെ ഡയലോഗ് നു നാലു വാര്‍ത്താനം പറയണ്ടതാ ഞാന്‍ പാവായോണ്ട് ഒന്നും മിണ്ടിയില്ലാ.എങ്ങനെയോ കേറി പറ്റി!നല്ല ചോപ്പ് ചോരാ...സന്തോഷായി.ഇതും കൊണ്ട് വീട്ടില്‍ക്ക് ചെന്നാ കേക്കാം ഭരണി പാട്ട്!ന്തായാലും ഉമ്മന്‍റെ വികെറ്റ് നോ ബോള്‍ ആയില്ലാ......
സഹതാപ വോട്ട് ഉള്ളോണ്ട് വഴക്കു പറഞ്ഞില്ലാ.ഡോക്ടോര്‍ടെ അടുത്തയ്ക്ക് നടന്നോളാന്‍ ഓര്‍ഡര്‍ വന്നു.അങ്ങനെ ഇപ്പോ ഇവടെ ക്യാപിറ്റലിസം നടപ്പാക്കണ്ടാ ന്നു വിചാരിച്ചു ഞാന്‍ പോയതും ഇല്ലാ.വെറുതെ കെടക്കുമ്പോ നവനീത് വിളിച്ചു.ഇന്‍സിഡന്‍റ് explain ചെയ്തു...അവടുന്നുള്ള റെസ്പോണ്‍സ്:ഒടിഞ്ഞാ?ചതഞ്ഞാ?മുറിയെ ഉള്ളൂ?ഞാന്‍ എല്ലാരേം വിളിച്ചു പറയാം.
കട്ട്
ഹോ നമ്മളൊക്കെ തട്ടി പോയാലും അനുശോചനാര്‍ഥം വല്ലോരേം വിളിച്ചു മണികൂര്‍ കണക്കിന്നു സംസാരിക്കും.ഇത് താന്‍ടാ ഫ്രെന്‍ഡ്!
പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോഴേക്കും ഞാന്‍ പോലും അറിയാതെ ഞാന്‍ വീണു,കയൊടിഞ്ഞു...അയ്യോ ഞെട്ടി പോയി!ഇതൊക്കെ എപ്പോ സംഭവിച്ചു?എന്തായാലും നോട്ട് എഴുതി തരാന്നൊക്കെ കുറെ പേരുള്ളോണ്ട് അന്ന് വെറുതെ ഇരുന്നു!ഒടുക്കത്തെ വേദന!ഡോക്ടറേ ശരണം!!!!!!!!!!!!
വഴികൂടെ എവടേലും തട്ടിയാലും സ്ക്രാച്ചൊക്കെ വീഴുംന്നു അപ്പോ മനസിലായി!വീണത് വീണു ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ???ഒന്നും എഴുതണ്ടാത്ത കാരണം ആ സമയം കൂടി ബൂകിന്റെ ഉള്ളില്‍ എറങ്ങിയിരുന്നോ ന്നു കളിയാകിയവരോടു ഒന്നു പറയട്ടെ?ഈ പറഞ്ഞ സംഭവം എവിടാ ഇരിക്കുന്നതു എന്നു പോലും അന്വേഷികേണ്ടിയിരിക്കുന്നു!
അമ്മേടെ കൂടെ സാധനം വാങ്ങാന്‍ കടയില്‍ പോയതാ.അപ്പോ അതാ നിക്കുന്നു നമ്മുടെ വില്ലത്തി!
"അമ്മാ അതാണ് ന്റ്റെ കൈ ഈ കോലത്തില്‍ ആകിയ മൊതല്"
"അതാ?????അതിനെ ഇക്കറിയാം.ഒരു സ്കൂളില്ലേ ടീച്ചറാ..."
"ബെസ്റ്റ്"
അമ്മേനെ കണ്ടപ്പോ ടീച്ചര്‍ അടുത്തേക്ക് വന്നു.സുഖവിവരം അന്വേഷിക്കുന്നു!ഹും പാവം ന്റ്റെ കൈ..."മോള്‍ടെ കയ്യിനിതെന്തു പറ്റി?"ടെസ്റ്റില്‍ തോറ്റിരിക്കണ ഇന്ത്യയോട് വിശദീകരണം തേടും പോലെ ഒരു ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു!അമ്മ ഫോര്‍ അടിച്ചു."രണ്ടു ദിവസം മുംബ് ടീച്ചര്‍ ബസില്‍ കേറുമ്പോ ആരെന്നെങ്കിലും പിടിച്ചു മാറ്റിയോ?"
"ആ സീറ്റ് പോവും ന്നു വിചാരിച്ചു മുന്നില്‍ നിന്ന ഒന്നിനെ പിടിച്ചു മാറ്റി.അതിന്റെ കയ്യും മുറിഞ്ഞു ന്നു തോന്നുന്നു.ഞാന്‍ പിന്നെ മൈന്‍ഡ് ചെയ്യാന്‍ നിന്നില്ലാ.പണിയായല്ലോ"
"ആ ഒന്നു ഈ ഒന്നായിട്ടു വരും!"
ഹോ ആ കമന്‍റിന് ഒരു ലൈക്!
"അയ്യോ മോളായിരുന്നു ന്നു ഞാന്‍ അറിഞ്ഞില്ലേ..."
അറിയാതെ തന്നെ ഇത് അപ്പോ അറിഞ്ഞിരുന്നെലോ?എടപ്പാള്‍ ഹോസ്പിറ്റലില്‍ ഒരു ബെഡ് ബുക് ചെയ്യായിരുന്നു.
"എക്സ്ക്യൂസ് മേ ആന്‍റി ആന്‍റിടെ മക്കളോടൊക്കെ എന്റെ അന്വേഷണം പറയണേ."
"അതെന്തേ മോളെ?"
"അല്ലാ അവരും ബസില്‍ കേറി വേണ്ടേ വീട്ടിലെത്താന്‍?"

സെമി കണ്ടില്ലേലും ഫൈനല്‍ ഓവറില്‍ രണ്ടു സിക്സ് അടിച്ച സന്തോഷത്തോടെ ഇങ്ങട്ട് പോന്നു!

http://sarika008.files.wordpress.com/2010/06/india-bus.jpg

16 comments:

  1. സംഭവം കൊള്ളാം ...പക്ഷേ ഉപമകളുടെ അതിപ്രസരം കാരണം വായന സുഖം കുറയുന്നു.... ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി! :) ഇനിയും വന്നു അഭിപ്രായം പറയണേ!

      Delete
  2. ഹ ഹ വെറൈറ്റി റിവഞ്ച്.. സെക്കൻഡ് ഹാഫ് വിശ്വസിക്കണോ? ;)

    എഴുത്ത് സുഖമായിട്ടുണ്ട്, ഉപമകളുടെ അതിപ്രസരം?!! എനിക്ക് അതൊന്നും ഫീൽ ആയില്ല, കൂടുതൽ ആളുകൾ എന്ത് പറയുന്നൂന്ന് നോക്കാം...

    ReplyDelete
    Replies
    1. ഉപമകള്‍ കുറച്ചു കൂടി പോയോന്നു എനിക്കും സംശയം ഇല്ലാതില്ലാ...anyway അടുത്തത് :)

      Delete
    2. ഉപമകള്‍ കുറച്ചു കൂടി പോയോന്നു എനിക്കും സംശയം ഇല്ലാതില്ലാ...anyway അടുത്തത് ശെരിയാക്കാം..:)

      Delete
  3. ഹമ്പടി മിടുക്കീ!
    കൊള്ളാം!

    ReplyDelete
  4. "ആ ഒന്നു ഈ ഒന്നായിട്ടു വരും!"

    ഇതൊരു ഒന്നൊന്നര ഒന്നാണു... എഴുത്തേയ്! രസായി

    ReplyDelete
  5. വീണിടം വിദ്യയാക്കി പോസ്റ്റിഡാമല്ലേ.....പാവം താത്ത ടീച്ചര്‍...
    കണ്ണേട്ടന്‍ പറഞ്ഞ പോലെ റിവഞ്ഞു dialog "സാമ്കല്പികമല്ലേ" എന്നൊരു ഡൌട്ട്....
    ഉപമകളുടെ അതിപ്രസരം കൊഴപ്പല്ല്യന്നെ...

    ന്തായാലും ഗെറ്റ് വെല്‍ സൂണ് ട്ടോ....

    ReplyDelete
  6. munpe vayichatha.. ippozhe comment idan pattiyullooo..
    good going...

    ReplyDelete
  7. കൊള്ളാലോ ഈ കുരുത്തക്കേട്!

    ReplyDelete
  8. "ആ ഒന്നു ഈ ഒന്നായിട്ടു വരും!" ഹോ ആ കമന്‍റിന് എന്റെയും ഒരു ഒന്നൊന്നര ലൈക്!

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....