Tuesday, February 28, 2012

ഹോ… ഈ ബസിന്റെ ഒരു കാര്യം!



IHRD യുടെ കീഴിലുള മഹത്തായ ടി‌എച്ച്‌എസ്‌എസ് വട്ടംകുളം എന്ന ഈ വിദ്യാലയത്തില്‍ അഡ്മിഷന്‍ കിട്ടണമെങ്ങില്‍ ആദ്യം എന്‍ട്രന്‍സ് കടമ്പാ കടക്കണം.മലപ്പുറം,തൃശൂര്‍,പാലക്കാട് എന്നീ 3 ജിലകളില്‍ നിന്നായി 800-ഓളം കുട്ടികള്‍ ഉണ്ടാവും ഈ എന്‍ട്രന്‍സ് എഴുതാന്‍.അതില്‍ നിന്നു 100 പെര്‍ക്കെ അഡ്മിഷന്‍ കിട്ടൂ.ഇപ്പോ പറയാന്‍ വന്നത് അതൊന്നുമല്ല!ഞാന്‍ എല്‍‌കെ‌ജി മുതല്‍ 7-ആം ക്ലാസ്സ് വരെ കെ‌എം‌എന്‍‌എസ്‌എസ്‌ഇ‌എം‌എച്ച്‌എസ് ഇല്‍ ആണ് പഠിച്ചത്.7 ഇല്‍ എത്തിയപ്പോ എല്ലാര്‍ക്കും ഒരാഗ്രഹം ന്നെ ഐ‌എച്ച്‌ആര്‍‌ഡി യിലോട്ട് മാറ്റണം ന്നു[ഐ‌എച്ച്‌ആര്‍‌ഡി ല്‍ 8 മുതല്‍ +2 വരെ ആ ഉള്ളത്).ന്നാ പിന്നെ അങ്ങനെയാവാം ന്നു ഞാനും വിചാരിച്ചു.ടെക്നികല്‍ സ്കൂള്‍!പോരാതെന് നിക്ക് നന്നായി വശമുള്ള ഹിന്ദി ഇവിടെ പഠിക്കാന്‍ ഇല്ലതോണ്ട് എന്‍ട്രന്‍സ് നു ഞാന്‍ എപ്പോഴേ റെഡി!
                                  അങ്ങനെ ടാലെന്‍റ് പ്ലസ് കോളേജ് ല്‍ എന്‍ട്രന്‍സ് കോചിംഗ് നു കൊണ്ടോയി ചേര്‍ത്തു.അദ്യൊക്കെ ഞായറാഴ്ച മാതൃയിരുന്നു ക്ലാസ്സ്.അപ്പോ അച്ഛന്‍ അല്ലേല്‍ മുത്തശ്ശന്‍ കൊണ്ടാക്കെം വിളിച്ചോണ്ട് വരേം ചെയ്യും.പിന്നെ റെഗുലര്‍ ക്ലാസ്സ് തുടങ്ങിയപ്പോ ഞാന്‍ ഒറ്റയ്ക്ക് തിരിച്ചു വരേണ്ടി വന്നു.സ്കൂള്‍ വാന് ല്‍ വീടിന്റെ മു
ത്തിന്ന് കേറി വീടുമുറ്റത്തിറങ്ങിയ എനിക്കുണ്ടോ ഈ ബസ്
 ല്‍ കേറാനാരിയുന്നു?ന്നാലും ആദ്യത്തെ 2 ദിവസം കുഴപ്പണ്ടായില്യ.അമ്മയും അച്ഛനും ജോലിക്ക് പോണോണ്ട് ന്നോട് അമ്മമ്മ ഡേ വീടിലാ ഇറങ്ങാന്‍ പറഞ്ഞേ അവ്ടത്തെ ബസ്  സ്റ്റോപ്പ് കുഴപ്പല്യ ഇറങ്ങാന്‍ സ്ഥലണ്ടേ.
                                3 ആം ദിവസം ന്നോട് വീടില്‍ക്ക് വന്നാ  മതി ന്നു പറഞ്ഞു. 2 ദിവസം ബസില്‍ കയറി ഇറങ്ങിയ എക്സ്പീരിയന്‍സ് ന്റ്റെ അഹങ്കാരത്തോടെ ഞാന്‍ ഓക്കെ പറഞ്ഞു.ഇതിനിടെ പ്ലസ് ല്‍ ന്നു ബസില്‍ കേറാന്‍ 2 ഫ്രെന്‍ഡ്സ് നേ കിട്ടിയിരുന്നു അര്‍ച്ചനയും ഹര്‍ഷയും. അന്ന് ക്ലാസ്സ് കഴിഞ്ഞു ഞങ്ങള്‍ മൂന്നാളും "അര്‍ജുന്‍" ന്നു പെരുള ഒരു ബസില്‍ കേറി.റോഡ് ന്റ്റെ ഭംഗി കൂടിയിരുന്ന സമയായോണ്ട് നീക്കിറങ്ങണ്ട സ്റ്റോപ്പ് ന്റ്റെ അവ്ടെ കുഴിയായിരുന്നു.ന്നാലും സാധാ ബസുകാര്‍ കുറച്ചു കേറ്റി എറങ്ങാന്‍ പാകത്തിന് നിര്ത്തി തരാറുണ്ട്. ആ പ്രതീക്ഷയും വച്ച് ഞാന്‍ സ്റ്റോപ്പ്എത്താറായപ്പോ  എണീറ്റു.കിളി ബെല്‍ അടിച്ചു!ഡ്രൈവര്‍ ബസ് നിര്ത്തി!കൃത്യം കുഴീടെ അവ്ടെ!എനിക്കു പിന്നെ ഭയങ്കര ദൈര്യയോണ്ട് കേറ്റി നിര്‍ത്തനൊന്നും പറഞ്ഞില്ല.ഞാന്‍ എറങ്ങി.ബസ് നീങ്ങിയതും ദാ കെടക്കുന് ഞാന്‍!ഹോ!ആരും കണ്ടില്യ ന്നു വിചാരിച്ചു അവിടുന്നെണീറ്റ നിക്ക് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച സ്ഥിതി ആയിരുന്നു.അതാ റോഡ് ന്റ്റെ അപ്പര്‍ത്ത് നിന്നു അമ്മേമ് മനും ചിരിയോട് ചിരി.ഒരു വിധം ക്രോസ്സ് ചെയ്തു അവര്‍ടെ അടുത്തെത്തി.പിന്നെ വീതിക്ക് നടകണ വഴിക്കു കണ്ടോരോടെല്ലാം  ഇതും പറഞ്ഞു മനു സംഭവത്തിന് നല്ല പബ്ലിസിറ്റി കൊടുത്തു.വീടിലെത്തിയിട്ടും അവരെന്നെ വെറുതെ വിട്ടില്ല.അച്ചമ്മേടെ അടുത്തും അമ്മായിടെ അടുത്തും അപ്പുറത്തെ വീടിലും ഉഷ ചേച്ചിയോടുമെല്ലാം ഇതും പറഞ്ഞോണ്ട് നടന്നു.സംഭവത്തിന്  

ഭയങ്കര പബ്ലിസിറ്റി  ആയി പോയി!പിന്നെ ഐ‌എച്ച്‌ആര്‍‌ഡി ല്‍ അഡ്മിഷന്‍ കിട്ടിയിട്ടും ഒരു വര്‍ഷത്തിന് ആ സ്റ്റോപ്പ് ഇല്‍ ഇറങ്ങാന്‍ ഞാന്‍ ധൈര്യം  കാണിച്ചിട്ടില.മാത്രല്ല പിന്നെ എത്ര നേരം വൈകിയാലും 'അര്‍ജുന്‍ ബസ്'ആ അവ്ടെ ഉള്ളത്ച്ച ഞാന്‍ അതില്‍     കേറാരുമില്ല !   


                                                                                                                                                                                   malu
       

No comments:

Post a Comment

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....