Skip to main content

A+MANIA

Disease:A+ mania
Symptoms:Always says go and study.......................,compare one's child's mark with others............
Commonly seen in:parents having children in high school and higher secondary classes
Consequences:never give any peace for children,always disturb children by interfearing in their studies etc.


A+ A+ A+..............
കാണണോര്‍ക്കും വഴികൂടെ പോണോര്‍ക്കും എല്ലാം ഒന്നേ പറയാനുള്ളു എ+ വാങ്ങികണം ന്നു.എ+ ആണോ പഠിക്കുന്നുണ്ടോ ന്നു അറിയാനുള്ള വഴി?എ+ കിട്ടിയിലേല്‍ ആകാശം ഇടിഞ്ഞു വീഴുംന്നുള്ള പോലെയാ എല്ലാരുടേം സംസാരം.ന്ന ഇതൊക്കെ പറയനോര്‍ മനുഷ്യന് പഠിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കി തന്നു ന്നു വീമ്പടിച്ചു നടക്കുന്നുണ്ടെ എന്ന ഇവരോടെല്ലാം കൂടി ഒന്നു പറയട്ടെ നിങ്ങള്‍ ഈ എ+ ന്നു പറഞ്ഞു ബഹളം ഉണ്ടാക്കുമ്പോളേ ഞങ്ങക്ക് പഠിക്കാന്‍ തോന്നില്ല.പിന്നെ ചിലരുണ്ട് കാലങ്ങളായി ഞങ്ങള്‍ കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്ത ഒരു ഐറ്റം,സ്റ്റേറ്റില്‍ പോവാന്‍ സെലെക്ടിഒന്‍ കിട്ടിയിട്ടും അത് പഠിതത്തിനെ ബാധിക്കും ന്നും പറഞ്ഞു വിട്ടില്ല.കഥാ നായിക എന്റെ ഫ്രണ്ടിന്റെ അമ്മയാണ്.പോയ കിട്ടിയിരുന്നു ഗ്രേസ് മാര്‍ക്ക് ഇനി ഇപ്പോ അത് പോയി ന്നു പറഞ്ഞിട്ട് കാര്യമില്ല.
ഒന്ന് പറയട്ടെ വെറുതെ കുറെ പ്രെഷര്‍ കൊടുക്കാതെ അവരെ ഒന്നു മനസിലാക്കാന്‍ ശ്രമിക്കൂ.......അവരുടെ അഭിരുചി അനുസരിച്ച് പഠിക്കാന്‍ വീടു ഇത് പറയാന്‍ കാരണം എന്താന്നു വച്ചാല്‍ എന്റെ ഒരു കസിന്‍,പുള്ളിക്ക് തീരെ താല്പര്യം ഇല്ലാത്ത കോര്‍സ് വീടുകര്‍ക്ക് വേണ്ടി ചെയ്തു...പാവം കഷ്ടപ്പെട്ട് പാസ്സ് ആയി ന്നിട്ടോ?പുള്ളിക്ക് ആ ജോലിക്ക് പോവാന്‍ ഇഷ്ടല്ല  ന്നു പറഞ്ഞു വീടില്‍ കുത്തിയിരിപ്പാ...അത് പോലെയാവണ്ടല്ലോ!


   കൊച്ചു വായില് വലിയ വാര്‍ത്താനം പറയാ ന്നു വിചാരിക്കല്ലേ ഓരോന്ന് കണ്ടപ്പോ എഴുതി ന്നെ ഉള്ളൂ.........! 

Comments

 1. എടീ............
  നീ എന്തിനാ പിന്നെ A+ ന്നും പറഞ്ഞു നടക്കുന്നെ?
  എന്തായാലും കുഞ്ഞുമോള് എഴുതിക്കോ ട്ടോ...
  ആശംസകള്‍!

  ReplyDelete
 2. ഏട്ടാ
  ഞാന്‍ പറഞ്ഞല്ലോ ഒരു പൊതുകാര്യം എഴുതിന്നെ ഉള്ളൂ.
  കമെന്‍റ് നു നന്ദി.ഇനിയും വിസിറ്റ് ചെയ്തു അഭിപ്രായം പറയുമല്ലോ?

  ReplyDelete
 3. ഈ പറഞ്ഞതിനു എ+

  ReplyDelete

Post a Comment

Popular posts from this blog

മഴമേഘങ്ങള്‍

കരിമഷി കണ്ണില്‍ മനസ്സ് മൂടി
വച്ച പെണ്ണ് അതായിരുന്നു
നീ മാത്രമറിയുന്ന ഞാന്‍!
പ്രണയം പറയാതെ നാം
പ്രണയിച്ചപ്പോഴും,പരസ്പരം
അപരിചിതരായി അറിഞ്ഞപ്പോഴും
സാക്ഷിയായത് മഴമേഘങ്ങള്‍!
സ്നേഹം പറയാന്‍ വയ്യാതെ
തൊണ്ട വരണ്ടു ചുമച്ച് തുപ്പുന്ന
മുത്തശ്ശിയെ പോലെന്ന് നീ നിര്‍വചിച്ച
മഴമേഘങ്ങളായി നമ്മള്‍ ഇരുവരും...
മനസ്സില്‍ മൂടി കിടന്ന ഇരുളിനെ 
വില്ലൊടിഞ്ഞ കുടശീലയുടെ
ഛായമാക്കി മാറ്റിയപ്പോള്‍ ഞാന-
റിയാതെ ആ നിഴലില്‍ നീ
മറഞ്ഞു പോയതെന്തെ?
നിന്റെ മൌനവും അസാന്നിദ്ധ്യവും
ഇന്ന് മഴമേഘങ്ങളായ് എനിക്കു
ചുറ്റും നില്ക്കുന്നു,ഒരുനാള്‍
ഞാനുമൊരു മഴമേഘമാവും
നിന്നെ മാത്രം തേടി കാറ്റിനൊപ്പം
അലയുന്ന മഴമേഘം!
കണ്ടു മുട്ടിയാല്‍ എന്‍ കരിമഷി
കണ്ണുകളൊന്നു നിറയും....
പെയ്യാന്‍ വെമ്പുന്ന കാര്‍മേഘ-
മായിരുന്നുവല്ലോ ഞാന്‍.........!

ഭ്രാന്തി

"നിനക്കു ഭ്രാന്താണ്.നീ ഭ്രാന്തിയാണ്.........."
അയാളുടെ ആ വാക്കുകൾ മാത്രം അവളുടെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അതിനു ശേഷവും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു!എന്നാൽ പുതിയൊരു കഥ അന്വേഷിച്ചു കൊണ്ടിരുന്ന അവളുടെ മനസ്സ് കേട്ട് മടുത്ത ആ പഴങ്കഥയ്ക്കു ചെവി കൊടുത്തില്ല.
അവൾ ഭ്രാന്തിനെ കുറിച്ച് ചിന്തിച്ചു!നൂല് പൊട്ടിയ പട്ടം പോലെ മനസ്സിന്റെ ആ ഒരു പോക്ക്!!!സ്വയം നിയന്ത്രിക്കാൻ കഴിയാതെയങ്ങനെ.............ഭ്രാന്തിയായി മുദ്രണം ചെയ്യപ്പെട്ടാൽ പിന്നെ സ്വാതത്ര്യമാണ്.പൊട്ടിച്ചിരിക്കാം,പൊട്ടിക്കരയാം,ആർത്തുല്ലസിച്ചു നടക്കാം,അത് വരെ ചങ്ങലയ്ക്കിട്ട സാമൂഹ്യ സദാചാരത്തെ നോക്കി കൊഞ്ഞനംകുത്താം....അങ്ങനെ...അങ്ങനെ...
സത്യം പറഞ്ഞാല ഭ്രാന്തി ആവുന്നതല്ലേ നല്ലത്..?അതെ അതാണവൾകിഷ്ടം!
ആകെയുള്ള ബന്ധുവും ബന്ധനവും ഈ ഒരു കഷ്ണം ചങ്ങല മാത്രം.ഉയർന്നു കൊണ്ടിരുന്ന അയാളുടെ സ്വരത്തിനൊത്തു ആ ഇരുമ്പഴികളുടെ കമ്പനവും കൂടി വന്നു.എങ്കിലും ഏറെ നേരമായി പ്രതീക്ഷിക്കുന്ന 'ആ ആൾ' മാത്രം ഇനിയും എത്തിയില്ല!അത്രയും സ്നേഹമുള്ളത് കൊണ്ടാവാം...അവൾ ഭ്രാന്തിയാണെന്ന് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാവാം....

അതിഥിയായ് പ്രണയം

അന്ന് അവള്‍ പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"എന്താ മോളെ വല്ല കുരുക്കും വീണോ?"എന്ന ചോദ്യത്തിന് മറുപടിയായി  അവള്‍  ഭംഗിയായി ചിരിച്ചു.എന്നിട്ട് പറഞ്ഞു:
"കുരുക്കൊന്നും വീണിട്ടില്ലാ....ഇനി എങ്ങാനും വീണാല്‍ എന്നേക്കാള്‍ മുമ്പു നിങ്ങള്‍ ആവില്ലേ അറിയ്യാ?എന്തോ ഇങ്ങനെ വരാന്‍ തോന്നി."
"ഉവ്വു ഉവ്വു"


കാത്തിരുന്നു കിട്ടിയ ഒരിത്തിരി നേരം....അതിവിശാലമായ IHRD ഗ്രൌണ്ട്....അവിടെ talking spot എന്നും fav.branch എന്നും പേരുള്ള മരത്തടിയുടെ മേല്‍ സംഘാംഗങ്ങള്‍ നിരന്നു.കത്തിയടിയും തുടങ്ങി.


അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയായി അവന്റെ കടന്നു വരവ്.


"എടീ ഇതേതാ മൂന്നാറിലേക്ക് ജെ‌സി‌ബി കേറി വരണ പോലെ ഒരു സാധനം വരണത്?"
"ഇടിച്ചു നിരപ്പാക്കോ?"
"കൊട്ടേല് മിട്ടായീം ആയിട്ടാ വരവ്.....ആദ്യം തന്നെ പോയിട്ട് അലംബാക്കണ്ട ല്ലേ?"
"എടീ ഇവന്‍ ആ രോഹിത് അല്ലേ?"
yes!ഇതാണ് നമ്മുടെ കഥാ നായകന്‍,രോഹിത്!
വന്നപ്പോ തന്നെ രോഹിത് ഭംഗിയായി മിട്ടായി വിതരണം നടത്തി.first impression ok!
gang cross questioning തുടങ്ങി:
"എന്താ വിശേഷം?"
"ഇന്നെന്റെ b'day ആ "
"ഓ ഹാപ്…