Thursday, April 19, 2012

ബലി മൃഗങ്ങളോ?

പതിവിലാതെ അവന്‍ അടുത്തു വന്നിരുന്നപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്.ഓഫീസില്‍ നിന്നു വന്നാല്‍ പിന്നെ laptopഇന്റെ മുന്നില്‍ ഇരിക്കുന്ന അവള്‍ക്കും അവനും ഇതെന്തു പറ്റി?ഇന്നലെ എന്നെ ഡോക്ടര്‍ ഉടെ അടുത്തു കൊണ്ടുപോയി വന്നപ്പോള്‍ മുതല്‍ ഉണ്ട് ഈ മാറ്റം.അമ്മ അച്ഛന്‍ ഇങ്ങനെ രണ്ടു ജീവാത്മാക്കള്‍ വീട്ടിലുണ്ടെന്ന് പോലും അവര്‍ ഓര്‍ത്തിരുന്നില്ല.പണചിലവിലാതെ അവരുടെ കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്ന വേലക്കാര്‍ അത് മാത്രമായിരുന്നു ഇന്നലെ വരെ ഞങ്ങള്‍!


                                   കുറച്ചു ദിവസമായി ചുമ തുടങ്ങിയിട്ടു......മകന്റെയും മരുമകളുടെയും കൂട്ടുകാരോ മേലുദ്യോഗസ്ഥരോ വന്നാല്‍ വയസായ എന്റെ ഒച്ച പുറത്തു കേട്ടാല്‍ നാണകേടലെ?അത് കൊണ്ടാവാം എന്നെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്!


                                   ഒരു ചാരിറ്റി ട്രൂസ്റ്റിന് വേണ്ടി ഞങ്ങളുടെ കയ്യില്‍ നിന്നു അവന്‍ അമ്പത്തിനായിരം രൂപ അവന്‍ വാങ്ങി.പിറ്റേന്ന് ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അവന്‍ കാറില്‍ കയറ്റി.കാര്‍ "സ്നേഹസദനം"എന്നു പേരെഴുതിയ ഒരു കെട്ടിടത്തിന് മുന്നില്‍ ചെന്നു നിന്നു."ഇനി മുതല്‍ നിങ്ങള്‍ രണ്ടാളും ഇവിടെ കഴിഞ്ഞാല്‍ മതി.വീടും തേടി പിടിച്ചു വന്നെക്കരുത് ഞങ്ങളെ ഉപദ്രവിക്കാന്‍.ആ പിന്നെ ഞാന്‍ നിങ്ങടെന്ന് വാങ്ങീച്ച പൈസ ഇവിടെ കൊടുത്തിട്ടുണ്ട്.ആവശ്യം വരുമ്പോ അവരത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോളും." 


                                ഈ സ്നേഹസദനത്തില്‍ ഞങ്ങളെ പോലെ ക്ഷണിക്കപ്പെടാത്ത അദിതികളായി വന്ന ധാരാളം പേരുണ്ടായിരുന്നു.പഴകുമ്പോള്‍ ഉപേക്ഷിക്കുന്ന പത്രം പോലെ തന്നെയാണല്ലോ ഇപ്പോ വൃദ്ധരും.വാര്‍ദ്ധക്യത്തെ ഒരു ശാപമായിട്ടാണ് ഇവിടെ എല്ലാരും കണക്കാക്കുന്നത്.സ്വന്തം വിധിയെ പഴിക്കുമ്പോഴും മക്കളെ പഴിക്കാതെയിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു.ഞങ്ങളും ഇവരില്‍ ഒരാളായി മാറുകയായിരുന്നു.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwufwKyanLR6j4W5NQOCGxK_sQI0x8ZWiG0QRDrJOFt6ydR3Ea-_VE8-wWk493J84IxRXpP00eLloE5LchwMzbXnPyzSBfRYNyC8nQqd6ubUlXimd74bO1Ek94mtio82WFa126y6EgITo/s1600/old_poor_women_.jpg                          
                                എനിക്കു ഇടയ്ക്ക് പിന്നേം വയ്യാതായി.അന്ന് ആശുപത്രിയില്‍ വച്ച് മനസിലായി മക്കള്‍ ഉപേക്ഷിക്കാനുള്ള കാരണം.അതേ ഞാന്‍ ഒരു കാന്‍സര്‍ രോഗിയായി മാറി കഴിഞ്ഞിരുന്നു.എന്റെ മകന്‍ ഒരിക്കല്‍ മദ്യപിച്ച് വന്നപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞിരുന്നു അത് കാന്‍സര്‍ വരുത്തി വെക്കും എന്നു.അമ്മയ്ക്ക് അതേ രോഗം ആണെന്നറിഞ്ഞപ്പോള്‍ അവന്‍ ഉള്ളില്‍ ചിരിച്ചു കാണുമോ?അറിയില്ല,അവനെ മനസിലാക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ എന്ന അംഗീകാരം നേരത്തെ ലഭിച്ചതാണല്ലോ.......!അത് കൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ല.അതിനുള്ള അര്‍ഹതയും സ്വാതന്ത്ര്യവും പണ്ടേ നഷ്ടപ്പെട്ടതാണല്ലോ.......

                               മകന്‍ ഞങ്ങള്‍ക്കായി നിക്ഷേപിച്ച പണം കഴിഞ്ഞു.ആര്‍ക്കും വേണ്ടാത്തത് കാരണം മരണം മുന്നില്‍ കണ്ടപ്പോഴും നിരാശ തോന്നിയില്ല.എന്നെ കൊണ്ടു പോവാന്‍ വരുന്ന കാലനെ സ്വപ്നം കണ്ടു കൊണ്ടാണ് ഞാന്‍ ഉറങ്ങിയത്.ഭയം തോന്നിയിരുന്നില്ല.ആകെ വിഷമം തോന്നിയത് ഒരു കാര്യത്തില്‍ മാത്രമായിരുന്നു.നല്ല ജോലിയും ഭേദപ്പെട്ട പെന്‍ഷനും ഉണ്ടായിട്ടും ഇവിടെ അനാഥരെ പോലെ കഴിയേണ്ടി വന്ന അദ്ദേഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മാത്രം മനസ്സ് വിങ്ങി പൊട്ടുവാന്‍ തുടങ്ങും.




                           വിധി വീണ്ടും എന്നെ തോല്പിച്ചു.എന്നെ തനിച്ചാക്കി ആര്‍ക്കും ഒരു ശല്യവും ഉണ്ടാകാതെ അദ്ദേഹം പോയി...ഒരു രാത്രിയില്‍.......മകനെ വിവരം അറിയിച്ചപ്പോള്‍ പറഞ്ഞു ചാവുന്നവര്‍ ചാവട്ടെ എന്റെ ബിസിനെസ്സിന് ഗുണമില്ലാത്തവരൊക്കെ എന്തിനാ ഭൂമിക്കു ഭാരമായി ജീവിക്കുന്നെ എന്നു.സന്തോഷമായി!വ്യര്‍ഥമായ ഈ ജീവന്‍ എന്നു പോലിയും എന്നു ചിന്തയുമായി ഞാന്‍ ഇവിടെ ഉണ്ട് ഇന്നും...............                  
                                  

5 comments:

  1. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന ഒരു വാര്‍ദ്ധക്യം എല്ലാവര്‍കും പ്രതീക്ഷിക്കാം. അത് ജയില്‍ വാസത്തിനു സമാനമാണ്. കൊടുക്കുന്ന സ്നേഹം തിര്ച്ചുകിട്ടുമെന്നുള്ള പ്രതീക്ഷ ഈ കഥ വായിച്ചതോടുകൂടി ഇല്ലാണ്ടായി.

    ReplyDelete
  2. നന്നായി എഴുതി.

    ReplyDelete
  3. നന്നായിട്ടോക്കെ ഉണ്ട്.പക്ഷേ ഇടയ്ക്കേവിടൊക്കെയ്യോ ഒരു essay ആയ പോലെ തോന്നി.

    ReplyDelete
  4. @ ഉദയപ്രഭന്‍ said...ആരുടെയും പ്രതീക്ഷ തകര്‍ക്കാന്‍ വേണ്ടിയല്ല എഴുതിയത്.എനിക്കു തോന്നിയത് എഴുതി.അത്രേ ഉള്ളൂ :)

    @ ARUN RIYAS said...നന്ദി ഇനിയും ഇവിടെ വരുമല്ലോ

    @ rahul blathur said..നന്ദി

    @ abhi said...നിര്‍ദേശത്തിന് നന്ദി.അടുത്ത വട്ടം ശെരിയാക്കിക്കൊള്ളാം

    ReplyDelete
  5. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....