Sunday, April 22, 2012

ആദ്യത്തെ പ്രേമലേഖനം

പ്രേമ ലേഖനം ന്നു കേക്കുമ്പോ എല്ലാര്‍ക്കും ഒരു പരിഹാസമാ.ഇ-യുഗത്തില്‍ 21-ആം നൂറ്റാണ്ടില്‍ പ്രേമ ലേഖനമോ? മൊബൈല്‍ എടുത്തു ഒരു എസ്‌എം‌എസ് അയക്കണം അല്ലേല്‍ ഒരു മെയില്‍.....അല്ല പിന്നെ!ഇനി പറയാന്‍ പോണത് ഈ സാധനങ്ങളൊന്നും അത്ര പ്രചാരത്തില്ലാത്ത സമയത്തെ കഥയാണ്.[ഉണ്ടോ എന്നു എനിക്കു ശരിക്ക് ഓര്‍മയില്ല.ന്തായാലും ഞങ്ങളുടെല്ലൊന്നും ഉണ്ടായിരുന്നില്ല]


ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തി.ഞങ്ങള്ക്ക് എല്ലാ വെള്ളിയാഴ്ചയും കളര്‍ ഡ്രസ് ആണ്.വ്യാഴാഴ്ച വൈകുന്നേരം പി ടി ഉണ്ടാവും അപ്പോ ഗേള്‍സ് എല്ലാരും കൂടി ചൂട് പിടിച്ച ചര്‍ച്ചയില്‍ ആവും നാളെ ഏത് ഡ്രസ് ഇടും എന്നു.പറഞ്ഞുറപ്പിച്ച പോലെ തന്നെ എല്ലാരും വരും.അങ്ങനെ ഒരു വെള്ളിയാഴ്ച!ഇന്‍റര്‍വെല്‍ സമയം.നമ്മുടെ gang members എല്ലാം എവിടൊക്കെയോ പോയി.ക്ലാസ്സില്‍ പെണ്‍കുട്ടിയായി ഞാന്‍ മാത്രം!അപ്പോളതാ വരുന്നു നമ്മുടെ കഥാനായകന്‍!എന്റെ റാങ്ക് ഒരുപ്രാവശ്യം അടിച്ചു മാറ്റിയ അവനോടു പുറമെ കാണിച്ചില്ലെങ്കിലും എനിക്കു നല്ല ദേഷ്യമുണ്ടായിരുന്നു[അന്ന് പഠിച്ചിരുന്നത് റാങ്ക് നു വേണ്ടിയായിരുന്നു]

 "ഇതൊന്നു വാങ്ങിക്കൊ?"
അവന്‍ വിറയുന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു.
"എന്താത്?"
"ഒന്നു വാങ്ങിക്കടൊ വേഗം"
ഞാന്‍ അത് വാങ്ങി തുറന്നു നോക്കി.നല്ല വൃതി കേട്ട hand writing [എന്റെ അത്ര നന്നായിട്ട് പറയുന്നതല്ല]ന്നാലും കഷ്ടപ്പെട്ട് ഞാന്‍ അത് വായിച്ചു
"എനക്ക് നിന്നെ ഇക്ഷ്ട്ടമാണ്.നന്‍റെ അബിപ്രായം പറയണം."

എനിക്കു ബുദ്ധി ഇത്തിരി കുറവായിരുന്നത് കൊണ്ട് ആകെ പേടിയായി.ഇനി ക്ലാസ്സിലെ വലോരും കണ്ടാ പിന്നെ ഇതും പറഞ്ഞു എന്നെ കളിയാക്കിലെ?അല്ലെങ്കിലേ ഇരട്ട പേരുകള്‍ കൊണ്ട് ഞാന്‍ പൊറുതി മുട്ടിയിരിക്കുന്ന സമയം.ഒരുപക്ഷേ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ ഇരട്ട പേരുള്ളത് എനിക്കാവും.പിന്നെ തീരുമാനിച്ചു ടീച്ചര്‍ടെ അടുത്തു കൊടുക്കാം.ടീച്ചര്‍നെ ഒറ്റയ്ക്ക് അടുത്തേക്ക് വിളിച്ചു.സാധനം കൊടുത്തു.വായിച്ചതിന് ശേഷം ടീച്ചര്‍ പ്രതിയെ പിടികൂടി.എന്നിട്ടോരു ഡയലോഗ് ആയിരുന്നു:
"മോനേ അക്ഷരത്തെറ്റ് കുറച്ചിട്ടു എഴുതാന്‍ പഠിക്കടാ"
അതിനു ശേഷം പിന്നെ അവന്‍ വന്നിട്ടില്ല.
എന്നെ പേടിച്ചിട്ടാണുന്നു തോന്നുന്നു അതിനടുത്ത വര്‍ഷം അവന്‍ വേറെ സ്കൂള്‍ഇല്‍ പോയി.ആ കത്തിന്റെ ഒരു വിവാരോം ഇല്ല.

7 comments:

  1. യ്യോടാ...നിനക്ക് വരെ പ്രേമലേഖനം തരാന്‍ ആളുണ്ടോ????
    എനിട്ടും നീ അവനെ പിടിപ്പിച്ചു.....ഇതാണ് എല്ലാ പെണ്‍പിള്ളാരും ഇങ്ങന.... :(

    ReplyDelete
  2. @ Amal said...അവന് കണ്ണു കാണാത്തത് എന്റെ കുറ്റം അല്ലല്ലോ.
    പിന്നെ പറഞ്ഞല്ലോ എനിക്കു അന്ന് ബുദ്ധി കുറവേര്‍ന്നു അതോണ്ട് സംഭവിച്ച തെറ്റാ.ഇനി ഉണ്ടാവില്ലാട്ടോ :)

    ReplyDelete
  3. അത് ആദ്യത്തെ ലേഖനത്തിന്റെ കഥ. ബാക്കിയൊക്കെ എങ്ങിനെയായി....?

    ReplyDelete
  4. ഹോ അത് ടീച്ചര്‍ക്കു കൊടുത്തത് നന്നായി.ഇല്ലേല്‍ ആ പാവത്തിന്റെ ഗതി എന്താവുമായിരുന്നു?

    ReplyDelete
  5. @ ajith said... :) ഇനിയും വന്നു അഭിപ്രായം പറയണം

    @ abhi said...അഭിയേട്ടൊ....................:)

    ReplyDelete
  6. ഒരു പാവം പയ്യനെ സ്കൂളീന്നു തന്നെ ഓടിച്ചു വിട്ടല്ലേ,:)
    പോസ്റ്റ് നന്നായി

    ReplyDelete
  7. ഞാന്‍ ഓടിച്ചു വിട്ടില്ല.അവന്‍ ഓടി പോയതാ.:)

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....