Friday, February 1, 2013

കഥ!

ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍
മറിക്കവേ ആകാശം കാണാന്‍ കൊതിച്ച
മയില്‍‌പ്പീലി മെല്ലെയാ കഥ പറഞ്ഞു:
കാര്‍മേഘത്തെ പ്രണയിച്ച മയിലിന്റെ കഥ
അടച്ചിട്ട ജനാലകള്‍ പാതി തുറന്ന്
കൈനീട്ടിയപ്പോള്‍ മഴത്തുള്ളികള്‍
രഹസ്യമായി കാതിലോതി മയില്‍
പ്പീലിയെ തിരയുന്ന മേഘത്തിന്റെ കഥ!

15 comments:

  1. മയില്‍പീലി പോലെ....

    ReplyDelete
  2. MaHn. .!!!
    You are damn F..A..N..T..A..S..T..I..C...
    GREAT CLAPS TO U. . .

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ......

    ReplyDelete
  4. മേഘത്തിന് എന്ത് കഥയാണ് പറയാനുളളത്......

    ReplyDelete
    Replies
    1. അത് വേറൊരു ദിവസം പറയും കാത്തിരിക്കാം :)

      Delete
  5. Replies
    1. പരീക്ഷ കഴിയുമ്പോ വീട്ടില്‍ പറയണ പോലെ അടുത്തത് ;)

      Delete
  6. മയിൽപ്പീലിയെ പുസ്തകതിലൊളിച്ചു വച്ചാൽ പാവം കാർമേഘമെന്ത് ചെയ്യും..

    ReplyDelete
    Replies
    1. തല്‍കാലം മയില്‍‌പ്പീലി അവടെ ഇരിക്കട്ടെ :)

      Delete
  7. കവിത അസ്സലായിരിക്കുന്നുട്ടോ മാളൂ
    ആശംസകള്‍ :)

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....