Wednesday, February 6, 2013

എനിക്ക് മുമ്പേ....

എന്നോ പൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍
വീണ്ടുമീ വഴിയില്‍ വന്നതെന്തിനാ?
യാത്ര പറയുവാന്‍ ഇഷ്ടമല്ലാത്ത സഞ്ചാരി!
തോരാമഴയില്‍ ഇരുട്ടിലെക്കിറങ്ങി -
വിജനമായ പാതകള്‍ പിന്നിട്ടു
ഇരുളിനെ മാത്രം പ്രണയിച്ചു!
ആഗ്രഹം പോലെ തന്നെ ഒരു തിരി
വെട്ടവുമായി ആരും എതിരെ വന്നില്ല.
ഇന്നീ മൃത്യുവിന്‍ വഴിയിലൂടെ പോകുമ്പോള്‍
നിറം മങ്ങിയ വളപോട്ടുകള്‍ -
കിലുങ്ങിയതെന്തിനാ?
അവര്‍ എനിക്ക് മുമ്പേ മരിച്ചതല്ലേ?

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. Pazhaya ormakal thirikey pidikkuvan nolkkunnuvalley. . Mmmm. . . .good. . Keep tryng. . You r realy great. . !! :D

    ReplyDelete
  3. മുമ്പേ പോയവര്‍

    ReplyDelete
    Replies
    1. അതെ എന്നെ കൂട്ടാതെ പോയി

      Delete
  4. പൊട്ടിച്ചെറിഞ്ഞ കുപ്പിവളകള്‍ ..


    ശുഭാശംസകൾ..............

    ReplyDelete
  5. മുന്‍പേ പോയി ല്ലേ?

    കൊള്ളാം

    ReplyDelete
    Replies
    1. മ്മ് തിരിച്ചു വരോ ന്നു നോക്കാം :)
      നന്ദി

      Delete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....