Friday, May 4, 2012

എന്റെ പോന്നു പ്രിന്‍സിപ്പാളെ !

പ്രീ മോഡല്‍ എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം.Electronics ആയിരുന്നു അന്ന്.കഷ്ടപ്പെട്ട് പഠിച്ചിട്ടു കിട്ടിയത് വൃത്തികെട്ട ക്വസ്റ്റ്യന്‍ പേപ്പര്‍.അപ്പുറത്തിരിക്കുന്നവര്‍ക്കും ഇപ്പുറത്തിരിക്കുന്നവര്‍ക്കും ഒന്നും ആന്‍സര്‍ അറിയില്ല.അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നതിനിടയില്‍ കുറെ അന്തകേടുകള്‍ എന്നോടു ഉത്തരം ചോദിക്കുന്നു.നമ്മുക്ക് വലതും അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു കൊടുക്കാന്‍?ന്നാലും അറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തിട്ടും എഴുതിയിട്ടും പാസ്സ് മാര്‍കിനുള്ളത് ഒപ്പിച്ചു.പിന്നെ പ്രീ മോഡല്‍ അല്ലേ?ഒരു വിലയും ഇല്ല.


ഈ പരീക്ഷ കഴിഞ്ഞാല്‍ റിവിഷന്‍ ന്നും പറഞ്ഞു ആളെ കിടത്തി ഉറക്കുന്ന ഒരു പരുപാടി ഉണ്ട്.ടീച്ചര്‍ ക്ലാസ്സില്‍ വന്നിട്ട് പറയും മിണ്ടാതിരി ന്നു.അപ്പോ അത് അനുസരിച്ചൊണം.അന്നാണേല്‍ എനിക്കു ഈ ബോറന്‍ പരുപാടിക്ക് നിക്കാന്‍ പറ്റില്ല.ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ഉല്‍സവമായിരുന്നേ.രാവിലെ തന്നെ അച്ഛനെ കൊണ്ട് ലെറ്റര്‍ ഒക്കെ sign ചെയ്യിച്ചിട്ടു ഇരിക്ക.പരീക്ഷ കഴിഞ്ഞതും ശരുനേം വിളിച്ചു  സ്റ്റാഫ് റൂമിലേക്ക് ഓടി.കാല് പിടിച്ചു ക്ലാസ്സ് ടീച്ചര്‍മാരുടെ ഒപ്പ് ഒപ്പിച്ചു.



ഇനി പ്രിന്‍സി മാഡംത്തിന്റെ ഒപ്പ് കൂടി വേണം.എന്തിനും ഒടക്ക് പറയുന്ന ഞങ്ങടെ സ്വന്തം മാഡത്തിന്റെ റൂം ലക്ഷ്യമാകി നടന്നു.കഞ്ചാവു അവിടെ നിക്കുന്നുണ്ട്.പൂരത്തിന് പോവാന്‍ വേണ്ടി ഇല്ലാത്ത ടീച്ചര്‍ടെ ഇല്ലാത്ത കല്യാണം ഉണ്ടെന്ന് പറഞ്ഞു പ്രിന്‍സിയുടെ സെന്‍റീമേന്‍റ്സ് ഏറ്റു sign വാങ്ങി.അടുത്തത് എന്റെ ഊഴം.പൊട്ടിയില്ലേ പടക്കം.

"താന്‍ ഇപ്പോ ടെന്‍ത്ത് അല്ലേ?എന്നിട്ടാണൊ പൂരത്തിന്നൊക്കെ പറഞ്ഞു ലീവ് എടുക്കുന്നെ?തനിക്ക് റിവിഷന്‍ ക്ലാസ്സ് ഒന്നും വേണ്ടേ?"
"മാം റിവിഷന്‍ ക്ലാസ്സ് ഇല്ലാന്നു പറഞ്ഞു"
"ഇത് sign ചെയ്തു തരാന്‍ പറ്റില്ലാ"


ശരണ്യക്കും ഇതേ അനുഭവം തന്നെ ഉണ്ടായി
ഞങ്ങള്‍ രണ്ടാളും സ്കൂളിനടുത്തുള്ള കോയിന്‍ ബൂത്തില്‍ പോയി വീടില്‍ വിളിച്ചു കാര്യം പറഞ്ഞു.
പേരെന്‍റ്സ് വിളിച്ചു request ചെയ്തെങ്കിലും ഒന്നും നടന്നില്ല.
ഞാനും ശരണ്യയും വീണ്ടും ചെന്നു.
"മാം ഞങ്ങള്‍ ഫുഡ് കൊണ്ട് വന്നിട്ടില്ല"
"അത് എന്റെ കുറ്റം ആണോ?"

ഇനി അടുത്ത സ്റ്റെപ്പ് ഓഫീസില്‍ ചെന്നു ഫിറോസ്ക്കാനോടും ചന്ദ്രേറ്റനോടും സെന്റി അടിക്കുക്ക.അതും ചെയ്തു നോക്കി.അവര്‍ പറഞ്ഞിട്ടും പ്രിന്‍സിക്ക് അനക്കമില്ല.ആവശ്യകാരന് ഔചിത്യമില്ലാത്തത് കാരണം ഞാന്‍ പിന്നേം കാല് പിടിക്കാന്‍ പോയി.അപ്പോ കിട്ടി 3.30നു പോവാന്‍ ഉള്ള അനുമതി.ദേഷ്യം എന്റെ കൂടെ പിറപ്പായത് കൊണ്ട് ഞാന്‍ പിന്നെ sign വാങ്ങാന്‍ ഒന്നും നിന്നില്ല.തിരിച്ചു വിളിച്ചു മുപത്യര് ഇട്ടു തന്നു.

സമയം 3.30 കഷ്ടപ്പെട്ട് നെല്ലിശ്ശേരി വരെ നടന്നു.അവിടുന്ന് ബസ് കിട്ടി എടപ്പാള്‍ എത്തി പിന്നെ വീടില്‍ എത്തിയപ്പോഴേക്കും വെള്ളപ്പൊക്കം കഴിഞ്ഞു വെള്ളം ഇറങ്ങീട്ട് പാലം കെട്ടാന്‍ പോയവരുടെ അവസ്ഥയായി!ഒരു വിധം എല്ലാ പൂര പരുപാടികളും കഴിഞ്ഞിരുന്നു. :(
അങ്ങനെ ആ പൂരം പ്രിന്‍സിയുടെ അനുഗ്രഹത്താല്‍ കുളമായി കിട്ടി!

10 comments:

  1. Good. Nice post.. Congrats.. i expect more from you..

    ReplyDelete
  2. @ Najeemudeen K.P said...thnk u vry much

    ReplyDelete
  3. പൂരം പിന്നെയും വരും...മര്യാദയ്ക്ക് പഠിച്ചോളണം കേട്ടോ !!!!

    ReplyDelete
  4. ഹഹ നല്ല കുറിപ്പ്... ഞാനും ഇതു വരെ പൂരം കൂടീട്ടില്ല

    ReplyDelete
    Replies
    1. ഞാന്‍ എല്ലാ കൊല്ലവും പൂരം കാണുന്നതാ അതോണ്ടാ വിടാത്തപ്പോ ദേഷ്യം വന്നേ . :)

      Delete
  5. ഞങ്ങള്‍ക്ക് ഇതേ പോലെ അനുഭവം ഉണ്ടായിട്ടുണ്ട്... :)
    വളരെ സീരിയസ് ആയ വിഷയം ആയിരുന്നു....അന്നാണ് ബൂട്ടിഫുല്‍ സിനിമ ഇറങ്ങിയത്‌....കാണാതെ ഇരിക്കാനും പറ്റില്ല....എല്‍ദോ സര്‍ ന്നോട് പറഞ്ഞു ഞാനും ശരത്തും സിനിമ കാണാന്‍ പോവ ന്നു ഉച്ചക്ക് ലീവ് വേണം ന്നു..സര്‍ ഒപ്പ്‌ ഇട്ടു തന്നു.....പ്രിന്സിപാളോട് വേറെ വലതും പറഞ്ഞ മതീ ന്നു പറഞ്ഞു...
    ഞാന്‍ പോയി പറഞ്ഞു എനിക്ക് ചെവി വേദന ആണ് ലീവ് വേണം ന്നു....അപ്പൊ ചോയ്ച്ചു എന്നാ തുടങ്ങിയെ ന്നു...ഞാന്‍ പറഞ്ഞു രണ്ടു ദിവസായി ഇന്ന ഡോക് ന്നെ ബുക്ക്‌ ചെയ്തെ ക്കുന്നെ പോണം ന്നു...കുറെ നേരത്തെ വിചാരണക് ശേഷം ടീച്ചര്‍ പറഞ്ഞു പോണ്ട ന്നു.. :(..(ശെരിക്കു ചെവി വേദന ഉള്ളൊരു ഒരു കാര്യമേ... )
    ശരത്തും പോയി അവനും ക്ട്ടീല്യ....പാവം...
    അവസാനം ഒരു തീരുമാനത്തില്‍ എത്തി...വീടിലെക് വിളിച്ചു പറഞ്ഞു പ്രിന്സിപാളോട് പറയാതെ പൂവ.....അങ്ങനെ ആണ് എനിട്ടു പോയത്‌..അങ്ങനെ പോയോണ്ട് വളരെ നല്ല ഒരു സിനിമ കാണാന്‍ പറ്റി....

    എന്തൊകെ ആയാലും അന്നത്തോടെ ഒരു കാര്യം മനസിലായി...എന്തൊകെ പറഞ്ഞാലും ദെ ഇപ്പൊ ചാവും ന്നു പറഞ്ഞാലും പ്രിന്‍സി പറയും ന്ന ചതിട്ടു പോവ ന്നു....അതോണ്ട് പിനീടോരികളും ഒന്നിനും പ്രിന്സിപളോട് ചോദിച്ചിട്ടില്ല........

    ReplyDelete
  6. ha ha.. എനിക്ക് അവസാന ഡയലോഗ് കേട്ട് ചിരിയടക്കാൻ പറ്റിയില്ല..

    ഈ പ്രിൻസി ഭയങ്കരിയാണോ?...

    ReplyDelete
  7. സാരല്യ... ഒരു പൂരല്ലേ... അടുത്ത പ്രാവശ്യം കാരണം മാറ്റി പറഞ്ഞാല്‍ മതി.... i liked the way you wrote it very much...

    ReplyDelete
    Replies
    1. അടുത്ത പ്രാവശ്യം സ്റ്റഡി ലീവ് ന്റെ സമയതാവും പൂരം അല്ലെങ്കി ഞാന്‍ സ്കുളില്‍ പോവില്ലാ.വെറുതെ എന്തിനാ ഒരു ഷോ ഓഫ്‌ കാണുന്നെ?thnk u

      Delete
  8. അടുത്ത പ്രാവശ്യം സ്റ്റഡി ലീവ് ന്റെ സമയതാവും പൂരം അല്ലെങ്കി ഞാന്‍ സ്കുളില്‍ പോവില്ലാ.വെറുതെ എന്തിനാ ഒരു ഷോ ഓഫ്‌ കാണുന്നെ?thnk u

    ReplyDelete

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....