Wednesday, March 28, 2012

ഇത് താന്‍ THSLC

അങ്ങനെ ഇത്രേം കാലം കൊട്ടിഘോഷിച്ചോണ്ട് നടന്ന THSLC എന്ന മഹാസംഭവം അവസാനിച്ചു...എക്സാം ഒരു ആഘോഷമാക്കി മാറ്റി എന്നു പറയുന്നതാവും സത്യം.തെറ്റിദ്ധാരണകളെല്ലാം മാറി ക്ലാസ്സ് അടിപൊളിയായപ്പോഴേക്കും ഒരു രസംകൊല്ലിയായിട്ടാണ് എക്സാം കടന്നു വന്നത്.ന്നാലും ടെന്‍ത്തിലെ അവസാന ദിവസങ്ങള്‍ അടിപൊളിയാക്കാതിരിക്കാന്‍ പറ്റോ?ഇനി result നു വേണ്ടിയുള്ള കാത്തിരുപ്പ്.3 വര്ഷം കൊണ്ട് ഐ‌എച്ച്‌ആര്‍‌ഡി എന്ന ഈ വിദ്യാലയം ഞങ്ങളെ എന്തൊക്കെയോ പഠിപ്പിച്ചു.ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിച്ചു.അതുപോലെ ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമിക്കാനും....അങ്ങനെ സംഭവബഹുലങ്ങളായ മൂന്നു വര്ഷങ്ങള്‍ അവസാനിച്ചിരിക്കുന്നു....high school ജീവിതത്തിന് വിരാമമിട്ട THSLC അനുഭവങ്ങള്‍ ഇവിടെ കുറിക്കട്ടെ......... 


 പരീക്ഷാ തലേന്ന് [11/03/2012]
------------------------------
-------------
  രാവിലെ കുറച്ചു നേരം പഠിച്ചു.മലയാളല്ലേന്നുള്ള ധൈര്യത്തില്‍ കുറെ തെക്കുവടക്ക് നടന്നു.പരീക്ഷാ തലേന്ന് പതിവിലും അധികം ഫോണ്‍ കാളുകള്.Teachers നേ എങ്ങോന്നൊക്കെ ഇംപ്രെസ് ചെയ്യാം എന്ന ഉപദേശം കേട്ടു ബോര്‍ അടിച്ചിരിക്കുംബോഴാണ് ആ ഫോണ്‍ കോള്‍.എങ്ങനൊക്കെ കോപി അടിക്കാം എന്ന ഉപദേശമാണ് അവിടുന്ന് കിട്ടിയത്[അറിയാവുന്ന പണി സത്യസന്ധമായി പറഞ്ഞു തന്നതിനുള്ള നന്ദി രേഘപ്പെടുത്തുന്നു]വലിയ വലിയ ഉപദേശങ്ങള്‍ക്കിടയില്‍ അതൊരു ആശ്വാസമായിരുന്നു.പിന്നെ cousins വിളിച്ചപ്പോളും ഇത് പോലുള്ള ഉപദേശങ്ങള്‍ തന്നെയായിരുന്നു.
                              
  സമയം വൈകുന്നേരം 4.30 കഴിഞ്ഞു കാണും.അമ്മ അടുത്തക്കു വിളിച്ചു "പോയി അച്ഛമ്മേടെ അടുത്തൂന്നും അമ്മായിടെ അടുത്തൂന്നും എല്ലാം അനുഗ്രഹം വാങ്ങിക്ക്.നാളെ പോവുമ്പോ അമ്മമ്മടേം മുത്തശ്ശന്‍റേം അനുഗ്രഹം വാങ്ങിക്കണം"
ഞാന്‍ എന്താ അതിര്‍ത്തീല് വല്ല യുദ്ധത്തിനും പോവാണോ? ന്നു വിനീത് ശ്രീനിവാസന്‍ 'മകന്റെ അച്ഛന്‍'ഇല്‍ ചോദിച്ച ഡയലോഗ് ഓര്‍മ വന്നെങ്കിലും പറയണ്ട ന്നു വച്ച്.ആ  ചടങ്ങുകളൊക്കെ കഴിഞ്ഞു വീട്ടില്‍  വന്നപ്പോ പിന്നേം ഫോണ്‍ ന്റ്റെ പ്രവാഹം.ഇത്തവണ friends ആണ്.ടെന്‍ഷന്‍ കൂടി വിളിക്കണോരും വണ്ടിടേ സമയം അറിയാന്‍ വിളിക്കണോരും എല്ലാം ഉണ്ട് ഇക്കൂട്ടത്തില്‍.ഈ പരുപാടി എല്ലാം കഴിഞ്ഞപ്പോളേക്കും എന്റെ ടെന്‍ഷന്‍ ഉം കൂടി കൂടി വന്നു.ന്നാലും അമ്മേമ് അച്ഛനും ഇനി നിക്ക് ടെന്‍ഷന്‍ ആ ന്നു കേട്ടാ പേടിക്കണ്ട ന്നു വിചാരിച്ചു മിണ്ടാതിരുന്നു.മനു അതിന്റെ എടേല്‍ വന്നു ചോദിക്ക "ചേച്ചിയെ ചേച്ചിക്ക് നാളെ ആണോ എസ്‌എസ്‌എല്‍‌സി?" "ആടാ കൊരങ്ങ നീ നിക്ക് ഫുള്‍ a+ കിട്ടാന്‍ പ്രാര്‍ഥിച്ചോ കിട്ടിയാ  ഷവര്‍മേം കസാട്ടേം വാങ്ങി തരാം."ഹോ പഹയന്‍ ഫ്ലാറ്റ്  ആവും ന്നു വിചാരിച്ചു പറഞ്ഞതാ.അപ്പോ വരുന്നു അടുത്ത ഡിമാന്‍ഡ് "ഇക്ക് 4എണ്ണം വേണം" പത്തെണ്ണം താരാ ചങ്ങായി ആദ്യം കിട്ടട്ടെ.അവന് സമാധാനം ആയി.കാലത്ത് 5 മണിക്ക് അലാറം വച്ച് ഉറങ്ങാന്‍ പോയി.

http://onlineeducationtips.info/wp-content/uploads/2010/10/examfever.jpg
 
ദിവസം 1[12/03/2012]
------------------------------
---
അലാറം വച്ച സമയത്ത് തന്നെ എണീറ്റു.ബുക്ക്ന്റെ പേജ് അലക്ഷ്യമായി മറിഞ്ഞു എന്നലാതെ പഠിത്തമൊന്നും നടന്നില്ല.പിന്നെ അമ്പലത്തില്‍ പോയി.ബുക്ക് പിന്നേം തുറന്നു.  As usual ഉറങ്ങി പോയി.ന്നാലും 10 മിനിട് കഴിഞ്ഞപ്പോ എണീറ്റു.സമയം 11.30. 
ഭക്ഷണം കഴിച്ചു.റെഡി ആയി.ഇതിനിടെ 2 വട്ടം അച്ഛനും അമ്മെം വിളിച്ചിട്ടുണ്ടായിരുന്നു.എനിക്കു തോന്നി അവരാണ് എക്സാം എഴുതുന്നതെന്ന്.അങ്ങനെ സമയം 12.10 വീട്ടില്‍ നിന്നറങ്ങി.12.15 ആവുമ്പോഴേക്കും എടപ്പാളില്‍ എത്തി.ഹോ വണ്ടിയില്‍ സകല അലവലാദികളും ബൂക്കും പിടിച്ചിരിക്കുന്നുണ്ട്.ചെന്നു കേറിയതെ ഉള്ളൂ.ആതിരടെ വക ചോദ്യം"എടീ പഠിച്ച?"ഞാന്‍ അല്ലല്ലോ നിന്റെ എക്സാം എഴുതുന്നേ.പിന്നെ ഞാന്‍ പഠിച്ചാലും പഠിച്ചില്ലേലും നിനക്കെന്താ എന്ന സ്ഥിരം ഒടക്ക് line reply കൊടുക്കണം ന്നു വിചാരിച്ചതാ പിന്നെ എക്സാം അല്ലേ?licence ഇല്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേ എന്ന അമ്മയുടെ ഉപദേശം ഓര്‍മ വന്നു."ഞാന്‍ ഒന്നും പഠിച്ചില്ല"ആതിരക്ക് സമാധാനമായി.പിന്നെ ഞാന്‍ മിണ്ടാതിരുന്നു.അപ്പോ അച്ചു ചോദിച്ചു "എന്താടി പറ്റിയെ?""ഒന്നുല്ലട"ഇത്രേം ആയപ്പോഴേക്കും പലരും വായനോട്ടം ഊര്‍ജിതമാക്കിയിരുന്നു.ഭുജിയേം a+കാരേം എല്ലാം കണ്ടു പിടിച്ചിരിക്കുണു പിശാചുക്കള്‍.അപ്പോഴേക്കും ആദിത്യ അവള്‍ കണ്ട സ്വപ്നം വിസ്തരിക്കാന്‍ തുടങ്ങി. വല്ലാത്തൊരു സ്വപ്നം തന്നെ ആയിരുന്നു.അവളെ ആന കുത്താന്‍ വന്നു.ന്നിട്ടു ആന പാപ്പാന്‍ ആനയോട് പറഞ്ഞു ത്രെ അവളെ ഒന്നും ചെയ്യണ്ട ന്നു.അപ്പോ ആന വരെ അവളോടു സംസാരിച്ചു ന്റെ പടച്ചോനേ ഈ പെണ്ണ് കാണുന്ന ഓരോ സ്വപ്നങ്ങളെ........!പിന്നെ പറഞ്ഞത് അതിനേക്കാള്‍ തമാശയുള്ള ഒരു സ്വപ്നായിരുന്നു ചിരിച്ചു ചിരിച്ചു ചത്തു.ഇതും പറഞ്ഞു വണ്ടി ന്നു പുറത്തേക്ക് നോക്കിയത ദേ വരുന്നു ശ്യാമ 'ലേറ്റ്ആയികംഓമാനിയ' ഉള്ള അവളും പബ്ലിക് എക്സാം അയോണ്ട് നേരത്തിനു വന്നിരിക്കുന്നു.ഹോ ഇനി ചത്താലും വേണ്ടില്ല! 

       സമയം 12.45.സ്കൂള്‍ ഇല്‍ എത്തി.അരാന്റെ പറമ്പില്‍ മുറിച്ചിട്ടിരിക്കണ തെങ്ങുമേലെ ഞാനും ചപ്പു വും ശ്യാമേം ഇരുന്നു.ശ്യാമ ടെ ബുക്ക് ന്റെ പേജ് മറിയുന്നുണ്ട്.ഞാനും ചപ്പുവും ബുക്ക് തുറന്നു വച്ച് കത്തിയടിയും തുടങ്ങി.സമയം 1.15 സ്കൂള്‍ ഇല്‍ കേറി.എല്ലാരും പൂര പഠിപ്പില്ലാണ്.1.30നു ബെല്‍ അടിച്ചു.അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു എക്സാം ഹാള്‍ഇല്‍ കയറി.1.45നു തന്നെ ക്വസ്റ്റ്യന്‍ പേപ്പര്‍ തന്നു.ആശ്വാസം തോന്നി.എഴുതാന്‍ പറ്റുന്ന ക്വസ്റ്റ്യന്‍സ് ആണ്.സമയം 3.25 എക്സാം തീരാന്‍ 5 മിനിട് മാത്രം ബാകി.ഞാന്‍ അഡിഷനല്‍ ഷീറ്റ് വാങ്ങിയതും 3.25ന്റെ ബെല്‍ അടിച്ചതും ഒപ്പം.ന്തായാലും വേണ്ടില്ല അറ്റെന്‍ഡ് ചെയ്തേക്കാം ന്നു വിചാരിച്ചു അറ്റെന്‍ഡ് ചെയ്തിട്ടു.അത് കഴിഞ്ഞപ്പോളേക്കും ലാസ്റ്റ് ബെല്‍ അടിച്ചു.അങ്ങനെ ഒരു ക്വസ്റ്റ്യന്‍ കുളമാകിയ സമാധാനത്തോടെ തിരിച്ചു വണ്ടിയില്‍ കേറി.അപ്പോഴും ആതിര ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു ന്നു.ഒന്നു മിണ്ടാതിരിക്കോ ന്നും പറഞ്ഞു അവള്‍ടെ മെക്കട്ട് കേറി.എടപ്പാള്‍ എത്തി ഇറങ്ങി നടന്നു സിന്ദൂരം പേര് മാറ്റി ദൃധു ബ്രിദു എന്നാക്കി.സി‌ടി കൊടുത്തിട്ടു തന്നെ കേറി.വീടില്‍ ആരും ഇല്ലാത്തോണ്ട് അച്ഛമ്മടെ വീട്ടിക്കാ പോയത്.അവടെ നല്ല പഴംപൊരി ഉണ്ടായിരുന്നു.അതും കഴിച്ചു ചാവീം വാങ്ങി വീട്ടിക്ക് വന്നു.എക്സാം എങ്ങന്നെ ന്നു ചോദിച്ചോര്‍ക്കെല്ലാം സ്ഥിരം മറുപടി കൊടുത്തു "കോയപ്പല്ല്യ"കരയാന്‍ ഒക്കെ തോന്നിയെങ്കിലും ഇംഗ്ലിഷ് ടെസ്ട് എടുത്തു പഠിക്കാനിരുന്നു. 



ദിവസം 2 [13/03/2012]
---------------------------------
ആദ്യ എക്സാം തന്നെ കുളമായോണ്ട് ഇനി വരണടത്ത് വച്ച് കാണാം ന്നു ഞാനും വിചാരിച്ചു.ഇംഗ്ലിഷ് easy ആയിരുന്നു.അധികം ആളെ കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു.എക്സാം കഴിഞ്ഞു ക്വസ്റ്റ്യന്‍ പേപ്പര്‍ പോസ്റ്റ്മോര്‍ടും ചെയ്യാന്‍ വന്നോരോടു പോയി പണിനോക്കാന്‍ തന്നെ പറഞ്ഞു.4.30 കഴിഞ്ഞോണ്ട് യദു കൃഷ്ണ കീട്ടോന്നു സംശയായിരുന്നു.അച്ചുനോടു ചോദിച്ചു"ഡാ യദു കീട്ടോ?"അപ്പോ വന്നു ആദിത്യ ടെ കമെന്‍റ് "അയ്യേ നിനകേന്തിനാ അവനെ?""എടി ബസ് ആടി യദു"ഭാഗ്യം കൃത്യ സമയത്ത് അച്ചു reply കൊടുത്തു.വീടിലെത്തിയപ്പോ തെക്കുവടക്ക് നടക്കാന്‍ ഒന്നും തോന്നിയില്ല ഫിസിക്സ് ബുക്ക് എടുത്തു പഠിക്കാനിരുന്നു. 



ദിവസം 3 [14/03/2012]
---------------------------------
പതിവുപോലെ തന്നെ എടപ്പാളില്‍ എത്തി.കത്തിയടിച്ചും combined study നടത്തിയും സമയം 12.45 ആയി.ശ്യാമക്ക് ലേറ്റ്ആയികംഓമാനിയ പിന്നേം കൂടി വണ്ടി miss ആയി.[എത്ര പറഞ്ഞാലും ജന്തു നു ഒരു ബോധല്യ]ഇതിന്റെ ഇടയില്‍ ആദിത്യ അവള്‍ടെ പഴയ ഒരു friend നേ കണ്ടതിനെ കുറിച്ച് നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.അങ്ങനെ സ്കൂള്‍ എത്തി.ശ്യാമനേ 4 തെറിയും വിളിച്ചിട്ടു ഞാനും ചപ്പുവും സ്കൂള്‍ ന്റെ side ഇല്‍ ഉള്ള മതിലുമ്മേ കേറി ഇരുന്നു.അന്ന് +2ക്കാര്‍ക്ക് എക്സാം ഉണ്ടായിരുന്നു.മബി ഏട്ടന്‍ ചോദിച്ചു മാളു ഇന്നേതാ എക്സാം ന്നു.ആകിയതാണ് ന്നു മനസിലായി ന്നാലും പറഞ്ഞു ഫിസിക്സ്.സമയം 1.15!ഓടി പെടഞ്ഞു വന്നു ശ്യാമ.1.30നു തന്നെ എക്സാം ഹാള്‍ ഇല്‍ കയറി.ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടി.ആദ്യത്തെ പേജ് വായിച്ചു നോക്കി.ലഡു പൊട്ടി.sooooooo simple!40/40 sure.അടുത്ത പേജ് മറിച്ചു.ന്റെ കര്‍ത്താവേ എന്തൊരു tough!വെറുതെ കുറെ ലഡു പൊട്ടി :(.വീട്ടില്‍ എത്തിയപ്പോ സ്ഥിരം ചോദ്യം "എങ്ങന്നെ ഉണ്ടായിരുന്നു?""നല്ല പ്രയാസേര്‍ന്ന്"ന്തിനാ ഇപ്പോ എളുപ്പണ്ട് അല്ലെങ്ങില്‍ കോയപ്പല്ല്യ ന്നു നൊണ പറയുന്നെ?എല്ലാര്‍ക്കും നല്ല വിഷമായി.പിറ്റേന്ന് ഹുമാനിറ്റീസാ 24 chapter പഠിക്കാനുണ്ട്.ന്നാ സങ്കടം കാരണം ഒന്നും പഠിക്കാനും പറ്റുന്നില്ല.കുറെ എന്തൊക്കെയോ വായിച്ചു.ഭക്ഷണം കഴിക്കാന്‍ അമ്മ വിളിച്ചു.ചെന്നിരുന്നു എന്നല്ലാതെ കഴിച്ചില്ല.പഠിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു എണീറ്റ് പോന്നു.ഹോ ഇത്രേം ആയപ്പോഴേക്കും അമ്മ നോട്ടിസ് വിതരണം തുടങ്ങി.ആദ്യം അച്ഛമ്മടെ അടുത്തു.മാളു ഒന്നും കഴിച്ചില്ലെ.എക്സാം tough അയ്യോണ്ടേ.....അല്ലെങ്കിലെ വട്ടായിട്ടിരിക്കുമ്പോഴാ അമ്മേടെ ഒരു പ്രസങ്ങം.ഹും.ഈ അമ്മയ്ക്ക് പ്രാന്താ അച്ഛമ്മേ നിക്ക് കുറെ പഠിക്കാന്‍ ഉണ്ടേ അതോണ്ടാ......പിറ്റേന്ന് 3.30നു അലാറം വച്ചു.വിളിക്കണം ന്നു അച്ഛനെ പറഞ്ഞെല്‍പ്പിച്ചു.അപ്പോ അച്ഛന്‍ പറഞ്ഞു 3.30നൊന്നും വേണ്ട.നീ പഠിച്ചതല്ലെ?ഇങ്ങന്നെ ഉറക്കം ഒഴിക്കരുതു.ടെന്‍ഷന്‍ ആവേണ്ട കാര്യമൊന്നും ഇല്ല ന്നൊക്കെ.നിക്കെന്തു ടെന്‍ഷന്‍?  



ദിവസം 4[15/03/2012]
-------------------------------
ടീച്ചര്‍ very very important എന്നു പറഞ്ഞ chapters എല്ലാം ഒന്നു ഓടിച്ചു നോക്കി.വണ്ടിയിലെത്തി ഓരോത്തര്‍ക്കും ഓരോ chapter വച്ചു പഠിപ്പിച്ചു കൊടുത്തപ്പോ ഒരുവിധം എല്ലാം പഠിച്ചു കഴിഞ്ഞു.എക്സാം വലിയ കുഴപ്പമില്ലാതെ എഴുതാന്‍ പറ്റി.ചെയര്‍ ഇല്‍ ചവിട്ടുന്നവരെ mind ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചു.എക്സാം കഴിഞ്ഞു സിതാരേം ശ്യാമേം ആദിത്യ യും കൂടി ആദിത്യ ടെ friend" നേ കാണാന്‍ പോയി.ഇനി 3ദിവസം എക്സാം ഇല്ലല്ലോ എന്ന സമാധാനത്തോടെ ഞാനും അച്ചുവും ശരുമോളും അതിരയും കൂടി നടന്നു. 

http://www.thehindu.com/multimedia/dynamic/00938/1TH_PLUS_TWO_EXAM_8_938532f.jpg


ദിവസം 5[19/09/2012]
--------------------------------
സംഭവബഹുലമെന്ന് വിശേഷിപ്പിക്കാവുന്ന maths!"ചെയ്തതൊക്കെ ശെരിയാണോ ന്നു ഒന്നും കൂടി ചെയ്തു നോക്കണേ........"ഇതൊരു നൂറു പ്രാവിശ്യമെങ്കിലും കെട്ടിട്ടാ വീട്ടീന്നിറങ്ങിയത്.എല്ലാരുടേം മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്.ആ 'സീന്‍ ഒന്നു lite' ആക്കാന്‍ വേണ്ടി സിതാര പറഞ്ഞു എടീ ഇവള്‍ടെ ആ ഫ്രെന്‍ഡ് ഒരു ശുപ്പാണ്ടി തലയനാ.ആ പേര് കൊള്ളാം ശുപ്പാണ്ടി തലയന്‍!കുറെ ചിരിച്ചു.

സ്കൂള്‍ഇല്‍ എത്തി.സ്ഥിരം spot ആയ മതിലുമ്മേ കേറി ഇരുന്നു.അപ്പോണ്ട് ചളിയന്‍ അര്‍ജുന്‍ വരുന്നു.
"എടീ..........ശ്യാമ എന്തേ?"
"പോടാ........."
വിചിത്രമായ ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടപ്പോള്‍ പിന്നേം ചിരി പൊട്ടി.പിന്നെ എല്ലാം അറ്റെന്‍ഡ് ചെയ്യുക എന്ന ചടങ്ങിലോട്ട് കടന്നു.എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ശ്യാമ കാത്തു നിക്കുന്നുണ്ട്'ടാ ഞാന്‍ പാസ്സ് ആവാന്‍ പ്രാര്‍ത്ഥിക്ക് ന്നും പറഞ്ഞു കരയാന്‍ തുടങ്ങി.ഞങ്ങള്‍ എക്സാം കഴിഞ്ഞു വരുന്നത് നോക്കി നിക്കണ  ചന്ദ്രേട്ടനും ഫിറോസ്ക്കാനും  ബിന്ദു മാഡത്തിന്നും എല്ലാം അത് കണ്ടപ്പോ ടെന്‍ഷന്‍ കേറി.വണ്ടി കേറിയത്തെ ഉള്ളൂ ആതിര:"എങ്ങനുണ്ട്?"
"പോയി"
"ഈയ് ഇങ്ങനെ പറയണത് ഞാന്‍ ആദ്യായിട്ടു കേള്‍ക്കാണല്ലോ"
"ഹും"
ഇനി മിണ്ടിയാ പോസ്റ്റ്മോര്‍ട്ടം തുടങ്ങും.മിണ്ടാതിരുന്നു.
"മൌനം വിദ്വാനു ഭൂഷണം "എന്നാണല്ലോ!  

ഇത് കഴിഞ്ഞു എടപ്പാളില്‍ ഇറങ്ങി നടക്കുമ്പോ ശരു മോള്‍ടെ ചോദ്യം.
"അനാമികടേ കസിന്‍ നേ കണ്ടോ?"
"ഇല്ല എന്തേ?"
"കുഴപ്പല്യ നല്ല ഗ്ലാമര്‍ ഉണ്ട് ഇന്നവളെ ഉച്ചയ്ക്ക് ഇവിടെ കൊണ്ട് വിടാന്‍ വന്നിരുന്നു"
മനുഷ്യന്‍ പാസ്സ് ആവുമോ ന്നു ആലോചിച്ചു നടക്കുമ്പോഴാ പണ്ടാരകാലത്തിടെ ഒടുക്കത്തോരു വയനോട്ടം
"നിനക്കു ആ റോഡില്‍ കിടക്കണോ?"
ഹാവൂ മൈക്ക ഓഫ് ചെയ്തു.
മെല്ലെ നടന്ന കാരണം യെദു ബൈ ബൈ പറഞ്ഞു പോയി.
ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി റോഷിണില്‍ കയറി പറ്റി.
"എങ്ങന്നുണ്ട്"
"പോയീ"  

വീട്ടിലും ഇതേ ചോദ്യവും മറുപടിയും.

ദിവസം 6[20/03/2012]
--------------------------------
ഇന്ന് CIT.ഉച്ചയ്ക്ക് സ്കൂള്‍ഇല്‍ എത്തിയപ്പോ പഠിക്കാന്‍ തീരെ തോന്നിയില്ല.ഞാനും ചപ്പുവും കൂടി കരിയര്‍ നേ കുറിച്ച് എന്തൊക്കെയോ സംസാരിച്ചു.ലാസ്റ്റ് എത്തിയത് സ്ഥിരമായി full stop ഇടുന്നിടത്ത് തന്നെ."ആദ്യം പത്തു പാസ്സ് ആവട്ടെ"
എക്സാം കുഴപ്പമില്ലായിരുന്നു.എഴുതി കഴിഞ്ഞു ഇറങ്ങിയപ്പോ ഉണ്ട് ഗെയ്റ്റ് ഇന് മുന്നില്‍ 2പേര്‍.ഒരു നോട്ടിസ് കയ്യില്‍ തന്നു.vacation നു spoken English class ഇനു കാന്‍വാസ് ചെയ്യാന്‍ വന്നതാ.അപ്പോ ചപ്പുന്‍റെ കണ്ടുപിടുത്തം!അതില്‍ സ്കൂള്‍ എന്നെഴുതിയതിന്റെ spelling തെറ്റായിരുന്നു.എന്തെങ്കിലും ഒന്നു കിട്ടാന്‍ കതിരിക്കായിരുന്നു ഞാനും ശ്യാമേം.വേഗം ആ നോട്ടിസ് തരാന്‍ നീക്കണ ചേട്ടന്‍മാരുടെ അടുത്തേക്ക് പോയി പറഞ്ഞു:
"ഇതില്‍ സ്കൂള്‍ എന്നു എഴുതിയേക്കുന്നത് തെറ്റാ."
പുള്ളി ഒരു മിനിട് ആലോചിച്ചിട്ട് പറഞ്ഞു:
"അതിപ്പോ കുറെ international schools അങ്ങനാ എഴുതുന്നേ"
"ഓ പിന്നെ അതേതു സ്കൂള്‍ ആണവോ"
എന്നും പറഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു.  



ദിവസം 7[21/03/2012]
--------------------------------
Electrical!ക്വസ്റ്റ്യന്‍ പേപ്പര്‍ ഇനു മുന്നില്‍ കീഴടങ്ങി തലയ്ക്ക് കയ്യും വച്ചിരിക്കുന്നവരെ നോക്കാതിരിക്കാന്‍ ആയില്ല.എക്സാം കഴിഞ്ഞു ആദിത്യയുടെ ശുപ്പാണ്ടി തലയനെ കാണാന്‍ പോയെങ്കിലും അന്ന് ആ സാധനം അവിടെ ഉണ്ടായിരുന്നില്ല.  

http://blog.gocollege.com/wp-content/uploads/2008/04/cheating.jpg


ദിവസം 8[22/03/2012]
--------------------------------
ഹോ പിന്നേം ആദിത്യടേ സ്വപ്നം.ഈ സ്വപ്നത്തിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞാല്‍ എന്നെ തട്ടും എന്നു പറഞ്ഞോണ്ട് സ്വപ്നം മാത്രം പറയാം:
ഞങ്ങടെ സ്കൂള്‍ ന്റെ അടുത്തു വിശാലമായ ഒരു ഗ്രൌണ്ട്[ഒരിക്കലും നടക്കാത്ത ഞങ്ങളുടെ അത്യാഗ്രഹം]അവടെ എല്ലാരും കൂടി ഇരിക്ക.ഒരാളുടെ birthday.അയാളെ രോഹിത് എന്നു വിളിക്കാം.അങ്ങേര് ഈ ഇരിക്കുന്നവരില്‍ ഒരാളോട് എന്തോ ഒന്നു പറഞ്ഞു.ബാകി ഉള്ളോരുടെ request കൂടി ആയപ്പോ എല്ലാം ഓക്കെ :)
ശ്യാമടെ അമ്മ സെന്റി അടിച്ചു അവള്‍ടേ 'ലേറ്റ്ആയികമോമാനിയ'മാറ്റി.12.29നു ആള് എടപ്പാളില്‍ എത്തി.
മതിലുമ്മേ ഇരുന്നതെ ഉള്ളൂ.ചളിയന്‍ വന്നു.
"എടീ........തിരിച്ചൊന്നും പറയല്ലേ ടി നിന്‍റെന്ന് തെറി കേട്ടു പോയിട്ട് മാത്സ് എക്സാം പോയി"
"തെറിവിളികണ്ടെങ്കി മിണ്ടാതെ പൊക്കോ"
അത് കഴിഞ്ഞു.
ബൈയോളജി എക്സാം എളുപ്പമായിരുന്നു.പക്ഷേ ഞാന്‍ കണ്ണു വരച്ചത് കണ്ടിട്ടു വേറെ എന്തോ ആണെന്നു തോന്നതിരുന്ന മതി.എക്സാം കഴിഞ്ഞപ്പോ നിഷ്മ ഓടി വന്നു കയ്യില്‍ 20രൂപ വച്ച് തന്നു.എനിക്കു നിന്നെ മാത്രേ വിശ്വാസമുള്ളൂ.ഇതിന്റെ ചെലവാ ആ സാധനങ്ങള്‍ക്ക് എന്താ വേണ്ട് ന്നു വച്ച വാങ്ങി കൊടുത്തോ.നീയും എന്താച്ച എടുത്തോ.ടിം ടിം.:)
വൈകുന്നേരം!എടപ്പാളില്‍ എത്തി.എന്റെ കയ്യും പിടിച്ചോണ്ട് ശരുമോള്‍ നടക്കാണ്.ക്രോസ്സ് ചെയ്യേണ്ട സമയമായി.നേരെ കൊണ്ടോയി ചാടി കൊടുത്തു...ഒരു വണ്ടിടെ മുന്നിക്ക്."മക്കളെ ആള്‍ക്കാര്‍ക്ക് പണി ഉണ്ടാകല്ലേ........"
"എടീ നിനക്കു വല്ല ദേഷ്യോമ് ഉണ്ടെങ്ങില്‍ പറഞ്ഞു തീര്‍ത്താ പോരേ?എന്തിനാ നാട്ടുകാരുടെ കയീന്നു എന്നെ കൂടി തെറി കേള്‍പ്പിക്കുന്നെ?"
"ഹിഹിഹി"
അവള്‍ടെ പതിവ് ചിരി.ഹും
!


ദിവസം 9[24/03/2012]
----------------------------
ഇന്ന് Electronics.ഒരു വര്ഷം മുഴുവന്‍ ടീച്ചര്‍ ആയും ചേച്ചിയായും നല്ലൊരു friend ആയും കൂടെ നിന്ന ദീപ്തി ടീച്ചര്‍ഉടെ subject!A+ വാങ്ങണം എന്ന ആഗ്രഹത്തോടെ തന്നെയാണ് പഠിച്ചത്.ഇന്നും അര്‍ജു വന്നു.
"എടീ ഇന്നലെ തെറി വിളിക്കാത്ത കാരണം എക്സാം എളുപ്പായി ഇന്നും തെറി വിളിക്കല്ലേ"
"ഹും"
എക്സാം നല്ല ഈസീ ആയിരുന്നു.വീട്ടില്‍ വന്നപ്പോ തന്നെ ടീച്ചര്‍ നേ വിളിച്ചു പാറയെമ് ചെയ്തു.ടീച്ചര്‍ ഉം ഹാപ്പി.

ദിവസം 10[27/03/2012]
------------------------------
കെമിസ്ട്രി!മോഡല്‍ നല്ല tough അയ്യോണ്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.സ്കൂള്‍ഇല്‍ എത്തിയപ്പോ അര്‍ജു same dialogue തന്നെ റിപ്പീറ്റ് ചെയ്തു.
ഒരേ dialogue ഒന്നില്‍ കൂടുതല്‍ പ്രാവശ്യം repeat ചെയ്യുന്നത് ആരോചകമാണെന്ന് പാവത്തിന് അറിയില്ല!എന്തായാലും എക്സാം സിംമ്പിള്‍ ആയിരുന്നു.
അങ്ങന്നെ തിയറി കഴിഞ്ഞു.അത് ചെറിയ രീതിയില്‍ ഒന്നു ആഘോഷിച്ചു.ഇതിന്‍റെടെല്‍ A+ ന്റെ കണക്കെടുക്കാന്‍ നടക്കുന്നവരെ പിടിച്ചു 2എണ്ണം പൊട്ടിക്കാനാ തോന്നിയത്.
ഇനി ലാബ്!

 
 

അങ്ങന്നെ 10തിയറി എക്സാം എഴുതി ക്ഷീണിച്ചിരിക്കാ.ഇന്ന്[28/03/2012] ലാബ് തുടങ്ങും.അധികമൊന്നും വേണ്ട 12 a+ തല്‍കാലം അത്രെമ് മതി.അതിനു വേണ്ടി എല്ലാരും പ്രാര്‍ത്തിക്കണേ.ഇനി വിശ്വാസമില്ലാത്തവരാണെല്‍ മനസുകൊണ്ടോന്നു ആഗ്രഹിച്ചാല്‍ മതി.ഞങ്ങല്‍ക്കെല്ലാര്‍ക്കും 12 A+ കിട്ടാന്‍.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAYWzD2DJcXmdfbHAYM2YGw8qslRTU9HB9tgVlgeW4U2_AjBPVO9CuatYZhOr-mop6mcNm_pDJfnY4NtIClpObjIdkRaBXXPUQn_hi4icNlYxthkyxOjs1u0ztUuDjhQOilukAoDweoB8/s320/exam+over.bmp






                                         
 

3 comments:

മുറിവ്

പുഴക്കരയിൽ നിന്ന പുല്ലു കൊണ്ട് കോറി മുറിഞ്ഞ അവന്റെ കാലിൽ അവൾ കമ്മ്യൂണിസ്റ്റു പച്ചയുടെ നീരൊഴിച്ചു. "കുറച്ചു നീറ്റൽ ഉണ്ടാവും സാരല്യ....